ശബരിമല സമരം: എൻ.എസ്.എസിനെ മുന്നിൽ നിർത്താൻ അണിയറ നീക്കം
text_fieldsകോട്ടയം: ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകൾ നടത്തുന്ന തുടർസമരങ്ങളുടെ നേതൃനി രയിൽ എൻ.എസ്.എസിനെ അവരോധിക്കാൻ അണിയറ നീക്കം ശക്തം. സർക്കാർ നിലപാട് കർക്കശമാക് കുന്ന സാഹചര്യത്തിൽ സമരനേതൃത്വം എൻ.എസ്.എസ് ഏറ്റെടുക്കണമെന്നാണ് ബി.ജെ.പിയുടെയ ും ആർ.എസ്.എസിെൻറയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആവശ്യം. മന്നം ജയന്തി സമ്മേളനത് തിെൻറ ആദ്യദിനം തന്നെ ഇതുസംബന്ധിച്ച് തീരുമാനമായെന്നാണ് വിവരം. ജയന്തി സമ്മേളനത്തിൽ പെങ്കടുക്കാൻ പെരുന്നയിലെത്തിയ രാഷ്ട്രീയ പാർട്ടികളുടെയും ഹൈന്ദവ സംഘടനകളുടെയും നേതാക്കൾ സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച്ചയിലും ഇൗ നിർദേശം മുന്നോട്ടുവെച്ചിരുന്നു. ബി.ജെ.പിയുടെ സമുന്നത നേതാക്കൾക്കെല്ലാം ഇത്തവണ പെരുന്നയിൽ വൻവരവേൽപാണ് ലഭിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മിസോറം ഗവർണർ കുമ്മനം രാജശേഖരനുമടക്കം പെരുന്നയിൽ എത്തിയിരുന്നു.
എസ്.എൻ.ഡി.പിയും കെ.പി.എം.എസും അടക്കം വലിയൊരു വിഭാഗത്തെ മുന്നിൽ നിർത്തി സർക്കാർ നടത്തുന്ന നീക്കത്തെ തടയാനും സർക്കാറിനെ വരുതിയിലാക്കാനും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇനി നേതൃത്വം എൻ.എസ്.എസ് ഏറ്റെടുക്കണമെന്നായിരുന്നു നിർദേശം. എൻ.എസ്.എസിെൻറ തലമുതിർന്ന നേതാക്കളും ഇക്കാര്യം മുന്നോട്ടുവെച്ചിരുന്നു. വിവിധ ക്രൈസ്തവ സഭ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ സുകുമാരൻ നായർ ചർച്ച നടത്തി. ചങ്ങനാശ്ശേരി രൂപത സഹായ മെത്രാൻ എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടതും ബിഷപ്പുമാരുടെ അറിവോടെയാണേത്ര. ഇത്തരത്തിലുള്ള കൂടുതൽ കൂടിക്കാഴ്ചകളും ചർച്ചകളും തുടരുമെന്നാണ് സൂചന.
ഇതിെൻറ ആദ്യപടിയാണ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ പ്രസ്താവനയുമായി രംഗത്തുവന്നതെന്നാണ് വിലയിരുത്തൽ. പ്രസ്താവനക്കെതിരെ ഇടതു നേതാക്കളും മന്ത്രിമാരും രൂക്ഷവിമർശനവുമായി രംഗത്തെത്തിയതും വരാനിരിക്കുന്ന ഭവിഷ്യത്ത് മുന്നിൽ കണ്ടുതന്നെ. സുകുമാരൻ നായർ വിമോചന സമരത്തിന് ആഹ്വാനം ചെയ്തെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എൻ.എസ്.എസിെൻറ സമദൂരനിലപാട് കപടമാണെന്ന ആരോപണവും നേതാക്കൾ ഉയർത്തി.
അതിനിടെ എൻ.എസ്.എസിനെ ഒപ്പം നിർത്താനുള്ള എല്ലാഅടവുകളും പ്രയോഗിക്കുകയാണ് ബി.ജെ.പി. ലോക്സഭ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. മധ്യകേരളത്തിൽ പലമണ്ഡലങ്ങളിലും എൻ.എസ്.എസ് വോട്ടുകൾ നിർണായകമാണെന്നതും ഇവർക്ക് പ്രേരകമാകുന്നു. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായും ബി.ജെ.പി ദേശീയ അധ്യക്ഷനുമായും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ കൂടിക്കാഴ്ചക്ക് എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. എന്നാൽ, നേതൃത്വം ഇനിയും മനസ്സുതുറന്നിട്ടില്ല.
സർക്കാറിനെതിരെ പുറത്തുവന്ന പ്രസ്താവന വിവിധതലങ്ങളിൽ ചർച്ചനടത്തിയ ശേഷം തയാറാക്കിയതാണെന്നാണ് ലഭിക്കുന്ന സൂചന. ശബരിമലയിലെ വിശ്വാസലംഘനത്തിനെതിരെ വിശ്വാസികളും സംഘടനകളും രംഗത്തുവരണമെന്നും ഇതിനായി ജനങ്ങള്‍ തെരുവിലിറങ്ങുന്നതില്‍ തെറ്റില്ലെന്നും പ്രസ്താവനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.