പൊളിഞ്ഞുവീണ 3 സംഘി നുണകൾ -VIDEO
text_fieldsസത്യം ചെരിപ്പിട്ട് വരുേമ്പാഴേക്ക് നുണ ലോകംചുറ്റി തിരികെ എത്തുന്ന കാലമാണിത്. ഒാരോ ദിവസവും നമുക്കുമുന്നിലെ ത്തുന്ന ഒാേരാ വാർത്തകളിലും, സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒാരോ പോസ്റ്റുകളിലും, നമ്മളറിയാതെ പല നുണകളും വന്നുപോകുന്നുണ്ട്. പലപ്പോഴും സത്യമെന്തെന്നറിയാതെ നമ്മിൽ പലരും അത് ഷെയർ ചെയ്യാറുമുണ്ട്. അത്തരത്ത ിൽ നിങ്ങൾക്കുമുന്നിലെത്തുന്ന വ്യാജ നിർമിതികളുടെ പൊളിച്ചെഴുത്താണിവിടെ.
1. കുടിവെള്ള വിതരം: ബി.ജെ.പി എം.പിയുടെ ട്വീറ്റും കോലാഹലങ്ങളും
വ്യാജ നിർമിതികൾ എങ്ങനെ ഉണ്ടാകുന്നു എന്നല്ലേ.?, കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബി.ജെ.പി നേതാവും കർണാടകയിൽനിന്നുള്ള എം.പിയുമായ ശോഭ കരന്തലജെയു ടേതായിരുന്നു അത്. പൗരത്വ നിയമത്തെ അനുകൂലിച്ച മലപ്പുറത്തെ ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചു എന്നാണ് ചിത്ര ം സഹിതം ബി.ജെ.പി എംപി ട്വീറ്റ് ചെയ്തത്.
‘മറ്റൊരു കാശ്മീർ ആവാനൊരുങ്ങുകയാണോ കേരളം! പൗരത്വ നിയമത്തെ അനുകൂലി ച്ചതിനെത്തുടർന്ന് മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ കോളനി നിവാസികൾക്ക് കുടിവെള്ളം നിഷേധിക്കെപ്പട്ടിരിക ്കുന്നു. അവർക്ക് സേവാഭാരതി കുടിവെള്ളം വിതരണം ചെയ്യുന്നു’ ഇതാണ് ട്വീറ്റ്. സേവാഭാരതി പ്രവർത്തകർ കുടിവെള്ള വിതര ണം നടത്തുന്ന ചിത്രങ്ങളും ഒപ്പമുണ്ട്. നിമിഷ നേരം കൊണ്ട് ട്വീറ്റ് വെറലായി. ട്വീറ്റിന് താഴെ കേരളത്തിനും മുസ്ലിം കൾക്കും എതിരെ വർഗീയതയുടെ അതിപ്രസരമുള്ള കമൻറുകൾ നിറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട ഒരു പാർലമെൻറ് അംഗമാണ് ഇത് ചെയ്യു ന്നത് എന്നോർക്കുക. കേരളത്തിലടക്കമുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഈ വാർത്ത വൻ ചർച്ചയായി. മീനാക്ഷി ലേഖിയെ പോലുള് ള ബി.ജെ.പിയുടെ ദേശീയ നേതാക്കളും ഈ പ്രചാരണം ഏറ്റുപിടിച്ചു.
കുറ്റിപ്പുറം സംഭവത്തിെൻറ വസ്തുത
കുറ് റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരിൽ കുടിവെളള പദ്ധതി മുടങ്ങിക്കിടക്കുന്നതിനാൽ മാസങ്ങളായി രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് വെള്ളത്തിന് വേണ്ടി ഇവിടുത്തുകാർ താൽക്കാലികമായി ആശ്രയിച്ച് പോരുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ചതിനാൽ ഈ സ്വകാര്യ വ്യക്തി ഹിന്ദുക്കളായ പ്രദേശവാസികൾക്ക് വെള്ളം നിഷേധിച്ചു എന്നാണ് വ്യാജപ്രചാരണം നടക്കുന്നത്. ഇത് വസ്തുതാ വിരുദ്ധമാണെന്ന് പഞ്ചായത്ത് അധികൃതർ അടക്കം വ്യക്തമാക്കുന്നു. കുടിവെള്ള ക്ഷാമം പോലൊരു വിഷയത്തിലാണ് മതവും പൗരത്വ നിയമവും അടക്കം കുത്തിത്തിരുകി ബി.ജെ.പി വർഗീയ നിറം നൽകിയിരിക്കുന്നത്.
