പിണറായി വിജയന്‍ ഗൗതം അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല
text_fieldsആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗതം അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനി കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൊടുത്ത അപേക്ഷക്ക് അനുകൂലമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. ഗൗതം അദാനി പറയുന്നതാണ് മുഖ്യമന്ത്രിക്ക് വേദവാക്യം.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലെത്തിക്കുവാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ശ്രമിക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജ് എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ സ്ഥലത്ത് പോലുമില്ലാതിരുന്ന രൂപത അധ്യക്ഷന്‍ നെറ്റോ തിരുമേനിക്ക് എതിരെ നടന്ന നടപടിക്ക് അതിശക്തമായി പ്രതിഷേധിക്കുകയാണ്.
കേസെടുത്ത സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍തിരിയണം പ്രളയകാലത്ത് ജനങ്ങളെ സഹായിക്കുവാന്‍ മുന്നില്‍ നിന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഇന്ന് അവര്‍ക്കെതിരെ നടക്കുന്ന നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. പൊലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതിനെ ന്യായീകരിക്കുന്നില്ല. സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്നാണ് ഒരു മന്ത്രി പറഞ്ഞത്. അതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.
കേന്ദ്രസേനയെക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ട. മത്സ്യത്തൊഴിലാളികളെയും അവരുടെ സംഘടനെയും വിശ്വാസത്തിലെടുത്ത് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന പാക്കേജ് നടപ്പിലാക്കണം. ഈ പാക്കേജ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഒരു സമരവും ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അക്രമത്തെ ന്യായീകരിക്കുന്നില്ല. മുഖ്യമന്ത്രി ഡയലോഗ് അടിക്കുന്നതല്ലാതെ പ്രശ്‌നം പരിഹരിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ആരംഭിച്ചപ്പോള്‍ സമരത്തിന് ജനങ്ങള്‍ വന്നില്ല.
അവരുടെ പാക്കേജുകള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കാത്തത് ആണ് സമരത്തിന് കാരണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അവസ്ഥ സര്‍ക്കാര്‍ മനസില്ലാക്കണം. മുഖ്യമന്ത്രി ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കണം. സംസ്ഥാനത്തെ വിവിധ സർവകാലാശാലയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സ്ഥിതിയിലാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി ഇതിന് പരിഹാരം ഉണ്ടാകണം. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന്റെ ഇര വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്. സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല.
സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സുപ്രീകോടതി വിധിയെ മാനിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ തയാറാകണം. ക്ലിഫ് ഹൗസില്‍ കാലിതൊഴുത്ത് നിർമിക്കാൻ 43 ലക്ഷം ചെലവഴിച്ചു. ഇപ്പോള്‍ രണ്ട് നില മാത്രമുള്ള ക്ലിഫ് ഹൗസിൽ ലിഫ്റ്റ് വെക്കുവാന്‍ 25 ലക്ഷം ഇനി ഹെലികോപ്‌ററര്‍ ഇറങ്ങുവാന്‍ ഹെലിപാടിനായി എത്രരൂപ ചെലവാകും എന്നാണ് അിറയാനുളളത്. വിദേശയാത്ര വേണ്ട എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പരിവാരങ്ങളും ഇന്ന് വിദേശയാത്രകള്‍ നടത്തുന്നു. എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായത്. ദുര്‍വ്യയങ്ങള്‍ ഒഴിവാക്കുവാനുളള നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കണം.
ശശി തരൂർ പരിപാടികളിൽ പങ്കെടുക്കാത് വിവാദമാക്കേണ്ട കാര്യമില്ല. പരിപാടിയില്‍ പങ്കെടുക്കുന്നത് ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നമേയുളളു. ഒരു നേതാവിനും പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. പാര്‍ട്ടിയുടെ വ്യവസ്ഥാപിതമായ കാര്യങ്ങളില്‍ കൂടി വേണമെന്നേ ഉളളു ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.