കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍: എസ്.എഫ്.ഐക്ക് മധുര പ്രതികാരം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ഭരണം തിരിച്ചുപിടിച്ചതോടെ കാമ്പസില്‍ എസ്.എഫ്.ഐ വിജയാരവം. മൂന്നുവര്‍ഷത്തിന് ശേഷം ലഭിച്ച നേട്ടം പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും ആഘോഷിച്ച പ്രവര്‍ത്തകര്‍ രാത്രി വൈകിയാണ് കാമ്പസ് വിട്ടത്.
യു.ഡി.എഫ് സിന്‍ഡിക്കേറ്റ് കാലത്ത് നടത്തിയ അപ്രതീക്ഷിത നിയമഭേദഗതിയിലൂടെയാണ് എസ്.എഫ്.ഐക്ക് യൂനിയന്‍ ഭരണം നഷ്ടപ്പെട്ടത്. 100 വിദ്യാര്‍ഥികളില്‍ കുറവുള്ള കോളജുകള്‍ക്ക് യു.യു.സിമാരെ തെരഞ്ഞെടുക്കാമെന്നാണ് നിയമഭേദഗതി വരുത്തിയത്. കുറഞ്ഞ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജുകളില്‍ ഭൂരിപക്ഷവും കെ.എസ്.യു-എം.എസ്.എഫ് സഖ്യത്തിനൊപ്പം നിന്നതോടെ യൂനിയന്‍ ഭരണം പിടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. തുടര്‍ച്ചയായ മൂന്നുവര്‍ഷവും ഭരണം നിലനിര്‍ത്താന്‍ സഖ്യത്തിനായി.
ഈ നിയമഭേദഗതി നിലനില്‍ക്കെതന്നെ യൂനിയന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നതാണ് എസ്.എഫ്.ഐയുടെ നേട്ടം. കഴിഞ്ഞവര്‍ഷത്തെ യു.യു.സിമാരെ അയോഗ്യരാക്കിയ തീരുമാനവും എസ്.എഫ്.ഐക്ക് തുണയായി. അയോഗ്യരാക്കിയ നടപടിക്കെതിരെ എം.എസ്.എഫ് യു.യു.സിമാര്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അരക്കോടി രൂപയാണ് യൂനിയന്‍െറ വാര്‍ഷിക ഫണ്ട്. സോണല്‍, ഇന്‍റര്‍സോണ്‍ കലോത്സവം നടത്തുകയാണ് പ്രധാന ചുമതല. ഈ വര്‍ഷത്തെ കലോത്സവം നടത്തേണ്ട ചുമതലയാണ് യൂനിയന്‍െറ ആദ്യ ഉത്തരവാദിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.