പാലക്കാട്: ഇടത് വമ്പന്മാർ വീണ ചുവപ്പ് മണ്ണ്
text_fieldsരൂപവത്കരണത്തിനുശേഷം അരങ്ങേറിയ 15 തെരഞ്ഞെടുപ്പുകളിൽ പതിനൊ ന്നിലും എ.കെ. ഗോപാലനും ഇ.കെ. നായനാരുമടക്കം ഇടത് പ്രതിനിധികൾ ജയിച ്ചുകയറിയ വീരഗാഥകൾ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സഖാക്കൾക്ക് എക്കാലവും പഥ്യമാണ്. കഥപറയുംപോെല പ്രസംഗിച്ച് ജനക്കൂട്ടത്തെ കൈയി ലെടുക്കുന്ന നാട്ടുകാരൻ കൂടിയായ ടി. ശിവദാസമേനോനെ തുടർച്ചയാ യി മൂന്നു വട്ടവും ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനെ ഒ രു തവണയും പരാജയപ്പെടുത്തിയ മണ്ഡല ചരിതം ലവലേശം ഓർക്കാനിഷ്ട പ്പെടാത്തവരും ഈ സഖാക്കൾ തന്നെ.
മണ്ഡല പുനഃസംഘടനക്കുശേഷവും ഇ ടത് മേൽക്കോയ്മക്ക് ഊനം തട്ടിയെന്ന് പറയാനാവില്ല. ഈഴവ ഭൂരിപക്ഷ മേഖലയായി അറിയപ്പെടുന്ന ആലത്തൂരും ചിറ്റൂരും പഴയ കൊല്ലങ്കോടും പോയെങ്കിലും പകരം വന്ന വള്ളുവനാടൻ മണ്ഡലങ്ങളിൽ ഇടത് സ്വാധീനം പ്രകടമാണ്. ഷൊർണൂരും ഒറ്റപ്പാലവും ഇ.എം.എസിെൻറ പഴയ മണ്ഡലമായ പട്ടാമ്പിയും ഈ ലോക്സഭാ മണ്ഡലത്തിെൻറ ഭാഗമായതിനുശേഷം അരങ്ങേറിയ 2009 ലെ തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷിെൻറ കന്നിയങ്കത്തിന് മികവ് തീരെയില്ലായിരുന്നു. കേവലം 1820 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് രാജേഷ് ഡൽഹിയിലെത്തിയത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.പി. വീരേന്ദ്രകുമാറിനെ രാജേഷ് മറികടന്നത് ഒരു ലക്ഷത്തിൽപരം വോട്ടുകൾക്കാണ്. പുതുതായി ചേർത്തപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ സാമുദായികമായി മുസ്ലിം - നായർ വിഭാഗങ്ങളാണ് നിർണായകം.
മലമ്പുഴ മുതൽ നിളാതടം വരെ
മലമ്പുഴ ഡാമും ശിരുവാണിയും അട്ടപ്പാടി മലനിരകളും സൈലൻറ് വാലിയും നിളാതടവുമുൾപ്പെടുന്നതാണ് ലോക്സഭാ മണ്ഡലം. അടിയന്തരാവസ്ഥക്കുശേഷം1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ ശിവദാസമേനോനെ തോൽപിച്ചത് തികച്ചും പുതുമുഖമായിരുന്ന എൻ.എ. സുന്നാ സാഹിബായിരുന്നു. ഇതിനുശേഷം 1991 വരെ നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിൽ നാലിലും വിജയിക്കാൻ കഴിഞ്ഞതിൽ യു.ഡി.എഫിെൻറ നേട്ടക്കണക്ക് ഒതുങ്ങുന്നു. പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടിടത്ത് മാത്രമേ യു.ഡി.എഫ് പ്രതിനിധി ഉള്ളൂ. 2014 ൽ മണ്ണാർക്കാട് ഒഴികെ ബാക്കി ആറു നിയമസഭ മണ്ഡലങ്ങളിലും എം.ബി.രാജേഷിനായിരുന്നു ലീഡ്. മണ്ണാർക്കാട് മാത്രം യു.ഡി.എഫ് 288 വോട്ടിന് മുന്നിട്ടുനിന്നു. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാടും പാലക്കാടും യു.ഡി.എഫ് വിജയിച്ചപ്പോൾ ബാക്കി അഞ്ചിലും ഇടതുപക്ഷം വിജയിച്ചു. പാലക്കാട് മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർഥി എൻ.എൻ. കൃഷ്ണദാസ് ബി.ജെ.പിക്ക് പിറകെ മൂന്നാം സ്ഥാനത്തായപ്പോൾ മലമ്പുഴയിൽ ബി.ജെ.പിക്ക് പിറകെ കോൺഗ്രസ് മൂന്നാമതെത്തി. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗ്രാമ-ബ്ലോക് പഞ്ചായത്തുകളിൽ മുൻതൂക്കം ഇടതു മുന്നണിക്കാണെങ്കിലും ആറു നഗരസഭകളിൽ മൂന്നിൽ യു.ഡി.എഫും രണ്ടിൽ എൽ.ഡി.എഫും ഒന്നിൽ ബി.ജെ.പിയുമാണ്.
