ശബരിമല: ‘ഏക എം.എൽ.എ’ സഭയിലും പ്രയോജനപ്പെടുന്നില്ലെന്ന് ബി.ജെ.പിയിൽ വിമർശനം
text_fieldsതിരുവനന്തപുരം: ശബരിമലവിഷയത്തിൽ പുറത്ത് നടത്തുന്ന പ്രക്ഷോഭങ്ങൾ നിയമസഭക്കകത്ത് പ്രതിഫലിപ്പിക്കാൻ പാർട്ടിയുടെ ഏക എം.എൽ.എക്ക് കഴിയുന്നില്ലെന്ന് ബി.ജെ.പിയിലും ആർ.എസ്.എസിലും വിമർശനം. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിെൻറ നിയമസഭാ പ്രകടനത്തെച്ചൊല്ലിയാണ് പാർട്ടിയിലും ആർ.എസ്.എസിലും കടുത്ത അതൃപ്തി പടരുന്നത്. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പുറത്ത് നടത്തിയ പ്രക്ഷോഭത്തിലുണ്ടാക്കിയ നേട്ടം നിയമസഭക്കുള്ളിൽ നഷ്ടപ്പെെട്ടന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളത്. കഴിഞ്ഞ രണ്ട് ദിവസവും ശബരിമല വിഷയം ‘ഹൈജാക്ക്’ ചെയ്ത് യു.ഡി.എഫ് നിയമസഭ സ്തംഭിപ്പിക്കുകയാണ്. ഒ. രാജഗോപാലിന് ശക്തമായ പ്രതിഷേധം പോയിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ പോലും സാധിച്ചില്ലെന്നാണ് ബി.ജെ.പിയുെടയും ആർ.എസ്.എസിെൻറയും വിലയിരുത്തൽ.
കഴിഞ്ഞദിവസം സംസാരിക്കാൻ അവസരം ലഭിച്ചെങ്കിലും കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കാനോ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ ജയിലിൽ അടച്ചതിനെതിരെ പ്രതിഷേധിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. നിയമസഭക്കകത്ത് പാർട്ടിയുടെ പ്രതിഷേധം പ്രകടിപ്പിക്കണമെന്ന നിർേദശം രാജഗോപാലിന് നൽകിയിരുന്നു. പി.സി. ജോർജുമായി ചേർന്ന് നിയമസഭയിൽ പ്രതിഷേധം ഉയർത്തണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, പി.സി. ജോർജ് കാണിച്ച ആവേശം പോലും രാജഗോപാൽ കാണിച്ചില്ലെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. വ്യാഴാഴ്ചയും ശബരിമല വിഷയം വന്നപ്പോൾ രാജഗോപാൽ പ്രതികരിക്കാതെ ഇരിപ്പിടത്തിൽ തുടർന്നതും പി.സി. ജോർജുമായി കൂടിയാലോചിച്ച് പ്രതിഷേധിക്കാത്തതും മോശമായിപ്പോയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.