കേസെടുത്തു
മതസ്പർധ വളർത്താൻ ശ്രമിച്ചതിന് ബി.ജെപി എം.പിക്കും സേവാ ഭാരതി പ്രവർത്തകർക്കുമെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. . സത്യം പുറത്ത് വന്നെങ്കിലും അതറിയുന്നവർ ചെറിയൊരു വിഭാഗം മാത്രമാണ്. അത്രയധികം പ്രചാരമാണ് കുറഞ്ഞ സമയത്തിനകം ഈ വ്യാജ വാർത്തക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. വലിയൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ ഈ വ്യാജപ്രചാരണങ്ങൾക്ക് സാധിക്കുന്നു എന്നതാണ് അപകടം.
2. കേജ്രിവാളിനെതിരെ തിരിഞ്ഞ കനയ്യ കുമാർ
നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യതലസ്ഥാനം. ഡൽഹി തെരുവുകളിൽ മാത്രമല്ല സോഷ്യൽ മീഡിയക്കകത്തും തെരഞ്ഞെടുപ്പ് പ്രചാരണം അരങ്ങ് തകർക്കുന്നു. ഐടി സെല്ലുകാർ തിരക്കിട്ട പണിയിലാണ്. അതുകൊണ്ട് തന്നെ സത്യമേത് മിഥ്യയേത് എന്ന് വേർതിരിച്ചറിയാൻ പാടുപെടും. ഇക്കുറി ഭരണം നിലനിർത്തും എന്ന് പ്രതീക്ഷിക്കുന്ന അരവിന്ദ് കെജ്രിവാളാണ് ഐ.ടി സെല്ലുകാരുടെ പ്രധാന ഇര. ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡൻറും സി.പി.ഐ നേതാവുമായ കനയ്യ കുമാറിേൻറതായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ‘കനയ്യ കുമാർ കെജ്രിവാളിനെ തുറന്ന് കാട്ടുന്നു...’ എന്ന ടാഗ്ൈലനോടുകുടിയാണ് പ്രചാരണം
കാമറയുമായി അമ്മയെ കാണാൻ പോവുകയും അത് ഫോേട്ടാ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നാണ് കനയ്യയുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട് കനയ്യ സംസാരിക്കുന്നതും, കൂടെ കെജ്രിവാൾ അമ്മയെക്കാണാൻ പോകുന്നതുമെല്ലാം വിഡിയോയായി പ്രത്യക്ഷെപ്പടുന്നുമുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലത്ത് കനയ്യ എന്തിനാണ് കെജ്രിവാളിനെതിരെ തിരിഞ്ഞത് എന്ന് ആരും അത്ഭുതപ്പെടേണ്ട...
ഇതായിരുന്നു വസ്തുത
2018 ഒക്ടോബറിൽ പുറത്ത് വന്ന വീഡിയോ ആണിത്. കനയ്യയുടെ പ്രസംഗമാകട്ടെ കെജ്രിവാളിനെ കുറിച്ചല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചാണ്.
ഹൈദരാബാദിലെ ‘മന്ദൻ സംവാദ്’ എന്ന പരിപാടിയിൽ സംസാരിക്കവേ ‘ഒരാളുടെ വ്യക്തി ജീവിതത്തെ വിമർശിക്കേണ്ടതുണ്ടോ’ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു കനയ്യ. പ്രധാനമന്ത്രി എന്ന നിലക്കുള്ള ജോലി ചെയ്യാതിരിക്കുകയും അതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി അമ്മയുടെ അടുക്കൽ കാമറയുമായി പോയി ഫോട്ടോ എടുക്കുകയും ചെയ്യുന്നു എന്നാണ് കനയ്യ അന്ന് പരിഹസിച്ചത്. 1 മണിക്കൂർ 53 മിനുറ്റുള്ള ഈ യഥാർത്ഥ വീഡിയോയിൽനിന്ന് കുറച്ച് ഭാഗം മാത്രം അടർത്തിയെടുത്താണ് വ്യാജ പ്രചാരണം കൊഴുക്കുന്നത്.
സത്യം പറയാനില്ലാത്തവർ നുണകളുടെ പ്രളയം തന്നെയുണ്ടാക്കും. അർധ സത്യങ്ങൾ നേരിെൻറ കുപ്പായമിട്ട് പല രൂപത്തിലും വരും. ചെറുക്കാൻ കണ്ണുതുറന്ന് കാതു കൂർപ്പിച്ചിരിക്കണം.
