ഷുൈഹബ് വധം: സി.ബി.െഎ വരുേമ്പാൾ സി.പി.എമ്മിന് ആശങ്കകളേറെ
text_fieldsകണ്ണൂർ: ഷുൈഹബ് കേസന്വേഷണത്തിന് സി.ബി.െഎ എത്തുേമ്പാൾ സി.പി.എമ്മിനും സർക്കാറിനും അത് എളുപ്പം മറികടക്കാവുന്ന പ്രതിസന്ധിയല്ല. സി.ബി.െഎ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ട് മണിക്കൂറുകൾക്കമാണ് ഹൈകോടതി സർക്കാർ നിലപാട് പൂർണമായും തള്ളി വിധിപറഞ്ഞത്. ഷുഹൈബ് വധത്തിൽ തൊട്ടതെല്ലാം പിഴച്ച സി.പി.എമ്മിന് മുഖ്യമന്ത്രിയുടെ നിലപാട് ചൂടാറും മുമ്പ് ഹൈകോടതി തള്ളിയത് ഇരട്ടിപ്രഹരമായി. മറയ്ക്കാൻ ഒന്നുമില്ല, അതിനാൽ ഭയക്കുന്നില്ലെന്നാണ് സി.പി.എം പറയുന്നതെങ്കിലും കാര്യം അങ്ങനെയല്ല.
പിടിയിലായ പ്രതികൾ ആകാശ് തില്ലേങ്കരി ഉൾപ്പെടെയുള്ളവർക്ക് പാർട്ടി നേതാക്കളുമായുള്ള അടുപ്പം പരസ്യമാണ്. അതിലൂടെ സി.ബി.െഎ സംഘം എവിടെയൊക്കെ എത്തുമെന്ന കാര്യത്തിൽ സി.പി.എമ്മിന് വലിയ ആശങ്കയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഭാഗത്തുനിന്ന് കോൺഗ്രസിന് ഉദാരസമീപനം ലഭിക്കുകയും ചെയ്യും. ഷുഹൈബ് വധം ഏറ്റെടുക്കാൻ തയാറാണെന്ന നിലപാട് സി.ബി.െഎ ഹൈകോടതിയിൽ സ്വീകരിച്ചതിന് പിന്നിലും അതുണ്ട്.
സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ സംബന്ധിച്ച് വ്യക്തിപരമായി വലിയ പരീക്ഷണമാണിത്. കണ്ണൂരിൽ സി.ബി.െഎ അന്വേഷിക്കുന്ന രണ്ട് രാഷ്ട്രീയ കൊലക്കേസുകളിലും പി. ജയരാജൻ പ്രതിസ്ഥാനത്താണ്. ഷുഹൈബ് വധത്തിലും എതിരാളികൾ വിരൽചൂണ്ടുന്നത് അദ്ദേഹത്തിലേക്ക് തന്നെയാണ്. സ്വയം മഹത്ത്വവത്കരണത്തിെൻറ പേരിൽ പാർട്ടി നേതൃത്വത്തിൽ ഒറ്റപ്പെട്ടനിലയിലാണ് പി. ജയരാജൻ. ഷുഹൈബ് വധം വലിയ തിരിച്ചടിയായതോടെ കൊണ്ടും കൊടുത്തുമുള്ള കണ്ണൂർ സ്റ്റൈലിെൻറ പേരിലും പാർട്ടിക്കുള്ളിൽ പി. ജയരാജൻ വിമർശിക്കപ്പെടുകയാണ്. പാർട്ടിസമ്മേളനത്തിലും അതിനുശേഷം എം.എ. ബേബി, എം. സ്വരാജ് എന്നിവർ നടത്തിയ അഭിപ്രായപ്രകടനത്തിലും അതാണ് വ്യക്തമാക്കുന്നത്.
ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറയുേമ്പാഴും എങ്കിൽ എന്തിന് സി.ബി.െഎയെ ഭയക്കണം എന്ന ചോദ്യത്തിന് പാർട്ടിക്ക് മറുപടി നൽകാനായിട്ടില്ല. ഷുഹൈബ് കേസിലേക്ക് സി.ബി.െഎ വന്നത് സി.പി.എമ്മിെൻറ തന്ത്രപരമായ വീഴ്ച കൂടിയാണ്. ഷുഹൈബ് വധത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവ് സുധാകരൻ നിരാഹാരം തുടങ്ങിയത്. സുധാകരെൻറ സമരം തുടങ്ങുന്നതിന് മുമ്പ് രണ്ട് പ്രതികളുടെ അറസ്റ്റ് നടന്നു. എന്നാൽ, പിടിയിലായത് ‘ഡമ്മി പ്രതി’കളെന്ന ആരോപണം ഉന്നയിച്ച സുധാകരൻ സമരത്തിന് ചൂട് പകർന്നു. പിടിയിലായവർ യഥാർഥ പ്രതികളാണെന്ന് കോൺഗ്രസുകാരായ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞേതാടെ സമരത്തിെൻറ മുനയൊടിഞ്ഞു. ഡമ്മി പ്രതികളെന്ന ആരോപണം സുധാകരന് തിരുത്തേണ്ടിവന്നു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തതോടെ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതിസന്ധിയിലായി. അപ്പോഴാണ് ഷുഹൈബിെൻറ കുടുംബം ആവശ്യപ്പെട്ടാൽ സി.ബി.െഎ അന്വേഷണത്തിന് സർക്കാർ തയാറാണെന്ന് കണ്ണൂരിൽ സമാധാനയോഗത്തിൽ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചത്. അവസരം മുതലാക്കി ബാലെൻറ പ്രഖ്യാപനം പിടിവള്ളിയാക്കിയ കോൺഗ്രസ് ഷുഹൈബിെൻറ മാതാപിതാക്കളുടെ കത്ത് വാങ്ങി പ്രതിപക്ഷനേതാവിെൻറ കുറിപ്പ് സഹിതം മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തിച്ചു. സി.ബി.െഎ വന്നാലുള്ള അപകടം അറിയാവുന്ന കണ്ണൂർ നേതൃത്വം വിലക്കിയപ്പോൾ മന്ത്രി ബാലെൻറ ഉറപ്പ് തള്ളാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയായിരുന്നു. മലക്കംമറിച്ചിൽ ഒടുവിൽ പാർട്ടിക്കും സർക്കാറിനും വലിയ തിരിച്ചടിയാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.