വിശ്വാസ്യത കരിനിഴലിലെന്ന്; സെൻകുമാറിന് വീണ്ടും ‘പാര’ പണിഞ്ഞ് സർക്കാർ
text_fieldsതിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാറിന് വീണ്ടും ‘പണി’ കൊടുത്ത് സർക്കാർ. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി െതരഞ്ഞെടുക്കരുതെന്ന ശിപാർശയുമായി സെലക്ഷൻ കമ്മിറ്റിയുടെ പട്ടിക കേന്ദ്രത്തിനു കൈമാറാനാണ് തീരുമാനം. സെൻകുമാറിെൻറ വിശ്വാസ്യത അടക്കം ചോദ്യംചെയ്യുന്ന കടുത്ത പരാമർശങ്ങൾ അടങ്ങിയ കുറിപ്പ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകരിച്ചു.
ഗവർണറും ചീഫ് ജസ്റ്റിസും അംഗീകരിച്ച പട്ടികയിലാണ് സർക്കാറിെൻറ അഭിപ്രായം എന്ന നിലയിൽ സെൻകുമാറിനെ അധിക്ഷേപിക്കുന്ന പരാമർശം മന്ത്രിസഭ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെൻകുമാറിെൻറ വിശ്വാസ്യത കരിനിഴലിലാണെന്നാണു കുറിപ്പിലുള്ളത്. അദ്ദേഹം ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെന്നും പല പരാതികളും അന്വേഷണത്തിെൻറയോ പരിശോധനയുടെയോ വിവിധ ഘട്ടങ്ങളിലാണെന്നും ശിപാർശ നൽകുമ്പോൾ സെലക്ഷൻ കമ്മിറ്റിക്ക് ഇക്കാര്യം അറിയില്ലായിരുന്നെന്നുമൊക്കെ കുറിപ്പിലുണ്ട്. അർധ ജുഡീഷ്യൽ അധികാരത്തോടുള്ള ഭരണഘടനാപരമായ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നത് സ്ഥാപനത്തിെൻറ വിശ്വാസ്യത തകർക്കും. മാത്രമല്ല സാധാരണ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗങ്ങളെ നിയമിക്കുന്നത് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരിൽനിന്നാണ്. അല്ലാതെ ഐ.പി.എസുകാരിൽനിന്നല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സെൻകുമാർ നല്ല ഉദ്യോഗസ്ഥനാണെന്നനിലയിൽ മുൻ ചീഫ് െസക്രട്ടറിമാരായ എസ്.എം. വിജയാനന്ദ്, പി.കെ. മൊഹന്തി എന്നിവർ നൽകിയ റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ് മന്ത്രിസഭയുടെ കുറിപ്പ്.
ട്രൈബ്യൂണലിൽ രണ്ടംഗങ്ങളുടെ ഒഴിവിൽ മൂന്നു പേരുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി പരിഗണിച്ചത്. ഇതിൽ സെൻകുമാറിനെയും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തെയും നിയമിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, മാസങ്ങളോളം സർക്കാർ തീരുമാനമെടുത്തില്ല. തുടർന്ന് ഹൈകോടതി നിർദേശപ്രകാരം ഏപ്രിൽ 20ന് മന്ത്രിസഭ വിഷയം പരിഗണിച്ചു. കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നും പുതിയ െതരഞ്ഞെടുപ്പു നടത്താൻ ഗവർണറോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
എന്നാൽ, ഈ ഫയൽ പരിശോധിച്ച ഗവർണർ പി. സദാശിവം സെലക്ഷൻ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാൻ സർക്കാറിനോ ഗവർണർക്കോ സെലക്ഷൻ കമ്മിറ്റിക്കോ അധികാരമില്ലെന്ന് സർക്കാറിനെ അറിയിച്ചു. മികച്ച അപേക്ഷകരുടെ അഭാവത്തിൽ െതരഞ്ഞെടുപ്പ് നേരായ രീതിയിൽ നടത്തിയില്ലെന്നാണു സർക്കാർ നിലപാട്.
പല ചീഫ് സെക്രട്ടറിമാരും അഡീഷനൽ ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും അടുത്തിടെ വിരമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുതിയ െതരഞ്ഞെടുപ്പു നടത്തണമെന്ന തീരുമാനം. തെരഞ്ഞെടുപ്പ് നടന്ന സാഹചര്യം വ്യക്തമാക്കി സെലക്ഷൻ കമ്മിറ്റി നൽകിയ രണ്ടുപേരുകളും കേന്ദ്രത്തിന് കൈമാറാനും സെൻകുമാറിെൻറ നിയമനത്തിലുള്ള വിയോജിപ്പ് അറിയിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഗവർണറെയും അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.