ആർക്കും പിന്തുണയില്ല; ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
text_fieldsപത്തനാപുരം: ഉപതെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗം ഒരു മുന്നണിയെയും പിന്തുണക്കുന്നില്ലെന്നും എല്ലാ മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍. പത്തനാപുരം എസ്.എൻ.ഡി.പി യൂനിയനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പാലായിൽ എൽ.ഡി.എഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ, ഇപ്പോൾ ആരെയും പിന്തുണക്കുന്നില്ല. സർക്കാർ സർവിസിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്.
ആ നീക്കത്തെ എതിർക്കും. ദേവസ്വം ബോർഡിൽ പത്ത് ശതമാനം സംവരണം നൽകിയ നടപടി നടപ്പാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.