ഇടതു കയറിയ വീരനും മല കയറിയ ബി.ജെ.പിയും
പുതിയ തെരഞ്ഞെടുപ്പിലേക്ക് പദമൂന്നുമ്പോൾ പ്രത്യക്ഷത്തിൽ തെളിയുന്ന പാലക്കാടൻ രാഷ്ട്രീയ സവിശേഷതകൾ മൂന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർവ സന്നാഹവുമായി യു.ഡി.എഫിനു വേണ്ടി പോരിനിറങ്ങിയ എം.പി. വീരേന്ദ്ര കുമാറും അദ്ദേഹത്തിെൻറ പാർട്ടിയും ഇപ്പോൾ ഇടതു പാളയത്തിലാണ് എന്നത് അതിലൊന്ന്.
വി.എസ്. അച്യുതാനന്ദൻ ജയിച്ച മലമ്പുഴയിലും എൻ.എൻ. കൃഷ്ണദാസ് തോറ്റ പാലക്കാടും തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയുടെ നീക്കങ്ങളും പ്രാധാന്യമർഹിക്കുന്നു. ഇടവേളക്കുശേഷം കോൺഗ്രസ് മത്സരിക്കുമെന്നുറപ്പായ സാഹചര്യത്തിൽ യു.ഡി.എഫ് അണികളിൽ കാണുന്ന ആവേശവും സവിശേഷതകളിലൊന്നാണ്. ശബരിമല സ്ത്രീപ്രവേശ വിവാദത്തിെൻറ തുടക്കത്തിൽ ബി.ജെ.പി പാളയത്തിൽ ദൃശ്യമായ തെളിച്ചം പതിയെ മങ്ങുന്നതും തെരഞ്ഞെടുപ്പ് വിളംബരത്തിന് മുന്നേ പാലക്കാട്ടുനിന്നുള്ള കാഴ്ചയാണ്.
രാജേഷിെൻറ സാധ്യത
രണ്ട് ടേം പൂർത്തിയാക്കിയ രാജേഷ് വീണ്ടും പോരിനിറങ്ങുമോ എന്നത് രാഷ്്ട്രീയ കേന്ദ്രങ്ങളിൽ കൗതുക ചർച്ചയായിട്ടുണ്ട്. ഒരവസരം കൂടി ലഭിക്കാനുള്ള സാധ്യത സി.പി.എമ്മിനുള്ളിലെ പുതിയ സമവാക്യങ്ങളുടെ നീക്കങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഷൊർണൂർ എം.എൽ.എയും സി.പി.എം നേതാവുമായ പി.കെ. ശശിയുമായുള്ള രാജേഷിെൻറ ബന്ധം തണുപ്പനായതും ഈ സാധ്യതയെ ബാധിച്ചുകൂടായ്കയില്ല. നേരത്തേ ശശിയെ വിവിധ കാരണങ്ങളാൽ എതിർത്തവർ ഇപ്പോൾ അദ്ദേഹത്തോടൊപ്പമാണെന്ന അവസ്ഥയാണുള്ളത്. അനുകൂലിച്ചിരുന്നവർ വിരുദ്ധപക്ഷത്തും. ഡി.വൈ.എഫ്.ഐ വനിത നേതാവിെൻറ പരാതിയെ തുടർന്ന്, പാർട്ടി അച്ചടക്ക നടപടി കൈക്കൊണ്ടെങ്കിലും ശശിയുടെ പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് പാർട്ടിയുടെ സമീപകാല നീക്കങ്ങൾ തെളിവാണ്. രാജേഷ് വീണ്ടും മത്സരിക്കാനിറങ്ങിയാൽ എതിർസ്ഥാനാർഥി ആരെന്ന കാര്യത്തിൽ യു.ഡി.എഫിൽ വ്യക്തത ഇനിയുമായിട്ടില്ല. ഷാഫി പറമ്പിൽ എം.എൽ.എയുടെ പേര് കേട്ടിരുന്നത് വെറുതെയാണെന്നു വന്നു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠെൻറ പേര് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും എതിർപ്പുകൾ ശക്തമാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്കു വേണ്ടി മത്സരിച്ച ശോഭാ സുരേന്ദ്രൻ വീണ്ടും രംഗത്തിറങ്ങുന്നതിനോട് പാർട്ടിയിൽ തന്നെ കടുത്ത എതിർപ്പുണ്ട്.
