ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്‍റെ വിജയം -കെ. സുധാകരൻ
text_fieldsകണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി വിജയൻ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാവപ്പെട്ടവന്റെ കിടപ്പാടം നഷ്ടപ്പെടുത്തിയും സ്വന്തം പോക്കറ്റ് വീർപ്പിക്കാനായി ഇത്തരം തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും പിണറായി വിജയൻ വരരുതെന്നും സുധാകരൻ പറഞ്ഞു.
അൽപമെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടെങ്കിൽ കേരള പൊലീസിനാൽ തെരുവിലാക്രമിക്കപ്പെട്ട അമ്മമാരോടും പെങ്ങന്മാരോടും കുഞ്ഞുങ്ങളോടും മാപ്പ് പറയാൻ പിണറായി തയാറാകണം. പിണറായി വിജയനും കുടുംബത്തിനും കോടികൾ കട്ടുമുടിക്കാനുള്ള അഴിമതി റെയിൽ പദ്ധതി ഈ മണ്ണിൽ നടത്തിക്കില്ലെന്ന് കോൺഗ്രസ് താക്കീത് ചെയ്തതാണ്.
പൊലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ നെഞ്ചുറപ്പോടെ നിന്ന് പൊരുതിയ പ്രിയപ്പെട്ട പ്രവർത്തകർക്കും സമര പോരാളികൾക്കും വിജയാഭിവാദ്യങ്ങളും സുധാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.