യെച്ചൂരിക്ക് രണ്ടാം ഊഴം; എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും സി.സിയിൽ
text_fieldsഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. രണ്ടാം തവണയാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം മൂന്നു തവണ വഹിക്കാം.
മുതിർന്ന നേതാക്കളായ വി.എസ് അച്യുതാനന്ദനെയും പാലോളി മുഹമ്മദ് കുട്ടിയെയും കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി. എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും ആണ് കേരളത്തിൽ നിന്നുള്ള പുതിയ സി.സി അംഗങ്ങൾ. 95 അംഗങ്ങളാക്കി ഉയർത്തി പാർട്ടി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇതിൽ 20 പേർ പുതുമുഖങ്ങൾ. വനിതക്കായി ഒരു സീറ്റ് സി.സിയിൽ ഒഴിച്ചിട്ടു.
എസ്. രാമചന്ദ്രൻപിള്ള പൊളിറ്റ് ബ്യൂറോയിലും സി.സിയിലും തുടരും. എന്നാൽ, പി.കെ. ഗുരുദാസനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അഞ്ച് സ്ഥിരം ക്ഷണിതാക്കളും അഞ്ച് പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെ നിലവിൽ 91 അംഗ സി.സിയാണുള്ളത്.
നിലോൽപാൽ ബസു, തപൻ സെൻ എന്നിവരാണ് പി.ബിയിലെ പുതുമുഖങ്ങൾ. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, ബിമൻ ബസു, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, ഹനൻ മൊല്ല, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, സുര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ബി.വി രാഘവലു, ജി. രാമകൃഷ്ണൻ എന്നിവരാണ് പി.ബിയിലെ മറ്റംഗങ്ങൾ. എ.കെ പത്മനാഭൻ പി.ബിയിൽ നിന്ന് ഒഴിവായി.
കേന്ദ്ര കമ്മിറ്റിയിലേക്ക് സുപ്രകാശ് ഠാക്കൂർ, അരുൺ കുമാർ മിശ്ര, കെ.എം തിവാരി, ജസ് വീന്ദർ സിങ്, ജെ.പി ഗാവിത്, ജി. നാഗയ്യ, തപൻ ചക്രവർത്തി, ജിതിൻ ചൗധരി, മുരളീധരൻ, അരുൺ കുമാർ, വിജൂ കൃഷ്ണൻ, മറിയം ദാവലെ, റബിൻ ദേവ്, അഭാസ് റോയ് ചൗധരി, സുജൻ ചക്രവർത്തി, അമിയോ പാത്ര, സുഖ് വീന്ദർ സിങ് ശേഘൻ എന്നിവരെ പുതുതായി തെരഞ്ഞെടുത്തു.
വി.എസിനെയും പാലോളിയെയും കൂടാതെ മല്ലു സ്വരാജ്യം, മദൻ ഘോഷ്, പി. രാമയ്യ, കെ. വരദരാജൻ എന്നിവരാണ് സി.സിയിലെ മറ്റ് പ്രത്യേക ക്ഷണിതാക്കൾ. ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദർ നെഗിയും ഛത്തീസ്ഗഡ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാതെ എന്നിവരാണ് സ്ഥിരം അംഗങ്ങൾ.
