മത്സരിച്ചത് ഒമ്പത് എം.എൽ.എമാർ; വിജയം നാലുപേർക്ക് ഇനി ഒരുക്കം ഉപതെരഞ്ഞെടുപ്പിന്
text_fieldsകൊച്ചി: കേരളചരിത്രത്തിൽ ലോക്സഭയിലേക്ക് കൂടുതൽ എം.എൽ.എമാർ മത്സരിച്ച തെരഞ്ഞെ ടുപ്പായിരുന്നു ഇത്. വിജയം എങ്ങനെയും കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിട്ട് എൽ.ഡി.എഫ് ആറ് എം.എൽ.എമാരെ മത്സരിപ്പിച്ചപ്പോൾ യു.ഡി.എഫിനുവേണ്ടി കളത്തിലിറങ്ങിയത് മൂന്നു പേർ. യു.ഡി.എഫ് തരംഗത്തിൽ മുന്നണിയിലെ മൂന്ന് എം.എൽ.എമാരും വിജയിച്ചപ്പോൾ എൽ.ഡി.എ ഫ് രംഗത്തിറക്കിയവരിൽ ഒരാൾേക്ക വിജയം കാണാനായുള്ളൂ.
എൽ.ഡി.എഫിൽനിന്ന് നെടുമങ്ങാട് എം.എൽ.എ സി. ദിവാകരൻ, ചിറ്റയം ഗോപകുമാർ (അടൂർ), വീണ ജോർജ് (ആറന്മുള), എ.എം. ആരിഫ് (അരൂർ), എ. പ്രദീപ്കുമാർ (കോഴിക്കോട്), പി.വി. അൻവർ (നിലമ്പൂർ) എന്നിവരും യു.ഡി.എഫിൽനിന്ന് ഹൈബി ഇൗഡൻ (എറണാകുളം), അടൂർ പ്രകാശ് (കോന്നി), കെ. മുരളീധരൻ (വട്ടിയൂർക്കാവ്) എന്നിവരുമാണ് ജനവിധി തേടിയത്. ആരിഫും ഹൈബിയും അടൂർ പ്രകാശും മുരളീധരനും ജയിച്ചതോടെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ഇതോടൊപ്പം മഞ്ചേശ്വരത്ത് പി.ബി. അബ്ദുറസാഖിെൻറയും പാലായിൽ കെ.എം. മാണിയുടെയും നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരിയ യു.ഡി.എഫിന് കൂടുതൽ ആത്മവിശ്വാസം നിറഞ്ഞ മത്സരവും എൽ.ഡി.എഫിന് നാണക്കേടിൽനിന്ന് കരകയറാനുള്ള ജീവന്മരണ പോരാട്ടവുമായിരിക്കും മിനി നിയമസഭ തെരഞ്ഞെടുപ്പായി മാറുന്ന ഈ ഉപതെരഞ്ഞെടുപ്പുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിെൻറ ആരവം അടങ്ങിയതോടെ, എം.എൽ.എമാർ വിജയിച്ചാൽ അവരുടെ മണ്ഡലങ്ങളിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചും ഇരുമുന്നണിയിലും അണിയറ ചർച്ച തുടങ്ങിയിരുന്നു. എറണാകുളത്ത് ഹൈബിയുടെ വിജയം ഉറപ്പിച്ച യു.ഡി.എഫിലായിരുന്നു ചർച്ചകൾ ഏറെ സജീവം. 2016ൽ എറണാകുളത്ത് 21,949 വോട്ടിെൻറ ഭൂരിപക്ഷമാണ് ഹൈബിക്കുണ്ടായിരുന്നത്. ലോക്സഭയിലേക്ക് പരാജയപ്പെട്ട സാഹചര്യത്തിൽ കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കി നിയമസഭ മണ്ഡലം എങ്ങനെയും പിടിച്ചെടുക്കാനാകും എൽ.ഡി.എഫ് ശ്രമം.
20,748 വോട്ടിെൻറ ഭൂരിപക്ഷത്തിന് അടൂർ പ്രകാശ് വിജയിച്ച കോന്നിയിൽ മത്സരിപ്പിക്കാൻ ഇരുമുന്നണിക്കും എടുത്തുപറയാവുന്ന സ്ഥാനാർഥി ഇല്ല. കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർക്കാവിൽ 7622വോട്ടായിരുന്നു മുരളീധരെൻറ ഭൂരിപക്ഷം. സി.പി.എം ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.