സ്വാശ്രയ ഫീസ് നിര്‍ണയത്തിനും സേവന വേതന വ്യവസ്ഥകള്‍ക്കും നിയമനിര്‍മാണം –കോടിയേരി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങുന്ന ഫീസിനും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും നല്‍കുന്ന വേതനത്തിനും വ്യക്തമായ മാനദണ്ഡം വ്യവസ്ഥ ചെയ്യുന്ന സമഗ്ര നിയമനിര്‍മാണം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957നുമുമ്പ് സ്കൂള്‍ മേഖലയിലുണ്ടായ അവസ്ഥയാണ് ഇന്ന് സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലുള്ളത്. ചില കോളജുകള്‍ അടിമകളെപ്പോലെയാണ് ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്.
സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകളോടെ സ്വാശ്രയ കോളജുകള്‍ നടത്തുന്നതിന് ഇടതുപക്ഷം എതിരല്ല. അങ്ങനെ ചെയ്യാന്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ തയാറുണ്ടോ എന്നും കോടിയേരി ചോദിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ അണ്‍എയ്ഡഡ് കോളജുകള്‍ അനുവദിക്കുന്നില്ല എന്നുപറയുമ്പോള്‍ എന്തുകൊണ്ട് കൊടുക്കുന്നില്ളെന്ന് പരിശോധിക്കണം. സര്‍ക്കാര്‍/ എയ്ഡഡ് കോളജുകളില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കി സ്വാശ്രയ കോളജ് തുടങ്ങാം എന്നുപറഞ്ഞ് ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ക്ക് അനുമതി നിഷേധിക്കുന്ന പ്രശ്നം ഇടതുസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകില്ല. പുതിയ അപേക്ഷകളില്‍ കോളജ് കൊടുക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കഴുത്തറപ്പന്‍ ഫീസ് ഈടാക്കുകയും ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കോളജ് കൊടുക്കാത്തത്.
50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ അവസരമൊരുക്കാമെന്നത് സ്വാശ്രയ കോളജുകള്‍ വെച്ച കെണിയായിരുന്നു. ആ കെണിയില്‍ എ.കെ. ആന്‍റണി സര്‍ക്കാറിനെ വീഴ്ത്തുകയായിരുന്നു. മുതലാളിത്തത്തിന്‍െറ ലക്ഷ്യം ലാഭം മാത്രമാണ്. അതാണ് സ്വാശ്രയമേഖലയിലും നടക്കുന്നത്. മുതലാളിത്തം കണ്ടത്തെിയ പുതിയ മേച്ചില്‍പുറമാണ് സ്വാശ്രയ വിദ്യാഭ്യാസമേഖല. അതിന് ഏറ്റവും വലിയ കൊള്ളക്ക് വിധേയമാക്കിയിരിക്കുന്നത് അധ്യാപകരെയും വിദ്യാര്‍ഥികളെയുമാണ്.
നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ജനങ്ങളെയാകെ ഫക്കീര്‍മാരാക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. നോട്ട് പിന്‍വലിക്കലിന്‍െറ ഗുണം മുഴുവന്‍ അംബാനി ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്കാണ് ലഭിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അസോസിയഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എ. അബ്ദുല്‍ വഹാബ്, ജോസ് സെബാസ്റ്റ്യന്‍, ശ്യാംകുമാര്‍, മനോജ് പട്ടാനൂര്‍, ടി.എം. സജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.