വിശാല മതേതരസഖ്യം വേണമെന്ന് ആൻറണി; രാഷ്ട്രീയ ലക്ഷ്യം വെച്ചായിരിക്കരുതെന്ന് കാരാട്ട്
text_fieldsന്യൂഡൽഹി: രാജ്യത്ത് സാമുദായിക, സാമൂഹിക ധ്രുവീകരണം നടത്തുന്നവർക്കെതിരെ ജനാധിപത്യ മേതതര കക്ഷികൾ ഒരുമിക്കണമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആൻറണി.
ആൻറണിയുടെ പ്രസ്താവനേയാട് േയാജിച്ച പ്രകാശ് കാരാട്ട് എന്നാൽ, വിശാലവേദി രാഷ്ട്രീയ ലക്ഷ്യം വെച്ചായിരിക്കരുതെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനിയും ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.എന്‍. ബഹുഗുണയുടെ 100ാം ജന്മദിനാഘോഷത്തില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും. വര്‍ഗീയതക്കെതിരെ എന്നും നിലകൊണ്ട വ്യക്തിത്വമായിരുന്നു ബഹുഗുണയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എ.കെ. ആൻറണി പഞ്ഞു.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തകര്‍ച്ചയിലേക്കു നീങ്ങുന്നു. ഇന്ത്യയുടെ വൈവിധ്യം തന്നെ അവതാളത്തിലാവുകയും വര്‍ഗീയത മേല്‍ക്കൈ നേടുകയും ചെയ്യുന്നു. ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും ദിനംപ്രതി വര്‍ധിച്ചു. രാജ്യത്തെ വിഭജിച്ചാണ് ബി.ജെ.പി ഭരണം. വര്‍ഗീയ ധ്രുവീകരണം തടയാന്‍ വലിയ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ വര്‍ഗീയതയെ ചെറുക്കാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ പൊതുവേദിയില്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും ആൻറണി വ്യക്തമാക്കി.
തുടര്‍ന്നു സംസാരിച്ച പ്രകാശ് കാരാട്ട്, എ.കെ. ആൻറണിയെ അനുകൂലിക്കുകയും മതേതരത്വത്തിന് നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികെള പ്രതിരോധിക്കുന്നതിന് ജനാധിപത്യ ശക്തികളുടെ വിശാല കൂട്ടായ്മ ഉണ്ടാകണമെന്നും എന്നാല്‍, ഈ സഖ്യം തെരഞ്ഞെടുപ്പു രാഷ്ട്രീയം ലക്ഷ്യംെവച്ചുള്ളതാകരുതെന്നും വ്യക്തമാക്കി. പരമ്പരാഗത മൂല്യങ്ങളെ തകര്‍ത്ത് ഹിന്ദു രാഷ്ട്രം നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍നിന്നു ശക്തമായ ചെറുത്തുനില്പ് ഉയരണമെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ബഹുഗുണ അനുസ്മരണ ചടങ്ങിൽ നീലലോഹിതദാസൻ നാടാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.