രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളാവുന്നു
text_fieldsന്യൂഡൽഹി: വർഷകാല സമ്മേളനം തുടങ്ങുന്നതിനൊപ്പം പാർലമെൻറിലും നിയമസഭകളിലും തിങ്കളാഴ്ച രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഒരുക്കം പൂർത്തിയാവുകയാണ്. പുതിയ രാഷ്ട്രപതിയെ നിർണയിക്കുന്ന 10,98,903 വോട്ടുമൂല്യത്തിൽ കേരളത്തിെൻറ പങ്ക് 41,812 വോട്ട്. ഇതിൽ എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് കിട്ടുന്ന വോട്ടുമൂല്യം 152 മാത്രം. 17 പാർട്ടികളുടെ പിന്തുണയുള്ള പ്രതിപക്ഷ സ്ഥാനാർഥി മീര കുമാറിനാണ് ബാക്കിയത്രയും, 41,660 വോട്ട്.
ലോക്സഭയിലെ 543ഉം രാജ്യസഭയിലെ 233ഉം എം.പിമാർക്കു പുറമെ, നിയമസഭകളിലെ 4,120 സാമാജികരും രാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യും. അതനുസരിച്ച് കേരളത്തിൽനിന്ന് 20 ലോക്സഭാംഗങ്ങളും ഒമ്പതു രാജ്യസഭാംഗങ്ങളും 140 എം.എൽ.എമാരുമാണ് വോെട്ടടുപ്പിൽ പെങ്കടുക്കുക. രാജ്യസഭാംഗമായ സുരേഷ് ഗോപിയടക്കം നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ടില്ല. കേരള നിയമസഭയിൽനിന്ന് ഇതാദ്യമായി ബി.ജെ.പിക്കു വേണ്ടി ഒ. രാജഗോപാലിെൻറ ഒരു വോട്ട് വീഴും; വോട്ടു മൂല്യം 152. എൽ.ഡി.എഫും യു.ഡി.എഫും മീര കുമാറിനെ പിന്തുണക്കും.
വോട്ടർമാരിൽ 71 ശതമാനം കോടിപതികൾ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടർമാരിൽ 3,460 പേർ (71 ശതമാനം) കോടിപതികളാണ്. കർണാടകയിലാണ് ഏറ്റവും കൂടുതൽ കോടിപതി വോട്ടർമാർ. വോട്ടർമാരിൽ ഒമ്പതു ശതമാനം മാത്രമാണ് വനിതകൾ. ആകെ 4852 എം.പി-എം.എൽ.എമാരിൽ 451 പേർ മാത്രമാണ് സ്ത്രീകൾ. ലോക്സഭയിലും രാജ്യസഭയിലുമായി വനിത എം.പിമാർ 88 മാത്രം. പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന 4,852 എം.പി/എം.എൽ.എമാരിൽ മൂന്നിലൊന്നും ക്രിമിനൽ കേസ് നേരിടുന്നവരാണെന്നാണ് രാജ്യത്തെ തെരഞ്ഞെടുപ്പുരംഗം നിരന്തരം വീക്ഷിച്ചുവരുന്ന അസോസിയേഷൻ ഒാഫ് ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പറയുന്നത്. മത്സരിക്കുന്ന സമയത്ത് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം ക്രോഡീകരിച്ചപ്പോൾ കിട്ടിയതാണ് ഇൗ വിവരം. ഒാരോ ലോക്സഭ, രാജ്യസഭ എം.പിമാരുടെയും വോട്ടുമൂല്യം 708 ആണ്.
അതനുസരിച്ച് ലോക്സഭാംഗങ്ങളുടെ മൊത്തം വോട്ടുമൂല്യം 3,84,444. രാജ്യസഭാംഗങ്ങളുടെ ആകെ വോട്ടുമൂല്യം 1,63,548. ജനസംഖ്യാനുപാതികമായി ഒാരോ സംസ്ഥാന നിയമസഭകളുടെയും വോട്ടുമൂല്യം വ്യത്യസ്തമായ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 140 എം.എൽ.എമാർക്ക് ഒാരോരുത്തർക്കും 152 ആണ് വോട്ടുമൂല്യം. 402 എം.എൽ.എമാരുള്ള യു.പിയുടെ വോട്ടുമൂല്യം 208. 32 പേർ മാത്രമുള്ള സിക്കിമിെൻറ വോട്ടുമൂല്യം ഏഴാണ്. മിസോറാമിനും അരുണാചൽ പ്രദേശിനും എട്ട്; വോട്ടു മൂല്യത്തിൽ യു.പിയോട് കിടപിടിക്കാൻ മറ്റൊരു സംസ്ഥാനവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.