ശബരിമല, ബി.ഡി.ജെ.എസ്: ബി.ജെ.പിയിൽ അതൃപ്തി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ പാർട്ടി അധ്യക്ഷൻ ഇടക്കിടെ അഭിപ്രായം മാറ്റുന്നതിലും ഘടകകക്ഷിയായ ബി.ഡി.ജെ.എസിെൻറ സമീപകാല നിലപാടുകളിലും ബി.ജെ.പിക്കുള്ളിൽ കടുത്ത അതൃപ്തി. ഉപതെരഞ്ഞെടുപ്പിൽ ശബരിമലയും വിശ്വാസസംരക്ഷണവും മുഖ്യഅജണ്ടയാക്കി മുന്നോട്ട് പോകുന്ന ബി.ജെ.പിക്ക് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ഇടക്കിടെ നിലപാട് മാറ്റുന്നത് തലേവദന സൃഷ്ടിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിവരെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കാസർകോട്ട് സംസാരിക്കവെ നിയമനിർമാണത്തെക്കുറിച്ച് ബി.ജെ.പി ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഇതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ പിള്ള നിലപാട് തിരുത്തി.
ശബരിമല വിഷയം പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങുേമ്പാൾ ഇത്തരം നിലപാട് മാറ്റം സംബന്ധിച്ച വോട്ടർമാരുടെ ചോദ്യങ്ങൾക്ക് തങ്ങളാണ് മറുപടി പറയേണ്ടതെന്ന് പ്രവർത്തകർ പറയുന്നു. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് കടുത്ത നിലപാടുമായി മുന്നോട്ടുപോകുേമ്പാൾ ബി.ജെ.പിക്ക് അനുകൂലമായി നായർ വോട്ടുകൾ മാറണമെങ്കിൽ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ പിള്ളയുടെ ‘സുവർണാവസരം’ പരാമർശം തിരിച്ചടിയായെന്ന വിമർശനം പാർട്ടിയിലുണ്ട്.
എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിെൻറ നടപടികളിലും ബി.ജെ.പിക്ക് അതൃപ്തിയുണ്ട്. പാലായിൽ ബി.ജെ.പിയാണ് വോട്ട് മറിച്ചതെന്ന ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. അരൂർ, എറണാകുളം മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥി ജയിക്കില്ലെന്ന തുഷാറിെൻറ പരാമർശത്തോടും കടുത്ത നീരസമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ബി.ഡി.ജെ.എസിെൻറ പ്രവർത്തനം േപാരെന്നും മുന്നണി വിട്ടുപോകാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ പൊയ്ക്കോെട്ടയെന്നുമുള്ള അഭിപ്രായക്കാർ ബി.ജെ.പി നേതൃത്വത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.