ബസുദേവാചാര്യ കൺട്രോൾ കമീഷൻ ചെയർമാനും തെരഞ്ഞെടുത്തു. പി. രാജേന്ദ്രൻ, എസ്. ശ്രീധർ, ജി. രാമലു, ബൊണാനി ബിശ്വാസ് എന്നിവരാണ് മറ്റ് കമീഷൻ അംഗങ്ങൾ.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. എസ്. രാമചന്ദ്രൻ പിള്ള
4. ബിമൻ ബസു
5. മണിക് സർക്കാർ
6. വൃന്ദ കാരാട്ട്
7. പിണറായി വിജയൻ
8. ഹന്നാൻ മൊല്ല
9. കോടിയേരി
ബാലകൃഷ്ണൻ
10. എം.എ. ബേബി
11. സൂര്യകാന്ത മിശ്ര
12. മുഹമ്മദ് സലീം
13. സുഭാഷിണി അലി
14. ബി.വി. രാഘവുലു
15. ജി. രാമകൃഷ്ണൻ
16. തപൻ സെൻ
17. നീലോൽപൽ ബസു
18. എ.കെ. പത്മനാഭൻ
19. പെണുമള്ളി മധു
20. വി. ശ്രീനിവാസ റാവു
21. എം.എ. ഗഫൂർ
22. ദെബെൻ ഭട്ടാചാര്യ
23. അധധേഷ് കുമാർ
24. അരുൺ മേത്ത
25. സുരേന്ദർ മല്ലിക്
26. ഒാംകാർ ഷാദ്
27. മുഹമ്മദ് യൂസുഫ്
തരിഗാമി
28. ഗോപികാന്ത് ബക്ഷി
29. ജി.വി. ശ്രീരാമ റെഡ്ഡി
30. പി. കരുണാകരൻ
31. പി.കെ. ശ്രീമതി
32. എം.സി. ജോസഫൈൻ
33. ഇ.പി. ജയരാജൻ
34. വൈക്കം വിശ്വൻ
35. ടി.എം. തോമസ് െഎസക്
36. എ. വിജയരാഘവൻ
37. കെ.കെ. ശൈലജ
38. എ.കെ. ബാലൻ
39. എളമരം കരീം
40. ആദം നർസയ്യ
നാരായൺ
41. മഹേന്ദ്ര സിങ്
42. അലി കിഷോർ
പട്നായിക്
43. ബസു ദിയോ
44. അംറ റാം
45. ടി.കെ. രംഗരാജൻ
46. യു. വാസുകി
47. എ. സൗന്ദര രാജൻ
48. കെ. ബാലകൃഷ്ണൻ
49. പി. സമ്പത്ത്
50. തമ്മിനേനി വീരഭദ്രൻ
51. എസ്. വീരയ്യ
52. സി.എച്ച്. സീത രാമലു
53. അഘോർ ദേവ് വർമ
54. ബിജൻ ധർ
55. ബദൽ ചൗധരി
56. രാമദാസ്
57. ഗൗതം ദാസ്
58. ഹീരാലാൽ യാദവ്
59. ശ്യാംലാൽ ചക്രവർത്തി
60. മൃദുൽ ഡെ
61. രേഖ ഗോസ്വാമി
62. നൃപൻ ചൗധരി
63. ശ്രീദേവ് ഭട്ടാചാര്യ
64. രാമചന്ദ്ര ഡോം
65. മിനോട്ടി ഘോഷ്
66. അഞ്ജു കർ
67. ഹരിസിങ് കാങ്
68. ജോഗേന്ദ്ര ശർമ
69. ജെ.എസ്. മജുംദാർ
70. കെ. ഹേമലത
71. സുധ സുന്ദരരാമൻ
72. രാജേന്ദ്ര ശർമ
73. സ്വദേശ് ദേവ് റോയെ
74. അശോക് ധവാലെ
75. എസ്. പുണ്യവതി
പുതിയ അംഗങ്ങൾ
76. സുപ്രകാശ് താലൂക്ദാർ
77. അരുൺ കുമാർ മിശ്ര
78. കെ.എം. തിവാരി
79. കെ. രാധാകൃഷ്ണൻ
80. എം.വി. ഗോവിന്ദൻ
നായർ
81. ജസ്വീന്ദർ സിങ്
82. ജെ.പി. ഗാവിറ്റ്
83. ജി. നാഗയ്യ
84. തപൻ ചക്രവർത്തി
85. ജിതിൻ ചൗധരി
86. മുരളീധരൻ
87. അരുൺകുമാർ
88. വിജുകൃഷ്ണൻ
89. മറിയം ധവാലെ
90. രബിൻ ദേവ്
91. ആഭാസ് റോയ് ചൗധരി
92. സുജൻ ചക്രവർത്തി
93. അമിയോ പത്ര
94. സുഖ്വീന്ദർ സിങ്
ഷെഖോൻ
95. പ്രഖ്യാപിച്ചിട്ടില്ല. (വനിത)
സ്ഥിരം ക്ഷണിതാക്കൾ
1. രജീന്ദർ നേഗി (സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മിറ്റി)
2. സഞ്ജയ് പറാെട്ട (സെക്രട്ടറി, ഛത്തിസ്ഗഢ് സംസ്ഥാന കമ്മിറ്റി)
പ്രത്യേക ക്ഷണിതാക്കൾ
1. വി.എസ്. അച്യുതാനന്ദൻ
2. മല്ലു സ്വരാജ്യം (വനിത)
3. മദൻേഘാഷ്
4. പാലൊളി മുഹമ്മദ് കുട്ടി
5. പി. രാമയ്യ
6. കെ. വരദരാജൻ
കൺട്രോൾ കമീഷൻ
1. ബസുദേവ് ആചാര്യ
2. പി. രാജേന്ദ്രൻ
3. എസ്. ശ്രീധർ
4. ജി. രാമലു
5. ബൊനാനി ബിശ്വാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.