പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം ഉറപ്പെന്ന് ആർ.എസ്.എസ്
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ആർ.എസ്.എസ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം ഉറപ്പാണ്. തൃശൂരിൽ നല്ല വിജയസാധ്യതയുണ്ടെന്നും കൊച്ചിയിൽ േചർന്ന ആർ.എസ്.എസിെൻറ സംസ്ഥാനതല നേതൃയോഗം വിലയിരുത്തി. ഇതുൾപ്പെടെ ആറ് മണ്ഡലത്തിൽ വലിയ മുന്നേറ്റത്തിന് കഴിഞ്ഞിട്ടുണ്ട്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിച്ചു. ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇതേസമയം, പലയിടത്തും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഏകീകരണം ഉണ്ടായതായി സംശയിക്കുന്നതായും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ലോക്സഭ െതരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളും സംഘടനതല പ്രവര്‍ത്തനങ്ങളും വിലയിരുത്താനായിരുന്നു യോഗം. ഗോപാലൻകുട്ടി മാസ്റ്റർ അടക്കം മുതിർന്ന നേതാക്കളെ കൂടാതെ സ്ഥാനാർഥികളായ കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും യോഗത്തിന് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.