ചേരുംപടി ചേരില്ല ഹിന്ദുത്വവും മതേതരത്വവും
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ഇതര സര്‍ക്കാറിനായി ഹിന്ദുത്വവാദിയായ ശിവസേനയെ മ തേതരവാദികളായ കോണ്‍ഗ്രസിനും എന്‍.സി.പിക്കും പിന്തുണക്കാനാകുമൊ? പാർട്ടി അണികളില ് ഒരുപോലെ ഉയരുന്ന േചാദ്യമാണിത്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ രണ്ടു വ ഴികളാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പിക്ക് മുമ്പിലുള്ളത്. ഒന്ന് കോണ്‍ഗ്രസും എന്‍.സി.പിയും പുറത്തുനിന്ന് പിന്തുണക്കുക. സര്‍ക്കാര്‍ പൂർണമായും സേനയുടെത്. മറ്റൊന്ന് സേനയും എന്‍.സി.പിയും ചേര്‍ന്ന് ഭരിക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുക. പ്രതിപക്ഷ നേതൃപദവി ഒഴിവാക്കി സേനയെ പുറത്തുനിന്ന് പിന്തുണക്കാന്‍ എന്‍.സി.പി തയാറാകില്ല. ശക്തരായ മറാത്ത നേതാക്കളുള്ള എന്‍.സി.പി സര്‍ക്കാറിെൻറ ഭാഗമായാല്‍ സേനയാണ് പ്രതിസന്ധിയിലാവുക. എന്‍.സി.പിക്കൊപ്പം കാലാവധി പൂർത്തിയാക്കൽ മറ്റൊരു വെല്ലുവിളിയാകും.
ഇതിലെല്ലാം ഉപരി എന്തുകൊണ്ട് ഈ അസാധാരണ സഖ്യമെന്ന് അണികളെ ബോധ്യപ്പെടുത്തുക മൂവർക്കും വെല്ലുവിളിയാകും. രാമക്ഷേത്രത്തെ ബി.ജെ.പിയെക്കാള്‍ ശക്തമായി പിന്തുണച്ചവരാണ് സേന. സേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യ സര്‍ക്കാര്‍ വന്നാല്‍ ആദ്യ വെല്ലുവിളി അയോധ്യ കേസിലെ സുപ്രീംകോടതി വിധിയായിരിക്കും. ഇത് കോണ്‍ഗ്രസ് അണികളില്‍ ആശങ്ക സൃഷ്ടിക്കുന്നു.
കോണ്‍ഗ്രസ് പിന്തുണയില്‍ സര്‍ക്കാറുണ്ടാക്കിയാല്‍ ബി.ജെ.പിയില്‍നിന്നാണ് സേന കടുത്ത വെല്ലുവിളി നേരിടാന്‍ പോകുന്നത്. ബി.ജെ.പിയുമായുള്ള ഒരേറ്റുമുട്ടല്‍ തങ്ങളെ ദുര്‍ബലമാക്കുമെന്ന ഭീതി സേന നേതൃത്വത്തിനുണ്ട്. കേന്ദ്രം ബി.ജെ.പിയുടെ കൈയിലാണ്. കർണാടക ഒരു പാഠമായി മുമ്പില്‍ ഉണ്ടെന്ന് സേന വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. ബി.ജെ.പി സര്‍ക്കാറില്‍നിന്ന് തുല്യാധികാരം സ്ഥാപിക്കുക എന്നതാണ് ബി.ജെ.പി ഇതര സർക്കാർ എന്ന സമ്മർദ തന്ത്രത്തിലൂടെ സേനയുടെ ലക്ഷ്യം. നിലവിലെ സര്ക്കാറിലേതു പോലെ ബി.ജെ.പിയുടെ ഏകാധിപത്യം ഇല്ലാതാക്കാനാണ് സേനയുടെ വിലപേശലിനൊപ്പം നിന്ന് കോണ്‍ഗ്രസും എന്‍.സി.പിയും ശ്രമിക്കുന്നതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.