രാഷ്ട്രീയ നേതൃത്വത്തിന് മുകളിൽ ഹിന്ദുത്വ നേതൃത്വത്തെ പ്രതിഷ്ഠിച്ച് സംഘ്പരിവാർ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വത്തിനുമുകളിൽ ഹിന്ദുത്വ നേതൃത്വത്തെ പ്രതിഷ്ഠ ിച്ച് കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ സംഘ്പരിവാർ. സന്ന്യാസ മഠ മേധാവികളെ യും ആൾദൈവങ്ങളെയും അണിനിരത്തി ശബരിമല കർമസമിതി ആഭിമുഖ്യത്തിൽ നടന്ന ‘അയ്യപ്പ ഭ ക്തസംഗമ’ത്തിലൂടെ ആർ.എസ്.എസ് വഴിതുറന്നത് ഇതിനാണ്. ശബരിമല വിഷയത്തിൽ എങ്ങുമെത്താതെ നടത്തിയ സമരം ബി.ജെ.പി അവസാനിപ്പിച്ചിടത്തുനിന്നാണ് ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം ആർ.എസ്.എസ് നേതൃത്വത്തിൽ അരങ്ങേറിയത്.
നാല് ദശകമായിട്ടും കേരളത്തിൽ ബി.ജെ.പിക്ക് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. കോ-ലീ-ബി സഖ്യം, കേരള കോൺഗ്രസിലെ ദുർബല വിഭാഗവുമായുള്ള കൂട്ടുകെട്ട്, ഒടുവിൽ ബി.ഡി.ജെ.എസിനെ സ്വന്തം ചേരിയിലെത്തിക്കൽ തുടങ്ങിയവ ഒന്നിലും ‘ക്ലച്ച്’ പിടിച്ചില്ല.
ശബരിമല സുപ്രീംകോടതിവിധി തുറന്നിട്ട രാഷ്ട്രീയ അവസരവും ബി.ജെ.പി നേതൃത്വം കളഞ്ഞുകുളിച്ചെന്ന വിലയിരുത്തൽ സംഘ്പരിവാറിൽതന്നെയുണ്ടായതോടെയാണ് പുതിയ ചുവട് പയറ്റിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള മാതാ അമൃതാനന്ദമയിയെ ആദ്യമായി വേദിയിൽ അണിനിരത്തിയതിനു പുറമെ ശ്രീ ശ്രീ രവിശങ്കറിനെയും വർക്കല ശിവഗിരി മഠം, കൊളത്തൂർ അദ്വൈതാശ്രമം അടക്കമുള്ളവയുടെ പ്രതിനിധികളെയും ബി.ജെ.പിയുടെ രാഷ്ട്രീയ നേതൃത്വത്തിനു പകരമായി ‘ആത്മീയ’ മുഖമായി സംഘ്പരിവാറിന് അവതരിപ്പിക്കാനായി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമർശിച്ച സ്വാമി ചിദാനന്ദപുരിയിലൂടെ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലും നടത്തി.
മാത്രമല്ല, യുക്തിക്കും ഭരണഘടന ബാധ്യതകൾക്കും മുകളിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ‘ആത്മീയ രാഷ്ട്രീയക്കാർ’ വഴി പൊതുസമൂഹത്തിെൻറ വിചാരധാരയിലും ചലനം സൃഷ്ടിക്കാനാകുമെന്നും ആർ.എസ്.എസ് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.