പുതിയ പാർട്ടിയുമായി ശിവ്പാൽ യാദവ്
text_fieldsലഖ്നോ: സമാജ്വാദി പാർട്ടിയിൽ ഇടഞ്ഞുനിൽക്കുന്ന ശിവ്പാൽ യാദവ് സമാജ്വാദി സെക്കുലർ മോർച്ച രൂപവത്കരിച്ചു. മുലായം സിങ്ങിെൻറ സഹോദരനായ ശിവ്പാൽ യാദവ് സമാജ്വാദി പാർട്ടി പ്രസിഡൻറും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി ഉടക്കിലാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ കുടുംബ കലഹത്തെ തുടർന്നാണ് യു.പി സമാജ്വാദി പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കംചെയ്തത്.
തന്നെ രണ്ടു വർഷമായി പാർട്ടി അവഗണിക്കുകയാണെന്നും പരിപാടികൾക്ക് ക്ഷണിക്കാറില്ലെന്നും സമാജ്വാദി പാർട്ടി നിയമസഭ അംഗമായ ശിവ്പാൽ പറഞ്ഞു. ബി.ജെ.പിയിലോ മറ്റ് പാർട്ടികളിലോ ചേരില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. സമാജ്വാദി പാർട്ടിയിൽ അവഗണിക്കപ്പെട്ടവരെ സമാജ്വാദി സെക്കുലർ മോർച്ച ശക്തിപ്പെടുത്താൻ നിയോഗിക്കുമെന്ന് ശിവ്പാൽ യാദവ് പറഞ്ഞു. മറ്റു ചെറു പാർട്ടികളുടെ ഏകോപനവും ലക്ഷ്യമിടുന്നുണ്ട്.
യു.പി മന്ത്രിയും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി പ്രസിഡൻറുമായ ഒാംപ്രകാശ് രാജ്ബർ ചൊവ്വാഴ്ച രാത്രി ശിവ്പാൽ യാദവിനെ സന്ദർശിച്ചിരുന്നു. എന്നാൽ, ഇതിൽ രാഷ്ട്രീയമില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്.
ശിവ്പാൽ യാദവും ബി.ജെ.പി നേതാക്കളുമായുള്ള അഭിമുഖത്തിന് താൻ അവസരമൊരുക്കിയിരുന്നുവെന്നും എന്നാൽ, ശിവ്പാൽ അവസാനം ഇതിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും സമാജ്വാദി പാർട്ടിയിൽ നിന്ന് പുറത്താക്കിയ അമർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.