സേനയും ബി.ജെ.പിയും കൈകോർക്കുമെന്ന് പവാറിെൻറ പ്രവചനം
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ശിവസേനയും ബി.ജെ.പിയും സഖ്യത്തിലാകുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിെൻറ പ്രവചനം. എന്നാൽ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സേന ബി.ജെ.പിയുമായി സഖ്യത്തിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാൻ കഴിയില്ലെന്നും ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്നും റഫാൽ ഇടപാട് അന്വേഷിക്കാൻ സംയുക്ത പാർലമെൻററി കമ്മിറ്റിക്ക് രൂപം നൽകണമെന്നും പവാർ ആവശ്യപ്പെട്ടു.
80കളിൽ ബോഫോഴ്സ് ആരോപണം ഉയർന്നപ്പോൾ ബി.ജെ.പിയുടെ സംയുക്ത പാർലമെൻററി കമ്മിറ്റി അന്വേഷണ ആവശ്യം അംഗീകരിച്ചത് ചൂണ്ടിക്കാട്ടിയ പവാർ, റഫാൽ വിഷയത്തിൽ പാർലമെൻററി കമ്മിറ്റി ആവശ്യം തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.