ബി.ജെ.പി തമ്മിലടിയിൽ ആർ.എസ്.എസിന് അതൃപ്തി
text_fieldsതിരുവനന്തപുരം: ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ ്ങിയിട്ടും ബി.ജെ.പിയിൽ തുടരുന്ന തർക്കത്തിൽ ആർ.എസ്.എസിന് കടുത്ത അതൃപ്തി. പാർട്ടി ക്ക് പല മണ്ഡലങ്ങളിലുമുള്ള അവസരമാണ് തർക്കം മൂലം നഷ്ടപ്പെടുന്നതെന്ന് സംഘടന വ ിലയിരുത്തുന്നു.
ബി.ജെ.പി സ്ഥാനാർഥികളുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ആർ.എ സ്.എസ് നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിെൻറ ഭാഗമായി മണ്ഡലങ്ങളിൽ സർവേ നടത്തി സാധ്യതയുള്ള സ്ഥാനാർഥികളെ നിർദേശിച്ചിരുന്നു. എന്നിട്ടും തീരുമാനം കൈക്കൊള്ളാൻ സാധിക്കാത്തതാണ് ആർ.എസ്.എസിനെ ചൊടിപ്പിക്കുന്നത്. അതൃപ്തി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുെമ്പങ്ങുമില്ലാതെ പാർട്ടി നേതാക്കളിൽ അധികാരക്കൊതി വന്നെന്ന വിലയിരുത്തലാണ് ആർ.എസ്.എസിന്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവും ആർ.എസ്.എസ് മുന്നോട്ട് െവച്ചിട്ടുണ്ട്. ജന.സെക്രട്ടറി കെ. സുരേന്ദ്രന് സാധ്യതയുള്ള സീറ്റ് നൽകണം. പാർട്ടി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള സ്ഥാനാർഥിയാകാൻ നടത്തിയ നീക്കങ്ങളിലും ആർ.എസ്.എസിന് കടുത്ത അതൃപ്തിയുണ്ട്.
തിരുവനന്തപുരം പോലെ ബി.ജെ.പി പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ പോലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിലാണ് പ്രധാനമായും അതൃപ്തി. കുമ്മനം രാജശേഖരന് പ്രചാരണത്തിനിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നേതൃത്വം സൃഷ്ടിച്ചിട്ടുള്ളത്.
സാധ്യതാപട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറുന്നതിനു മുമ്പ് ഓരോ മണ്ഡലത്തിലും പരിഗണനയിലുള്ള ഒന്നാം പേരുകാരനോട് പ്രചാരണം ആരംഭിക്കാൻ നിർദേശിച്ചതും അതിനെ ചൊല്ലിയുണ്ടായ തർക്കങ്ങളിലും ആർ.എസ്.എസിന് വിയോജിപ്പുണ്ട്.
ജാതീയമായ സ്ഥാനാർഥി നിർണയത്തിനോട് സംഘടനക്ക് എതിർപ്പുണ്ട്. പത്തനംതിട്ട പോലുള്ള മണ്ഡലങ്ങളിൽ ശക്തനായ സ്ഥാനാർഥി വന്നാൽ അവിടെ ജാതി വിഷയമാകില്ലെന്നാണ് ആർ.എസ്.എസ് കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.