ബംഗാളിൽ രണ്ട് പ്രമുഖർ ചെെങ്കാടി കൈവിട്ട് മമതക്കൊപ്പം
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിെൻറ അടുത്ത വിശ്വസ്തരായിരുന്ന രണ്ടു സി.പി.എം നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക്. സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എം.പി ഋതബ്രത ബാനർജി, ന്യൂനപക്ഷ മേഖലയായ മുർഷിദാബാദിൽനിന്ന് പലവട്ടം എം.പിയായ മുഇൗനുൽ ഹസൻ എന്നിവരാണ് തൃണമൂൽ കോൺഗ്രസിൽ ചേക്കേറുന്നത്. തൃണമൂൽ വാർഷിക രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജൂൈല 21ന് ഇതുസംബന്ധിച്ച ചടങ്ങ് നടക്കും.
സി.പി.എമ്മിൽനിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയെ മുഖ്യമന്ത്രി മമത ബാനർജി പുതുതായി രൂപവത്കരിച്ച ഗിരിവർഗ ക്ഷേമസമിതിയുടെ അധ്യക്ഷനാക്കിയിട്ടുണ്ട്. എന്നാൽ, തൃണമൂൽ കോൺഗ്രസിലേക്ക് അദ്ദേഹം ഒൗപചാരികമായി കയറിയിട്ടില്ല. ബുദ്ധദേവിെൻറ സമ്മർദത്തെ തുടർന്നാണ് ഋതബ്രതക്ക് സി.പി.എം നേരത്തെ രാജ്യസഭ ടിക്കറ്റ് നൽകിയത്. പലവിധ ആരോപണങ്ങളെ തുടർന്നാണ് പുറത്താക്കിയത്.
ബുദ്ധദേവിെൻറ ഉറ്റ സുഹൃത്തായ മുഇൗനുൽ ഹസൻ കഴിഞ്ഞ ദിവസം പാർട്ടിക്ക് രാജിക്കത്ത് കൊടുത്തു. അടുത്തതവണ തൃണമൂൽ ടിക്കറ്റിൽ ബി.ജെ.പിയെ നേരിടുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. പശ്ചിമബംഗാളിൽ സി.പി.എമ്മിന് ലക്ഷ്യംതന്നെ നഷ്ടപ്പെട്ട അവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ബി.ജെ.പിയേയും തൃണമൂലിനെയും ഒരേപോലെ ശത്രുവായി കണ്ടിട്ട് കാര്യമില്ലെന്നും മുഇൗനുൽ ഹസൻ പറയുന്നു. ബുദ്ധദേവ് രോഗബാധിതനായി കിടപ്പിലാണ്. അദ്ദേഹത്തിെൻറ ഇൗ രണ്ട് വിശ്വസ്തരും സി.പി.എമ്മിൽ ഇനി ഇടമില്ലെന്ന് തിരിച്ചറിയുന്നു.
രണ്ടാമത്തെ സമൂഹമാധ്യമം ഫേസ്ബുക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.