ഇനി ഇറങ്ങിക്കളിക്കും അണ്ണൻ; കൂട്ടുകെട്ടുകൾ മാറിമറിയാം
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ സ്ഥാപകൻ എം.ജി.ആറിെൻറ 30ാം ചരമദിനമായ ഡിസംബർ 24ന് ആർ.കെ നഗറിൽ വോെട്ടണ്ണും മുേമ്പ മക്കൾ കഴകം മറ്റൊരു തകർച്ചെയ അഭിമുഖീകരിക്കുകയായിരുന്നു. ഒടുവിൽ ഫലം പുറത്തുവരുേമ്പാൾ ജനവിധിയും തിരിഞ്ഞുകുത്തിയിരിക്കുന്നു. എം.ജി.ആറിനുശേഷം പാർട്ടിയെ ഭരിച്ച ജയലളിതയുടെ പിൻഗാമിത്വം പണാധിപത്യത്തിനു മുന്നിൽ കൈവിടുേമ്പാൾ പാർട്ടി നേതൃഭദ്രതയുടെ ശിലകൾക്ക് കോട്ടം തട്ടുന്നതിെൻറ സൂചനയാണ്.
വോെട്ടണ്ണിയ ക്യൂൻമേരി കോളജിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പൊട്ടിത്തെറിച്ച ഭരണപക്ഷാംഗങ്ങൾ സമനില വീണ്ടെടുത്ത് കണ്ണീർവാർത്ത് സ്ഥലം വിടുന്നതായിരുന്നു ഇന്നലത്തെ കാഴ്ച. കരുതിവെച്ച പടക്കങ്ങളും മധുരങ്ങളും ആഘോഷവുമെല്ലാം ഇൗ കണ്ണീരിൽ ഒലിച്ചുപോയി. ജനാധിപത്യം നശിച്ച് പണാധിപത്യമായെന്ന് എതിർചേരിയിലേക്ക് വിളിച്ചുപറഞ്ഞ് സ്വയം സമാധാനിച്ചാണ് അമ്മയുടെ അണികൾ മടങ്ങിയത്. റോയപ്പേട്ടയിലെ പാർട്ടി ഒാഫിസ് േശാകമൂകമായി. അണികൾ ആശങ്കപ്പെടേണ്ടെന്ന് പറയാൻ മന്ത്രി സെല്ലൂർ രാജു മാത്രമാണ് ഉണ്ടായിരുന്നത്. ദിനകരനിത് ക്രിസ്മസ് സമ്മാനമാണ്. കഴിഞ്ഞതവണത്തെ തൊപ്പി ചിഹ്നത്തിന് ശ്രമിച്ചെങ്കിലും നടക്കാത്ത ദിനകരന് കിട്ടിയത് പ്രഷർ കുക്കറായിരുന്നു. പ്രചാരണത്തിൽ എതിർപക്ഷത്തിെൻറ പ്രഷർ കൂട്ടിയ ദിനകരൻ അവരെ കുക്ക് ചെയ്താണ് വിജയം രുചിച്ചിരിക്കുന്നത്. ഒരുവോട്ടിന് ആറായിരം വരെ നൽകിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമീഷെൻറ രേഖകൾ പ്രകാരം മണ്ഡലത്തിൽ കഴിഞ്ഞ ഏപ്രിലിൽ വിതരണം ചെയ്ത 87 കോടിയും ഇപ്രാവശ്യം പിടിച്ചെടുത്ത 40 ലക്ഷം രൂപയിൽ അധികവും ദിനകരൻ അനുയായികളുടെ പോക്കറ്റിൽനിന്നാണ്. തെരഞ്ഞെടുപ്പ് തേലന്ന് ദിനകരൻ വിഭാഗം പുറത്തുവിട്ട ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ കാര്യമായ സ്വാധീനം ചെലുത്തിയപ്പോൾ 21ന് വന്ന 2ജി വിധി ഡി.എം.കെയെ സഹായിച്ചില്ല.
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവും മിത്രവുമില്ലെന്ന സത്യം ദിനകരൻ വീണ്ടും തിരിച്ചറിയാൻ പോകുകയാണ്. തമിഴകത്തിെൻറ ഭാവി നിശ്ചയിക്കുന്ന ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ വിജയം വിമതർക്കൊപ്പമായതോടെ നിർണായക ഗതിമാറ്റങ്ങൾക്കാവും ഇനി സംസ്ഥാനം സാക്ഷിയാകുക. ദിനകരെൻറ വിജയം അണ്ണാ ഡി.എം.കെയിലെ ഒൗദ്യോഗിക പക്ഷമായ ഇ.പി.എസ്-ഒ.പി.എസ് വിഭാഗത്തിൽ ആശങ്ക പടർത്തിയിട്ടുണ്ട്. തോൽവിയുടെ പേരിൽ അണിയറയിൽ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ അടുത്തദിവസങ്ങളിൽ പൊട്ടിത്തെറിയായി ഭരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ജയലളിതയുടെ മണ്ഡലത്തിലുള്ള വിജയം യഥാർഥ പാർട്ടിയേതെന്ന സംശയം അണികളിലേക്ക് പടരും. ശശികല വളർത്തിക്കൊണ്ടുവന്ന നേതാക്കളിലധികവും ഭരണമുള്ളതിനാലാണ് ഇ.പി.എസ്-ഒ.പി.എസ് സഖ്യത്തിനൊപ്പം നിൽക്കുന്നത്. വിമതർക്കൊപ്പമുള്ള 18 എം.എൽ.എമാർ സർക്കാറിെൻറ ഭൂരിപക്ഷത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. വിഷയം കോടതിയുെട പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസവോെട്ടടുപ്പിന് രാജ്ഭവൻ മുതിരാത്തത്. കൂടുതൽ എം.എൽ.എമാരെ ചാക്കിട്ടു പിടിക്കാനും അണ്ണാഡി.എം.കെ ഇനിയും െനടുകെ പിളരാനും അത് സർക്കാറിെൻറ ഭാവിയെ ബാധിക്കാനും സാധ്യത നിലനിൽക്കുന്നു. ലയനശേഷവും ഇ.പി.എസ്-ഒ.പി.എസ് പക്ഷത്ത് അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാണ്.
പാർട്ടിയിൽ രൂപപ്പെടുന്ന ഭൂകമ്പം മറികടക്കാനും ഭരണം നിലനിർത്താനും ദിനകരനെ ഒപ്പം കൂട്ടി മന്ത്രിസഭയിൽ കാബിനറ്റ് റാങ്ക് നൽകി പരിഹരിക്കും. മാറ്റിവെക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ദിനകരെൻറ തേര് തെളിച്ചത് എടപ്പാടി മന്ത്രിസഭയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.