Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 2:22 PM GMT Updated On
date_range 31 May 2020 2:22 PM GMTഎസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും ആക്രമണം: ആറുപേർക്കെതിരെ കേസ്
text_fieldsbookmark_border
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറത്ത് എസ്.എഫ്.ഐ നേതാവിനും സുഹൃത്തിനും നേരെയുണ്ടായ ആക്രമണത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ശനിയാഴ്ച രാത്രി 11ന് പരപ്പിൽ താഴത്തിനുപടിഞ്ഞാറ് ഭാഗത്താണ് എസ്.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറിയും സി.പി.എം പുത്തൻ കടപ്പുറം സെൻറർ ബ്രാഞ്ച് സെക്രട്ടറിയുമായ ഹസൻ മുബാറക്ക്, സുഹൃത്ത് ഷഹനാസ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇരുവരെയും മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനായ ഫസലുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാക്കൾ രാത്രി തന്നെ ആരോപിച്ചിരുന്നു. ഫസലു ഉൾെപ്പടെ ആറുപേർക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story