കോൺഗ്രസിന് ഉടൻ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് തരൂർ
text_fieldsന്യൂഡൽഹി: കോൺഗ്രസിന് അടിയന്തരമായി പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് മുതിർന്ന നേതാവ് ശശി തരൂർ എം.പി ആവശ്യപ്പെട്ടു. പാർട്ടി നയിക്കാൻ ആളില്ലാത്ത അവസ്ഥയിലാണെന് ന ധാരണ മാറ്റണം. അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണോ എന്ന കാര്യം രാഹുൽ ഗാന്ധിക്ക് തീരുമ ാനിക്കാം. അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ, ചടുലമായ മുഴുവൻ സമയ നേതൃത്വത്തെ പാർട്ടി കണ്ടെത്തണം. അങ്ങനെയായാൽ, രാജ്യം ആഗ്രഹിക്കുന്നപോലെ കോൺഗ്രസിന് മുന്നേറാം -വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു തരൂർ.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് ദേശീയതലത്തിലുള്ള പരിഹാരമാണ് കോൺഗ്രസ്. പക്ഷേ, അത് നാഥനില്ലാത്ത അവസ്ഥയിലാണെന്ന് ജനം കരുതുന്നു. ഇൗ അവസ്ഥ ജനങ്ങളെ മറ്റു കക്ഷികൾക്ക് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നു. ഡൽഹിയിൽ അതാണ് കണ്ടത്. മാധ്യമങ്ങളും കോൺഗ്രസിനോടുള്ള സമീപനം മാറ്റണം. കോൺഗ്രസ് അപ്രസക്തമാണെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്.
ഇനിയും സോണിയ ഗാന്ധിക്കുമേൽ അധ്യക്ഷസ്ഥാനത്തിെൻറ ഭാരം ഏൽപിക്കാനാകില്ല. അത് ശരിയായ നടപടിയാകില്ല. അധ്യക്ഷെൻറ വിഷയത്തിലെ ചർച്ചയിൽ, ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരോ അതോ പുറത്തുനിന്നുള്ളവരോ എന്ന ചോദ്യം ‘മരം കാണാതെ കാടു കാണുന്നതിന്’ തുല്യമാണ്. പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ പ്രവർത്തകർക്ക് അവസരം നൽകണം.
ആ പ്രക്രിയ സുതാര്യവും ജനാധിപത്യപരവുമായി നടക്കണം. രാഹുൽ അല്ലെങ്കിൽ, പ്രിയങ്ക അധ്യക്ഷയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, അവർക്ക് മതിയായ സംഘടന പരിചയവും നേതൃഗുണവുമുണ്ടെന്ന് തരൂർ പറഞ്ഞു. പക്ഷേ, അവസാനം പ്രിയങ്കയുടെ തീരുമാനം മാനിക്കപ്പെടണമെന്നും തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.