ജോസ് പക്ഷത്തെ ഉൾപ്പെടുത്തി സീറ്റ് വിഭജന ചർച്ച 27 മുതൽ
text_fieldsകോട്ടയം: കേരള കോൺഗ്രസ് ജോസ് പക്ഷത്തെകൂടി ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചക്ക് ചൊവ്വാഴ്ച തുടക്കമാവും. ജില്ല പഞ്ചായത്ത് സീറ്റ് വിഭജനമാകും ആദ്യം ചർച്ച ചെയ്യുക. കോട്ടയത്തിന് പുറമെ മധ്യകേരളത്തിലെ മറ്റുജില്ലകളിലെ സീറ്റുകൾ സംബന്ധിച്ചും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ചയുണ്ടാകും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിെലയും സീറ്റ് വിഭജന ചർച്ചകൾ പ്രാദേശികതലത്തിൽ പുരോഗമിക്കുകയാണ്. സിറ്റിങ് സീറ്റുകളാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. കോട്ടയം ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് 11 സീറ്റിൽ മത്സരിച്ചിരുന്നു. ആറിടത്ത് ജയിച്ചു. ഇപ്പോൾ രണ്ടുപേർ ജോസഫ് പക്ഷത്താണ്.
ഇടതുമുന്നണിയിൽ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും സീറ്റുകളാണുള്ളത്. കേരള കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകുന്നതിൽ സി.പി.ഐക്ക് അതൃപ്തിയുണ്ട്. പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ കൂടുതൽ സീറ്റുകളാണ് ജോസ് പക്ഷത്തിെൻറ ലക്ഷ്യം.
പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ജയസാധ്യതയുള്ള സീറ്റുകളിലാണ് ജോസ് പക്ഷത്തിന് നോട്ടം. അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല നേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.