Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലോക്​ സഭാ...

ലോക്​ സഭാ തെരഞ്ഞെടുപ്പ്​: സീറ്റ്​ വിഭജനത്തിൽ ധാരണയായി - നിതീഷ്​ കുമാർ

text_fields
bookmark_border
ലോക്​ സഭാ തെരഞ്ഞെടുപ്പ്​: സീറ്റ്​ വിഭജനത്തിൽ ധാരണയായി - നിതീഷ്​ കുമാർ
cancel

പാട്​ന: വരുന്ന ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സീറ്റ്​ പങ്കിടുന്നതിൽ ധാരണയായെന്ന്​ ജനതാദൾ യു​ണൈറ്റഡ്​ നേതാവ്​ നിതീഷ്​ കുമാർ.

തെരഞ്ഞെടുപ്പിൽ സീറ്റ്​ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട്​ ബി.ജെ.പിയുമായി മാന്യമായ ധാരണയിലെത്തിയിട്ടുണ്ട്​. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീട്​ ഉണ്ടാകും - നിതീഷ്​ കുമാർ പറഞ്ഞു.

നേരത്തെ ബി.ജെ.പി തയാറാക്കിയിരുന്ന കരട്​ പട്ടിക അനുസരിച്ച്​ 20 സീറ്റുകൾ പാർട്ടിക്കും 12 സീറ്റുകൾ ജെ.ഡി.യുവിനും രാം വിലാസ്​ പാസ്വാന്​ ആറും ഉപേന്ദ്ര കുശ്വക്ക്​ രണ്ടും സീറ്റുകളായിരുന്നു നീക്കിവെച്ചിരുന്നത്​. എന്നാൽ ഇത്​ സ്വീകാര്യമല്ലെന്ന്​ ജെ.ഡി.യു അറിയിച്ചിരുന്നു.

ബി.ജെ.പിക്ക്​ തന്നെ അറിയാമായിരുന്നു ഇത്​ സ്വീകാര്യമാകി​െല്ലന്ന്​. അതിനാൽ സീറ്റുകൾ ഇരു പാർട്ടികളും തുല്യമായി പങ്കു​െവച്ച്​ പുതിയ പട്ടിക തയാറാക്കി. അതു പ്രകാം 17 സീറ്റുകൾ വീതം ബി.ജെ.പിക്കും ജെ.ഡി.യു വിനും ആറ്​ സീറ്റ്​ രാം വിലാസ്​ പസ്വാനും നൽകുമെന്ന്​ നിതീഷ്​ കുമാർ അറിയിച്ചു.

അതേസമയം, ഉപേന്ദ്ര കുശ്വ സംഖ്യത്തിൽ നിന്ന്​ പിരിയുകയാണെന്ന്​ സൂചനകളും പുറത്തു വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumarmalayalam newspolitical newsSeat SharingAgreement BJP
News Summary - Seat Sharing Agreement With BJP - Political News
Next Story