പാലക്കാട് ലോക്സഭാമണ്ഡലം 2014 ലെ വോട്ടുനില
എം.ബി. രാജേഷ് (സി.പി.എം) - 4,12,897
എം.പി. വീരേന്ദ്രകുമാർ (യു.ഡി.എഫ്) - 3,07,597
ശോഭ സുരേന്ദ്രൻ (ബി.ജെ.പി) - 1,36,587
ഭൂരിപക്ഷം - 1,05,300
നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ കക്ഷി നില (2016)
മലമ്പുഴ
- വി.എസ്. അച്യുതാനന്ദൻ (എൽ.ഡി.എഫ്) - 73,299
- സി. കൃഷ്ണകുമാർ (ബി.ജെ.പി) - 46,157
- വി.എസ്. ജോയ് (യു.ഡി.എഫ്) - 35,333
- ഭൂരിപക്ഷം - 27,142
പാലക്കാട്
- ഷാഫി പറമ്പിൽ (യു.ഡി.എഫ്) - 57,559
- ശോഭ സുരേന്ദ്രൻ (ബി.ജെ.പി) - 40,076
- എൻ.എൻ. കൃഷ്ണദാസ് (എൽ.ഡി.എഫ്) - 38,675
- ഭൂരിപക്ഷം - 17,483
കോങ്ങാട്
- കെ.വി. വിജയദാസ് (എൽ.ഡി.എഫ്) - 60,790
- പന്തളം സുധാകരൻ (യു.ഡി.എഫ്) - 47,519
- രേണു സുരേഷ് (ബി.ജെ.പി) - 23,800
- ഭൂരിപക്ഷം - 13,271
മണ്ണാർക്കാട്
- അഡ്വ. എൻ. ഷംസുദ്ദീൻ (യു.ഡി.എഫ്) - 73,163
- കെ.പി. സുരേഷ് രാജ് (എൽ.ഡി.എഫ്) - 60,838
- എ.പി. കേശവദേവ് (ബി.ഡി.ജെ.എസ്) - 10,170
- ഭൂരിപക്ഷം - 12,325
ഒറ്റപ്പാലം
- പി. ഉണ്ണി (എൽ.ഡി.എഫ്) - 67161
- ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്) - 51,073
- പി. വേണുഗോപാൽ (ബി.ജെ.പി) - 27,605
- ഭൂരിപക്ഷം - 16,088
പട്ടാമ്പി
- മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്) - 64,025
- സി.പി. മുഹമ്മദ് (യു.ഡി.എഫ്) - 56,621
- പി. മനോജ് (ബി.ജെ.പി) - 14,824
- ഭൂരിപക്ഷം - 7404
ഷൊർണൂർ
- പി.കെ. ശശി (എൽ.ഡി.എഫ്) - 66165
- സി. സംഗീത (യു.ഡി.എഫ്) - 41618
- വി.പി. ചന്ദ്രൻ (ബി.ഡി.ജെ.എസ്) - 28836
- ഭൂരിപക്ഷം - 24547
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.