തദ്ദേശ തെരഞ്ഞെടുപ്പ്: 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കണം -ജോസ് കെ. മാണി
text_fieldsചരല്‍ക്കുന്ന് (പത്തനംതിട്ട): തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പിെൻറ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മ ാണി എം.പി. രണ്ടു ദിവസമായി ചരൽക്കുന്നിൽ നടന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന നേതൃ ക്യാമ്പിനുശേഷം വാർത്തസമ്മേളനത്ത ിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ക്യാമ്പ് തീരുമാനിച്ചു. സ്ഥാനാർഥി നിർണയം അടക്കം വിഷയങ്ങള്‍ തീരുമാനിക്കുന്നതിന് തോമസ് ചാഴികാടന് കണ്‍വീനറും ജോസഫ് എം. പുതുശ്ശേരി, വി.സി. ഫ്രാന്‍സിസ്, വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ അംഗങ്ങളുമായി ഉപസമിതി രൂപവത്കരിക്കും.
വോട്ടര്‍ പട്ടിക വിഷയത്തില്‍ സര്‍ക്കാറിെൻറ സ്വരംമാറ്റത്തിെൻറ പിന്നില്‍ ദുഷ്ടലാക്കുണ്ട്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ 2015 പട്ടിക അടിസ്ഥാനമാക്കി മുന്നോട്ടുപോകും എന്ന നിലപാട് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കലാണിത്. വോട്ടവകാശം ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമീഷെൻറ ചുമതലയാണ്. ഇക്കാര്യത്തില്‍ നിലപാട് മാറ്റാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് തയാറാകണമെന്നും ജോസ് കെ. മാണി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിെൻറ പിന്നിലെ വിഭജന രാഷ്ട്രീയത്തെ ജനാധിപത്യ ഇന്ത്യ അംഗീകരിക്കില്ലെന്ന് പ്രമേയം പ്രഖ്യാപിച്ചു. മതത്തിെൻറ പേരില്‍ പൗരത്വം നിഷേധിക്കുകയും ഒരു ജനതയെ പിറന്ന നാട്ടില്‍ അഭയാർഥികളാക്കി മാറ്റുകയും ചെയ്യുന്ന ഫാഷിസ്റ്റ് സമീപനം അംഗീകരിക്കാനാവില്ല. ഇതിനെതിരായ പോരാട്ടങ്ങളോട് ക്യാമ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യ ഒപ്പിട്ട അന്താരാഷ്ട്ര കരാറുകള്‍ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം. പാര്‍ലമെൻറില്‍ ചര്‍ച്ച ചെയ്യാതെ കരാറുകളില്‍ ഒപ്പിടാന്‍ പാടില്ലെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
കെ.എം. മാണിയുടെ വേര്‍പാടിെൻറ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഏപ്രിലില്‍ കോട്ടയത്ത് ലക്ഷം പേര് പങ്കെടുക്കുന്ന സ്മൃതിസംഗമം സംഘടിപ്പിക്കും. ജോസ് കെ. മാണി എം.പി ചെയര്‍മാനും റോഷി അഗസ്റ്റിന് എം.എല്‍.എ കണ്‍വീനറുമായി സംഘാടക സമിതിക്ക് രൂപം നല്കി. കെ.എം. മാണിയുടെ ജന്മദിനമായ ജനുവരി 29ന് 140 നിയോജക മണ്ഡലത്തിലും ജീവകാരുണ്യപ്രവര്‍ത്തനം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.