ശബരിമല തന്നെ ഉപതെരഞ്ഞെടുപ്പിലും വിഷയം?
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ ഉൾപ്പെടെ സംസ്ഥാനത്തെ നി യമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശബരിമല യുവതിപ്രവേശനം തന്നെയാ കും മുന്നണികൾ മുഖ്യവിഷയമാക്കുകയെന്ന് വ്യക്തമാകുന്നു. പാലായിൽ ശബരിമല വിഷയമാ ക്കുമെന്ന് ബി.ജെ.പി നേതൃത്വം ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ശബരിമല ലോക്സഭ തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന വിലയിരുത്തൽ നടത്തിയ ഇടതുമുന്നണി, േലാക്സഭ തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികൾ ഉയർത്തിയ പ്രചാരണ തന്ത്രങ്ങൾ പ്രതിരോധിക്കുന്നതിലെ പാളിച്ചകൾ തിരുത്താനുള്ള നീക്കത്തിലാണ്. യു.ഡി.എഫാകെട്ട ഇൗ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനുള്ള ശ്രമമാകും നടത്തുക.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ശബരിമലയിൽ നിലപാടെടുത്തതെന്നും കോടതി നിലപാട് മാറ്റിയാൽ സർക്കാറും നിലപാട് മാറ്റാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുന്നത്. ഇേതാടൊപ്പം വിശ്വാസികൾക്കൊപ്പമാണ് സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും രംഗത്തെത്തിക്കഴിഞ്ഞു. സി.പി.എം നേതൃത്വം, ശബരിമല വിഷയത്തിൽ സർക്കാറിന് പാളിച്ചസംഭവിച്ചെന്നും അത് തിരുത്തുമെന്നും പറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർക്കാറിെൻറ നിലപാട് വ്യക്തമാക്കിയത്.
ശബരിമല വിഷയം കൈകാര്യംചെയ്യുന്നതിൽ പരാജയപ്പെട്ട ബി.ജെ.പിക്കും സംഘ്പരിവാർ നേതൃത്വത്തിനും വീണ്ടും ശബരിമല വിഷയം ‘ഒരു സുവർണാവസരമായി’ മാറുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയത്തിൽ സംഘ്പരിവാർ സംഘടനകളിലും ബി.ജെ.പിയിലും ഭിന്നത നിലനിൽക്കുന്നുമുണ്ട്. മുഖ്യമന്ത്രിയും ഇടതുപക്ഷവും ശൈലി മാറ്റാൻ തയാറാകുന്നില്ലെന്നും ശബരിമലയിൽ വിശ്വാസികളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നുമുള്ള പ്രചാരണത്തിലേക്കാണ് ബി.ജെ.പി നീങ്ങുക. ഇതേ പ്രചാരണമാകും കോൺഗ്രസും ഉപതെരഞ്ഞെടുപ്പിൽ കൈക്കൊള്ളുക. എന്നാൽ ശബരിമല വീണ്ടും സംസ്ഥാന സർക്കാറിനെതിരായ ആയുധമാക്കി ബി.ജെ.പി മാറ്റുകയാണെങ്കിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് പറഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് തേടിയവർ അതിൽനിന്ന് പിന്നാക്കംപോയത് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാകും ഇടതുമുന്നണിയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.