3. മലപ്പുറത്തെ വാക്സിനേഷൻ കണക്കുകൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറം ജില്ലക്ക് പിറകെയാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ. പോളിയോ വാക്സിനേഷനാണ് വിഷയം. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിയോ വാക്സിൻ നൽകിയത് മലപ്പുറത്താണത്രേ. മലപ്പുറം തുള്ളിമരുന്നിനോട് മുഖം തിരിച്ചുവത്രേ. പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ചില കണക്കുകൾ നിരത്തി വാർത്തകളും പ്രത്യക്ഷപ്പെട്ടു. കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂല പ്രൊഫൈലുകാരടക്കം വാളെടുത്തിറങ്ങി. ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ്ആപ്പിലും ഷെയറുകൾ പറന്നു. കേരളത്തിലെ മറ്റെല്ലാ ജില്ലകളും തുള്ളിമരുന്ന് വിതരണത്തിൽ മികച്ച് നിൽക്കുന്നു, ഒരു ജില്ല മാത്രം പിറകിൽ...
‘മലപ്പുറത്തെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം...’ എന്നതായിരുന്നു ചിലരുടെ മട്ട്. കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാൻ വിസമ്മതിക്കുന്നവരെ പഠിപ്പിക്കുക തന്നെ വേണം. എന്നാൽ യാഥാർഥ്യമെന്തെന്ന് അറിഞ്ഞിട്ട് പോരേ അത്... പാതി വെന്ത വിവരങ്ങൾ നുണക്ക് തുല്യമാണെന്നോർക്കുക.
വസ്തുത എന്തായിരുന്നു?
ജനുവരി 19ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിെൻറ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിക്ക് തുടക്കമിട്ടു. ആദ്യത്തെ ദിവസം മലപ്പുറം ജില്ലയിൽ 54 ശതമാനം കുട്ടികൾക്ക് മാത്രമാണ് തുള്ളിമരുന്ന് നൽകാനായത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും പിന്നിലായിരുന്നു മലപ്പുറം എന്നത് വസ്തുത തന്നെ. എന്നാലിത് ആദ്യ ദിവസത്തെ കണക്ക് മാത്രമാണ് എന്നോർക്കുക. ഈ കണക്ക് ഉപയോഗിച്ചാണ് മലപ്പുറം വാക്സിനേഷനോട് മുഖം തിരിച്ചുവെന്ന വ്യാജ പ്രചാരണം അഴിച്ച് വിട്ടിരിക്കുന്നത്.
ഒരു കാലത്ത് പോളിയോ വാക്സിനേഷനോട് മലപ്പുറം വിമുഖത കാണിച്ചിരുന്നു. എന്നാൽ 2017 മുതൽ സ്ഥിതി മാറി. വെറും 52 ശതമാനമായിരുന്നതിൽ നിന്ന് 2017ലും 18ലും 19ലും 90 ശതമാനത്തിന് മുകളിലെത്തി മലപ്പുറം ജില്ല. ഇത്തവണ 5 ദിവസമാണ് മലപ്പുറത്ത് പോളിയോ വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പ് മാറ്റി വെച്ചത്. ഒന്നാമത്തെ ദിവസം 54 ശതമാനം ആയിരുന്നുവെങ്കിൽ രണ്ടാം ദിവസം അത് 88 ശതമാനത്തിലേക്കും മൂന്നാം ദിവസം 91 ശതമാനത്തിലേക്കും ഉയർന്നു. എന്നാൽ ഇൗ കണക്കുകൾ വ്യാജ പ്രചാരകരുടെ കണ്ണിൽ പെടില്ല. വർഗീയ പ്രചാരണം നടത്താൻ അവർക്ക് വേണ്ടത് നേരത്തെ തന്നെ കിട്ടിക്കഴിഞ്ഞിരുന്നു. തുള്ളി മരുന്ന് കൊടുത്തില്ലെങ്കിൽ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം എന്നതല്ല ഇക്കൂട്ടരുടെ വിഷയം. മറിച്ച് മുസ്ലിം വിഭാഗത്തിന് ഭൂരിപക്ഷമുള്ള, ഹിന്ദുവും മുസൽമാനും കൈ കോർത്ത് സംഘപരിവാർ രാഷ്ട്രീയത്തെ കാലങ്ങളായി ചെറുത്ത് തോൽപ്പിക്കുന്ന, പൗരത്വ നിയമത്തിനെതിരെ അതിശക്തമായ പ്രതിരോധം ഉയർത്തുന്ന മലപ്പുറമാണിത് എന്നതാണ് വിഷയം. അതുകൊണ്ട് തന്നെ കള്ളക്കണക്കുകളുയർത്തിപ്പിടിച്ച്, ‘വാക്സിനേഷനെക്കുറിച്ചുപോലും അറിയാത്ത മലപ്പുറത്തുകാരാണോ CAAക്കെതിരെ പ്രതിഷേധിക്കുന്നത്’ എന്നവർ പരിഹസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.