സി.പി.എമ്മിൽ നിർണായകമായത് കേരള ഘടകത്തിെൻറ രാഷ്്ട്രീയ നിലപാട്
text_fieldsന്യൂഡൽഹി: സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാർഥിത്വം സംബന്ധിച്ച ബംഗാൾ ഘടകത്തിെൻറ ആവശ്യം തള്ളുന്നതിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ നിർണായകമായത് കേരളഘടകത്തിെൻറ രാഷ്ട്രീയ നിലപാട്. എന്നാൽ, പി.ബിയിലും വിവിധ സംസ്ഥാനഘടകങ്ങൾക്ക് ഇടയിലും ഭിന്നത മൂർച്ഛിച്ചതിെൻറ വില വരുംനാളുകളിൽ സി.പി.എം ഒടുക്കേണ്ടിവരുമെന്നാണ് സൂചന. സി.സി തീരുമാനിക്കുംമുേമ്പ ബംഗാൾ ഘടകത്തിെൻറ ആവശ്യത്തിെനതിരെ പരസ്യമായി പ്രതികരിച്ച പിണറായി വിജയൻ അതൃപ്തിയേറ്റുവാങ്ങിയെങ്കിലും കേരള ഘടകത്തിന് രണ്ട് ലക്ഷ്യങ്ങൾ നേടാനായി. സംഘടനവിഷയത്തിൽ നേതൃത്വത്തിന് എന്നും തലവേദന സൃഷ്ടിച്ച വി.എസ്. അച്യുതാനന്ദനോട് മൃദുസമീപനം പുലർത്തുന്ന യെച്ചൂരിക്ക് നൽകിയ തിരിച്ചടിയാണ് ഇതിലൊന്ന്. കേരളത്തിൽ മുഖ്യശത്രുവായ കോൺഗ്രസിെന പടിക്കുപുറത്ത് നിർത്താൻ സാധിച്ചതാണ് മറ്റൊന്ന്. സി.പി.എം ഇന്ന് അധികാരത്തിലുള്ള കേരളത്തിലും ത്രിപുരയിലും കോൺഗ്രസാണ് മുഖ്യശത്രു. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ വെല്ലുവിളിയുമുണ്ട്.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനറൽ സെക്രട്ടറി തന്നെ കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രീയ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു കേരള ഘടകത്തിെൻറ നിലപാട്. ബി.ജെ.പി ഇത് കേന്ദ്രഭരണ സഹായത്തോടെ ഉപയോഗിക്കുമെന്നും കൂടാതെ, കടുത്ത സി.പി.എം വിരുദ്ധരുടെ മാത്രമല്ല, കോൺഗ്രസ് വിരുദ്ധ-മധ്യവർഗ വോട്ടുകളിൽ നല്ലൊരുപങ്കും നഷ്ടപ്പെടുത്തുമെന്നും ബോധ്യെപ്പടുത്താനായി.
മുമ്പ് ബംഗാൾ നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിെല കോൺഗ്രസ് ബന്ധത്തിന് മറുപടിപറയാൻ നേതൃത്വവും അണികളും വിയർത്തിരുന്നു. അത് ആവർത്തിക്കാൻ പാടില്ലെന്ന തീരുമാനത്തിലായിരുന്നു നേതാക്കൾ. ത്രിപുരയിൽനിന്നുള്ള മണിക് സർക്കാറിെൻറ പിന്തുണയുംകൂടി ഉണ്ടായതോടെ ലക്ഷ്യം നേടാനായി. കോൺഗ്രസുമായുള്ള വിദൂര സൗഹൃദം പോലും ബി.ജെ.പിയെ സഹായിക്കുമെന്ന വാദം തള്ളാൻ ബഹുഭൂരിപക്ഷത്തിനും കഴിഞ്ഞില്ല. കോഴവിവാദത്തിൽ മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ആയുധം നൽകാൻ ഇടയാക്കുമായിരുന്ന അവസരവും ഇതുവഴി ഒഴിവാക്കാനായി. കോൺഗ്രസ് പിന്തുണയില്ലാതെ വിജയിക്കാൻ കഴിയാത്ത സീറ്റിൽ ജനറൽ സെക്രട്ടറി തന്നെ മത്സരിക്കണമെന്ന ബംഗാൾ ഘടകത്തിെൻറ പിടിവാശിയാണ് കാര്യങ്ങൾ വഷളാക്കിയത്.
മുമ്പും പല വിഷയങ്ങളിലും കേരള, ബംഗാൾ ഘടകങ്ങൾ വിരുദ്ധചേരിയിൽ നിലനിന്നിട്ടുണ്ടെങ്കിലും കടുത്ത തിരിച്ചടി ആർക്കുമുണ്ടായിട്ടില്ല. ജ്യോതിബസുവിെൻറ പ്രധാനമന്ത്രി, സോമനാഥ് ചാറ്റർജിയുടെ രാഷ്ട്രപതി വിഷയങ്ങളിൽ കേരളഘടകത്തിന് മുൻതൂക്കം ലഭിച്ചപ്പോഴും ഭിന്നത രൂക്ഷമായില്ല. എന്നാൽ, പുതിയ വിവാദം ബംഗാൾ, കേരള ഭിന്നത രൂക്ഷമാക്കുന്നതാണ്. അതോടൊപ്പം പി.ബിയിൽ പിണറായി വിജയനുമായി യെച്ചൂരിക്ക് നേരത്തെയുണ്ടായിരുന്ന അകൽച്ചക്ക് ദൂരം കൂടാനും ഇതിടയാക്കും. അത് കേന്ദ്ര കമ്മിറ്റി മുതൽ സംസ്ഥാനഘടകം വരെ പ്രതിഫലിക്കും. പാർട്ടി കോൺഗ്രസിന് മുന്നോടിയായ സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ അത് കൈകാര്യം ചെയ്യുക പി.ബിക്കും പ്രയാസമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.