രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ എൻ.ഡി.എയെ പിന്തുണക്കും: ഡി.എം.കെ പ്രതിപക്ഷത്തിനൊപ്പം
text_fieldsചെന്നൈ: ഇ.പി.എസ്, ഒ.പി.എസ്, ദിനകരൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നായി നിൽക്കുന്ന അണ്ണാ ഡി.എം.കെ വിഭാഗങ്ങൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായ മൂന്ന് വിഭാഗങ്ങൾക്കും നിലനിൽപ്പിന് കേന്ദ്രത്തിെൻറയും ബി.ജെ.പിയുടെയും സഹായം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ .
അണ്ണാ ഡി.എം.കെ അമ്മ പക്ഷം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ, അമ്മ പക്ഷത്തെ പളനിസാമി വിഭാഗം നേതാവും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ എന്നിവർ കഴിഞ്ഞ ദിവസം ബംഗളൂരു ജയിലിലെത്തി ജനറൽ സെക്രട്ടറി ശശികലയുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ച്ചകളിൽ രാഷ്ട്രപതി െതരഞ്ഞെടുപ്പായിരുന്നു ചർച്ച വിഷയം.
കേന്ദ്രത്തിൽനിന്ന് ചില ഉറപ്പുകൾ ലഭിച്ചാൽ എൻ.ഡി.എയെ പിന്തുണച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും.
ഒ. പന്നീർസെൽവത്തിനൊപ്പമുള്ളവർ ബി.ജെ.പിയെ പിന്തുണക്കുമെന്നു നേരത്തെ ഉറപ്പായിരുന്നു. പാർലമെൻറിലെ മൂന്നാമത്തെ വലിയ കക്ഷിയായ അണ്ണാഡി.എം.കെക്ക് ആകെ വോട്ടിെൻറ 5.39 ശതമാനമുണ്ട്. ബി.ജെ. പി കഴിഞ്ഞാൽ രാംനാഥ് കോവിന്ദിനെ പിന്തുണക്കുന്ന ഏറ്റവും വലിയ പാർട്ടി കൂടിയാണു അണ്ണാ ഡി.എം.കെ. പുതുച്ചേരിയിലെ നാലുൾപ്പെടെ 138 എം.എൽ.എമാരും 49 എം.പിമാരും പാർട്ടിക്കുണ്ട്. രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എടപ്പാടിയെ നേരിട്ട് വിളിച്ച് പിന്തുണ തേടിയിരുന്നു.
ഒ. പന്നീർസെൽവം, പളനിസാമി വിഭാഗങ്ങൾ ബി.ജെ.പിയെ പിന്തുണക്കാൻ തീരുമാനിച്ചതോടെ ദിനകരനൊപ്പം നിൽക്കുന്ന 30 എം.എൽ.എമാരും മൂന്ന് എം.പിമാരും കേന്ദ്രത്തെ പിണക്കാൻ തയാറാവില്ല. ഡി.എം.കെ പ്രതിപക്ഷ സ്ഥാനാർഥിെയ പിന്തുണക്കുെമന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം നിർത്തുന്നയാളെ പിന്തുണക്കുമെന്നു പാർട്ടി മുതിർന്ന നേതാവും രാജ്യസഭ എം.പിയുമായ ടി.കെ.എസ്. ഇളേങ്കാവൻ പറഞ്ഞു. രണ്ടു ശതമാനമാണ് ഡി.എം.കെയുടെ വോട്ട് വിഹിതം. പട്ടാളി മക്കൾ കക്ഷിയുടെ ലോക്സഭാംഗം ഡോ. അൻപുമണി രാംദാസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും എൻ.ഡി.എക്കൊപ്പം നിൽക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.