സജീവന്റെ തിരോധാനം: സി.പി.എം പ്രതിരോധത്തിൽ, പാര്‍ട്ടിക്ക് പുറത്തും അന്വേഷണം
text_fieldsകുറഞ്ഞപക്ഷം സജീവെൻറ പോക്ക് എവിടേക്കെന്നെങ്കിലും അറിയാവുന്ന നേതാക്കളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. തോട്ടപ്പള്ളി പെരിയെൻറ പറമ്പിൽ സജീവനെന്ന പാർട്ടി അംഗത്തെ കാണാതായിട്ട് ഒന്നര മാസത്തിലേറെയായി. ലോക്കൽ പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ െപാലീസിന് ലഭിച്ചതായാണ് അറിയുന്നത്. ഒരു പാര്‍ട്ടി അനുഭാവിയുടെ മൊബൈല്‍ ഫോൺ പരിശോധനയില്‍ സജീവെൻറ തിരോധാനത്തിന് മുമ്പും ശേഷവും ജനപ്രതിനിധിയായ നേതാവിനെ നിരവധി തവണ ബന്ധപ്പെട്ടതായി കണ്ടെത്തി. ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.
പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ മറുപക്ഷം സമ്മേളനത്തിൽനിന്ന് ഒഴിവാക്കാൻ മുക്കിയെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാൽ, മാറ്റിവെച്ച സമ്മേളനത്തിനുശേഷവും കാണാമറയത്ത് തുടർന്നതോടെയാണ് അന്വേഷണം ഊർജിതമായത്. ഇതിനിടെ സജീവെൻറ ഭാര്യ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹേബിയസ്കോർപസ് ഹരജി നൽകി. ചോദ്യം ചെയ്യലിൽ കൃത്യമായ സൂചന ലഭിക്കാത്ത സാഹചര്യത്തിൽ കാണാതാവുന്നവരുടെ കാര്യത്തിലെ പതിവ് നടപടിക്രമം അനുസരിച്ച് ചില നീക്കങ്ങളും സമാന്തരമായി പൊലീസ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.