ആർ.എസ്.എസ് നിയന്ത്രണം പരിധി വിടുന്നു; ബി.ജെ.പി നേതാക്കൾക്ക് അമർഷം
text_fieldsകോഴിക്കോട്: ബി.ജെ.പി സംസ്ഥാന ഘടകത്തിൽ ആർ.എസ്.എസിെൻറ നിയന്ത്രണം പരിധിവിട്ടതോടെ ഗ്രൂപ് വൈരം മറന്ന് പ്രതിഷേധവുമായി നേതാക്കൾ. വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് വിഭാഗങ് ങൾ സംഘടന ജനറൽ സെക്രട്ടറി എം. ഗണേശനെതിരെ തിരിഞ്ഞിരിക്കുകയാണ്. സംഘടന കാര്യങ്ങൾ ക്കായി ആർ.എസ്.എസിൽനിന്ന് നിയമിതനായ ഗണേശൻ തങ്ങളുടെ അധികാര പരിധിയിൽ കൈകടത്താൻ തുടങ്ങിയതോടെയാണ് നേതാക്കൾ ഗ്രൂപ് മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.
ബുധനാഴ്ച നടന്ന ബി.ജെ.പി കോർകമ്മിറ്റി യോഗത്തിൽ ഹർത്താലിനെതിരായ ഗ്രൂപ് മറന്നുള്ള വിമർശനം ഇതിെൻറ ഭാഗമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്തെ ബി.ജെ.പി സമരപ്പന്തലിന് സമീപം വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹർത്താൽ നടത്തണമെന്ന് നിർബന്ധം പിടിച്ചത് സംഘടന ജനറൽ സെക്രട്ടറി എം. ഗണേശനായിരുന്നുവത്രേ. ഹർത്താൽ പൊതുമധ്യത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന വിമർശനം ഉയർന്നതിെൻറ ലക്ഷ്യവും സംഘടന ജനറൽ സെക്രട്ടറി തന്നെയായിരുന്നു. സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ള, ആർ.എസ്.എസിെൻറ മറ്റൊരു നോമിനിയായ സഹസംഘടന ജനറൽ സെക്രട്ടറി കെ. സുഭാഷ്, ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എ.എൻ. രാധാകൃഷ്ണൻ എന്നിവർക്ക് മാത്രമാണ് നിലവിൽ ഗണേശൻ സ്വീകാര്യൻ.
കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായ കാലത്താണ് സംഘടന ജനറൽ സെക്രട്ടറിക്ക് കൂടുതൽ അധികാരങ്ങൾ ലഭിച്ചത്. രാഷ്ട്രീയത്തിലുള്ള കുമ്മനത്തിെൻറ പരിചയക്കുറവ് മറികടക്കാനും പാർട്ടിയെ പൂർണമായി ആർ.എസ്.എസ് നിയന്ത്രണത്തിലാക്കാനും ലക്ഷ്യമിട്ടാണ് സംഘടന ജനറൽ െസക്രട്ടറിക്ക് കൂടുതൽ അധികാരങ്ങൾ നൽകിയത്. നിലവിൽ താഴെത്തട്ടിലുള്ള ഒരു പ്രവർത്തകനെ തൽസ്ഥാനത്തുനിന്ന് മാറ്റാൻപോലും സംഘടന ജനറൽ സെക്രട്ടറിയുടെ അനുമതി വേണം.
ഇത് സംഘടന സംവിധാനത്തിെൻറ നിശ്ചലാവസ്ഥക്ക് കാരണമായെന്നാണ് കോർകമ്മിറ്റി അംഗങ്ങളുടെ പൊതുവികാരം. ആർ.എസ്.എസ് ഇടപെടൽ ഇനിയും മൂർച്ഛിച്ചാൽ ദേശീയ നേതൃത്വത്തെ സമീപിക്കാനും പാർട്ടിയിലെ നേതാക്കൾ ഒരുങ്ങുന്നുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിെൻറ നേതൃത്വത്തിലേക്ക് സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ള വരുന്നില്ലെന്ന വിമർശനവും ഒരുവിഭാഗത്തിനുണ്ട്. ദിവസങ്ങളായി മുൻ സംസ്ഥാന പ്രസിഡൻറ് ഉൾപ്പടെയുള്ള നേതാക്കൾ സമരം ചെയ്തിട്ടും സമൂഹത്തിൽ ഇളക്കമുണ്ടാക്കാൻ സാധിക്കാത്തത് നേതൃത്വത്തിെൻറ പോരായ്മയാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.