Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇനി മഹാരാഷ്​ട്രയുടെ...

ഇനി മഹാരാഷ്​ട്രയുടെ റിമോട്ട്​ ‘സിൽവർ ഒാക്കി’ൽ

text_fields
bookmark_border
Sharad-Pawar
cancel

മുംബൈ: മഹാരാഷ്​ട്ര ശിവസേന ഭരിക്കുമ്പോൾ സർക്കാറി‍​െൻറ റിമോട്ട്​ ‘മാതോശ്രീ’യിൽ എന്നായിരുന്നു ഇതുവരെയുള്ള പറച്ചിൽ. എന്നാൽ ശിവസേന, എൻ.സി.പി, കോൺഗ്രസ്​ സഖ്യ (മഹാ വികാസ്​ അഗാഡി) ത്തി‍​െൻറ നേതാവ്​ ഉദ്ധവ്​ താക്കറെ സംസ്​ഥാനത ്തി‍​െൻറ 18ാം മുഖ്യമന്ത്രിയായി അധികാരം ഏൽക്കുമ്പോൾ റിമോട്ട്​, എൻ.സി.പി അധ്യക്ഷന്‍ ശരദ്​ പവാറി‍​െൻറ ‘സിൽവർ ഒാ ക്കി’ലേക്ക്. എൺപതുകളുടെ മധ്യത്തിൽ ബി.ജെ.പി-ശിവസേന സഖ്യം രൂപംകൊണ്ടപ്പോൾ ചർച്ചകളുടെ കേന്ദ്രം ബാൽ താക്കറെയുടെ മാതോശ്രീ ആയിരുന്നു. എന്നാൽ, 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ ഇൗ പതിവ്​ അവ സാനിപ്പിച്ചു. മാതോശ്രീയിൽ ഇരുന്ന്​ താക്കറെയുടെ പിൻഗാമിയായ ഉദ്ധവ്​ താക്കറെക്ക്​ ത​​െൻറ പാർട്ടിയെ മാത്രമേ നയ ിക്കാൻ കഴിഞ്ഞുള്ളൂ.

എന്നാൽ, ഒക്​ടോബർ 24ലെ നിയമസഭ തെര​െഞ്ഞടുപ്പ്​ ഫലപ്രഖ്യാപനത്തോടെ മുംബൈ നഗരത്തിലെ മറ്റ ൊരു അധികാര കേന്ദ്രം വീണ്ടും സജീവമായി. അത്​ ‘മറാത്ത സ്​ട്രോങ്​മാൻ’ ശരദ്​ പവാറി‍​െൻറ നെപ്പൻസി റോഡിലെ ‘സിൽവർ ഒാക്​’ ആയിരുന്നു. ഒരിക്കലും സാധ്യമാകുമെന്ന്​ കരുതാത്ത പുതുരാഷ്​ട്രീയ സഖ്യമാണ്​ സിൽവർ ഒാക്കിലെ ചർച്ചകളിൽ പിറന്നത്​. അഗാഡിയെ വ്യാഴാഴ്​ച വൈകീട്ട്​ അധികാരത്തിൽ എത്തിക്കുന്നതുവരെ സിൽവർ ഒാക്കിൽ രാത്രികാലങ്ങളിൽ വിളക്കണഞ്ഞിരുന്നില്ല.

ബാൽ താക്കറെയുടെ ഉറ്റമിത്രമായിരുന്നു പവാർ. 2006ൽ ശിവസേന തകരുമെന്ന ഘട്ടത്തിൽ താക്കറെക്ക്​ താങ്ങായിനിന്നത്​ പവാറാണ്​. 1978 മുതൽ 1995 വരെ നാലുഘട്ടങ്ങളിലായി മഹാരാഷ്​ട്ര മുഖ്യമന്ത്രിയായിരുന്ന പവാർ തന്നെയാകും പുതിയ അഗാഡി സർക്കാറി‍​െൻറ ചാലകശക്​തി. മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ നേതാക്കളും ശിവസേനയും പവാറിനെ തങ്ങളുടെയും നേതാവായി പ്രതിഷ്​ഠിച്ചു കഴിഞ്ഞു. അജിത്​ പവാറിനെ കൂട്ടുപിടിച്ച്​ അധികാരം തട്ടിയെടുക്കാൻ ബി.ജെ.പി നടത്തിയ വിഫലശ്രമം പവാറിനാണ്​ ഉപകരിച്ചത്​. ബി.ജെ.പിക്ക്​ എതിരായ വികാരം പാർട്ടികളെയും നേതാക്കളെയും പവാറിലേക്ക്​ കൂടുതൽ അടുപ്പിച്ചു.

