അമത്തേിയില്‍ റാണിപ്പോര്, കുലുക്കമില്ലാതെ പ്രജാപതി
text_fieldsഅമത്തേി (യു.പി): ഗാന്ധി കുടുംബത്തിന്‍െറ സ്വന്തമാണ് അമത്തേി ലോക്സഭ മണ്ഡലം. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ എന്നിവരും കഴിഞ്ഞ് നിലവില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയാണ് മണ്ഡലത്തിന്‍െറ നായകന്‍. എന്നാല്‍, അമത്തേി നിയമസഭ മണ്ഡലത്തില്‍ ചരിത്രം വേറെയാണ്. 2012ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് സമാജ്വാദി പാര്‍ട്ടി സീറ്റ് കൈയടക്കി. ജയിച്ചതാകട്ടെ, ഇപ്പോഴത്തെ എസ്.പി മന്ത്രിസഭയിലെ സ്വതന്ത്ര പദവിയുള്ള കാബിനറ്റ് മന്ത്രിയും വിവാദ നായകനുമായ ഗായത്രി പ്രസാദ് പ്രജാപതിയും.
ഇത്തവണയും അദ്ദേഹം തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി കളത്തിലുള്ളത്. ബി.പി.എല്‍ കാര്‍ഡ് ഉടമയില്‍നിന്ന് കോടിപതിയായതു മാത്രമല്ല പ്രജാപതിയുടെ പ്രത്യേകത. മുലായമിന്‍െറയും അഖിലേഷിന്‍െറയും ഏറ്റവും അടുത്തയാളുമാണ് അദ്ദേഹം. ഒരു കുലുക്കവുമില്ലാതെ പ്രജാപതി വീണ്ടും മണ്ഡലം പിടിക്കാനിറങ്ങുമ്പോള്‍ എതിര്‍സ്ഥാനാര്‍ഥികളുടെ പോരാണ് ഇത്തവണ അമത്തേിയെ ശ്രദ്ധേയമാക്കുന്നത്. അവരാകട്ടെ രണ്ടു റാണിമാരും. ഇതില്‍ ഒരാള്‍ കോണ്‍ഗ്രസ് രാജ്യസഭാംഗവും മുതിര്‍ന്ന നേതാവും 1200 വര്‍ഷം പാരമ്പര്യമുള്ള അമത്തേി രാജകുടുംബാംഗവുമായ ഡോ. സഞ്ജയ് സിങ്ങിന്‍െറ ആദ്യ ഭാര്യ ഗരിമ സിങ്. മറ്റൊരാള്‍ സഞ്ജയ് സിങ്ങിന്‍െറ ഇപ്പോഴത്തെ ഭാര്യ അമീത സിങ്. ഇതില്‍ ഗരിമയെ കളത്തിലിറക്കുന്നത് ബി.ജെ.പിയാണെങ്കില്‍ അമീത കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
കഴിഞ്ഞ തവണ പ്രജാപതിയോട് തോറ്റ അമീത ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് രംഗത്തുള്ളത്. എന്നാല്‍, ഗരിമയെ രംഗത്തിറക്കി കോണ്‍ഗ്രസ് നേതാവിന്‍െറ മുന്‍ ഭാര്യ തങ്ങളോടൊപ്പം എന്ന സഹതാപം വോട്ടാക്കിമാറ്റാനാണ് ബി.ജെ.പി കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. അതോടൊപ്പം രാജകുടുംബാംഗമെന്ന കീര്‍ത്തിയും മുതലെടുക്കാന്‍ അവര്‍ ശ്രദ്ധവെക്കുന്നു. എട്ടു തവണ ദേശീയ ബാഡ്മിന്‍റണ്‍ ചാമ്പ്യനായിരുന്ന സെയ്ദ് മോഡിയുടെ ഭാര്യയായിരുന്ന അമീതയും ബാഡ്മിന്‍റണ്‍ താരമായിരുന്നു. ദുരൂഹസാഹചര്യത്തിലാണ് സെയ്ദ് മോഡി കൊല്ലപ്പെട്ടത്.
ആ കേസില്‍ സഞ്ജയ് സിങ്ങും കുറ്റക്കാരനായിരുന്നെങ്കിലും സി.ബി.ഐ അന്വേഷിച്ച കേസ് എവിടെയുമത്തൊതെ അവസാനിക്കുകയായിരുന്നു.
ദൈയ രാജകുടുംബാംഗവും 60കാരിയുമായ ഗരിമ മുന്‍ പ്രധാനമന്ത്രി വി.പി. സിങ്ങിന്‍െറ അനന്തരവള്‍ കൂടിയാണ്. 28 വര്‍ഷമായി തനിക്ക് ഗരിമയുമായി ഒരു ബന്ധവുമില്ളെന്നാണ് സഞ്ജയ് സിങ് പറയുന്നത്. എന്നാല്‍, വിവാഹമോചിതയായശേഷം മക്കളായ ആനന്ദ് വിക്രം, മഹിമ, ശൈവ്യ എന്നിവരോടൊപ്പം സഞ്ജയിയുടെ ഭൂപതി ഭവന്‍ പാലസിന്‍െറ ഒരു ഭാഗത്താണ് ഇവര്‍ താമസിക്കുന്നത്.
സ്വത്തിനുവേണ്ടി സഞ്ജയ് സിങ്ങിനും അമീതക്കുമെതിരെ കടുത്ത പോരാട്ടമാണ് ഗരിമ നടത്തിയത്. ഇതില്‍ ഇടപെടാതെ കോണ്‍ഗ്രസ് മൗനംപാലിച്ചപ്പോള്‍ ബി.ജെ.പി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങി. ഗരിമയുടെ മക്കളായ ആനന്ദിനെയും മഹിമയെയും ആദ്യം പാര്‍ട്ടിയിലത്തെിച്ചു. പിന്നാലെ ഗരിമയെയും.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ അമത്തേിയില്‍ ഗരിമയെ മത്സരിപ്പിക്കാനുള്ള മുന്നൊരുക്കമാണ് ഇപ്പോഴത്തേതെന്നും പറയുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുലില്‍നിന്ന് അമത്തേി പിടിക്കാന്‍ പലവഴിക്ക് ശ്രമിച്ചുപോരുന്നതിനിടെയാണ് ബി.ജെ.പി മറ്റൊരു സ്ഥാനാര്‍ഥിയെക്കൂടി അവിടേക്ക് കണ്ടുവെക്കുന്നത്. മൂന്നുവട്ടമാണ് സ്മൃതി അമത്തേിയില്‍ പരാജയമടഞ്ഞത്.
എന്നാല്‍, ഓരോ തവണയും കോണ്‍ഗ്രസിന്‍െറ വോട്ടെണ്ണം കുറച്ചുകൊണ്ടുവരാന്‍ സ്മൃതിക്ക് സാധിച്ചതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം, കുടുംബപ്പോര് മാറ്റിനിര്‍ത്തിയാല്‍, മണ്ഡലത്തിലെ ജാതി സമവാക്യങ്ങള്‍ പ്രജാപതിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. അഞ്ചാം ഘട്ടത്തില്‍ ഫെബ്രുവരി 27നാണ് അമത്തേിയില്‍ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.