രാഷ്ട്രീയജയത്തിെൻറ പതിനെട്ടാംപടിയിൽ സി.പി.എമ്മും സർക്കാറും
text_fieldsതിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കുകയും വനിതാമതിൽ വിജയിക ്കുകയും ചെയ്തതോടെ സി.പി.എമ്മിനും സർക്കാറിനും േമൽക്കൈ. മുഖ്യമന്ത്രിയെന്നനിലയിൽ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരം പിണറായി വിജയന് ദേശീയതലത്തിൽതന്നെ നേട്ടവുമാ ണ്.
ജനുവരി 22ന് സുപ്രീംകോടതിക്ക് മുന്നിൽ വിധി നടപ്പാക്കിയെന്ന് പറയാൻ സർക്കാറി നാകും. ഒപ്പം, പൊതുസമൂഹത്തിന് മുന്നിൽ പുരോഗമന നിലപാടിെൻറ വിജയശിൽപിയായി സ്വയം അടയാളപ്പെടുത്താൻ സി.പി.എമ്മിനും കഴിയും. കടുത്ത വിമർശകരുടെ പിന്തുണപോലും മുഖ്യമന്ത്രി നേടി.
സർക്കാറിനെ പ്രതിരോധത്തിലാക്കാൻ പ്രതിഷേധക്കാരെ നിരത്തിയ കോൺഗ്രസിനും ബി.ജെ.പിക്കും മേൽ രാഷ്ട്രീയജയം നേടാൻ എൽ.ഡി.എഫിനെ സാധ്യമാക്കിയത് മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു. എൻ.എസ്.എസ് ആക്ഷേപത്തിന് മുഖ്യമന്ത്രിയും സി.പി.എമ്മും നേർക്കുനേരാണ് മറുപടി പറഞ്ഞത്. ഒപ്പം നിന്നവർ ഇടത് പാളയത്തിലേക്കും ബി.ജെ.പിയിലേക്കും ചേക്കേറിയതോടെ കോൺഗ്രസിന് താളംതെറ്റി. പോരാട്ടം സർക്കാറും സംഘ്പരിവാറും തമ്മിലായി. സെക്രേട്ടറിയറ്റിന് മുന്നിലെ നിരാഹാരസമരം നിലനിർത്താൻ ബി.ജെ.പി വിയർക്കുന്നതിനിടെ സ്ത്രീ പ്രവേശനം സാധ്യമാക്കി അടുത്ത നേട്ടവും സർക്കാർ കൈവരിച്ചു. അപ്പോഴും, ഭരണഘടന ബാധ്യത നിറവേറ്റുക മാത്രമായിരുന്നെന്ന് പറയാനും മുഖ്യമന്ത്രി മറന്നില്ല.
സംഘ്പരിവാറും കോൺഗ്രസും തെരുവിലിറക്കിയ പ്രതിഷേധക്കാരുടെ ശബ്ദമല്ല പൊതുസമൂഹത്തിെൻറ അഭിപ്രായമെന്ന് വനിതാമതിലിലൂടെ തെളിയിക്കാനായി എന്നതും വിജയമാണ്. അത് എൽ.ഡി.എഫിനും സർക്കാറിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വിശ്വാസികളെ അണിനിരത്തി ലോക്സഭ തെരഞ്ഞെടുപ്പ് മറികടക്കാമെന്ന് കണക്കുകൂട്ടിയ കോൺഗ്രസിനും ബി.ജെ.പിക്കും അതേ നാണയത്തിൽ മറുപടി നൽകി. എൽ.ഡി.എഫിന് പുറത്തുള്ള 178 സമുദായ സംഘടനകളെയും വ്യക്തികളെയും അണിനിരത്തിയത് എതിരാളികളെ ഞെട്ടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറിെൻറയും ദേവസ്വം മന്ത്രിയുടെയും മൃദു വ്യതിയാനങ്ങളെ നോട്ടംകൊണ്ടും വാക്കുകൊണ്ടും ഫുൾസ്റ്റോപ്പിട്ട് പിണറായി വിജയൻ തന്നെയായി നേട്ടങ്ങളുടെ ‘ഉടമസ്ഥൻ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.