മ​തേ​ത​ര​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​മെ​ന്ന ആ​മു​ഖ​ത്തോ​ടെ സ​ഖ്യ​ത്തി​​െൻറ പൊ​തു​മി​നി​മം പ​രി​പാ​ടി
മും​ബൈ: മ​തേ​ത​ര​ത്വ​ത്തി​ലൂ​ന്നി ശി​വ​സേ​ന, എ​ന്‍.​സി.​പി, കോ​ണ്‍ഗ്ര​സ് സ​ഖ്യ​ത്തി‍​െൻറ (മ​ഹാ വി​കാ​സ് അ​ഗാ​ഡി) പൊ​തു​മി​നി​മം പ​രി​പാ​ടി (സി.​എം.​പി). ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍കു​ന്ന മ​തേ​ത​ര​മൂ​ല്യ​ങ്ങ​ള്‍ സ​ഖ്യം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​മെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ തു​ട​ക്കം. രാ​ജ്യ​ത്തി‍​െൻറ മ​തേ​ത​ര​ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന ദേ​ശീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ ത​ര്‍ക്ക​വി​ഷ​യ​ങ്ങ​ളി​ല്‍ ശി​വ​സേ​ന, എ​ന്‍.​സി.​പി, കോ​ൺ​ഗ്ര​സ് പാ​ര്‍ട്ടി​ക​ള്‍ ച​ര്‍ച്ച​ചെ​യ്ത് പൊ​തു​തീ​രു​മാ​ന​ത്തി​ല്‍ എ​ത്തു​മെ​ന്നും ആ​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ പി​ന്നാ​ക്കാ​വ​സ്​​ഥ​യി​ല്‍നി​ന്ന് മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രാ​ന്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​രും. അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സു​ര​ക്ഷ ന​ട​പ്പാ​ക്കും. പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍ഗ, മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. മ​റാ​ത്തി​ക​ളും ക​ഴി​ഞ്ഞ 15 വ​ര്‍ഷ​മാ​യി സം​സ്ഥാ​ന​ത്ത് ക​ഴി​യു​ന്ന​വ​രു​മാ​യ യു​വാ​ക്ക​ള്‍ക്ക് തൊ​ഴി​ലി​ല്‍ 80 ശ​ത​മാ​നം സം​വ​ര​ണം, കാ​ര്‍ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ല്‍, പാ​വ​പ്പെ​ട്ട​വ​ര്‍ക്ക് 10 രൂ​പ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു വി​ഷ​യ​ങ്ങ​ള്‍. മ​ന്ത്രി​സ​ഭ​യി​ലും പാ​ര്‍ട്ടി​ക​ള്‍ക്കി​ട​യി​ലു​മാ​യി ര​ണ്ട് ഏ​കോ​പ​ന സ​മി​തി​ക്ക് രൂ​പം​ന​ല്‍കും.

ജാ​തി, മ​ത, ഭാ​ഷ, ദേ​ശ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍ക്കും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് പൊ​തു​മി​നി​മം പ​രി​പാ​ടി വി​ശ​ദീ​ക​രി​ക്കാ​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ശി​വ​സേ​ന നേ​താ​വ് ഏ​ക്നാ​ഥ് ഷി​ണ്ഡെ പ​റ​ഞ്ഞു. ഇ​ത്​ ത​യാ​റാ​ക്കാ​ൻ മാ​ർ​ഗ​ദ​ര്‍ശ​നം ന​ല്‍കി​യ ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ, എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍, കോ​ണ്‍ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​ര്‍ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. മൂ​ന്നു പാ​ര്‍ട്ടി​ക​ളും ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ് പൊ​തു​മി​നി​മം പ​രി​പാ​ടി ത​യാ​റാ​ക്കി​യ​തെ​ന്ന് എ​ന്‍.​സി.​പി വ​ക്താ​വ് ന​വാ​ബ് മാ​ലി​ക് പ​റ​ഞ്ഞു. സി.​എം.​പി​യി​ല്‍ മ​തേ​ത​ര​ത്വ​ത്തി​ന്​ പ്രാ​ധാ​ന്യം കി​ട്ട​ണ​മെ​ന്ന​ത് ത​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍ഗ്ര​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ഭുജ്​ബലിന്​ മൂന്ന്​ പാർട്ടിയും സ്വന്തം
മും​ബൈ: ശി​വ​സേ​ന, എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സ​ഖ്യ (മ​ഹാ വി​കാ​സ്​ അ​ഗാ​ഡി) സ​ർ​ക്കാ​റി​ൽ മ​ന്ത്രി​യാ​കു​മ്പോ​ൾ മൂ​ന്നു​ പാ​ർ​ട്ടി​യി​ലും പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​വു​മാ​യി ഛഗ​ൻ ഭു​ജ്​​ബ​ൽ. 60ക​ളി​ൽ ശി​വ​സേ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഷ്​​ട്രീ​യ തു​ട​ക്കം. ബാ​ൽ താ​ക്ക​റെ​യോ​ടു​ള്ള ആ​രാ​ധ​ന​യാ​യി​രു​ന്നു ശി​വ​സൈ​നി​ക​നാ​ക്കി​യ​ത്. പി​ന്നീ​ട്​ താ​ക്ക​റെ​യു​ടെ വ​ലം​കൈ​യാ​യി. ര​ണ്ടു ത​വ​ണ മും​ബൈ മേ​യ​റും ര​ണ്ട്​ ത​വ​ണ എം.​എ​ൽ.​എ​യു​മാ​യ ഭു​ജ്​​ബ​ലി​നെ 1991ൽ ​ശ​ര​ദ്​ പ​വാ​റു​മാ​യു​ള്ള അ​ടു​പ്പം കോ​ൺ​ഗ്ര​സി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 95ൽ ​സോ​ണി​യ ഗാ​ന്ധി​യു​മാ​യി പി​ണ​ങ്ങി ശ​ര​ദ്​ പ​വാ​ർ എ​ൻ.​സി.​പി രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ ഭു​ജ്​​ബ​ലും കൂ​ടെ പോ​യി. എ​ൻ.​സി.​പി​യി​ൽ ക​രു​ത്ത​നാ​യി വ​ള​ർ​ന്ന ഭു​ജ്​​ബ​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദം​വ​രെ എ​ത്തി​യി​രു​ന്നു. 2014ൽ ​ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ ശേ​ഷം ഡ​ൽ​ഹി​യി​ലെ മ​ഹാ​രാ​ഷ്​​ട്ര സ​ദ​ൻ അ​ഴി​മ​തി കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarncp
News Summary - silver oak politics
Next Story