സോലാപുരിൽ ഷിൻഡെ പത്മവ്യൂഹത്തിൽ
text_fieldsമുംബൈ: പാർട്ടിയിലെ പ്രമുഖ ദലിത് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ സുശീൽകു മാർ ഷിൻഡെ മത്സരിക്കുന്ന സോലാപുർ സംവരണ മണ്ഡലത്തിൽ കാര്യങ്ങൾ കോൺഗ്രസിന് അത്ര ശു ഭകരമല്ല. ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കർ മത്സ രിക്കുന്നു എന്നതാണ് കോൺഗ്രസിന് ആശങ്കയേറ്റുന്നത്. തെൻറ ഭാരിപ്പ ബഹുജൻ മഹാസംഘും അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും മറ്റ് ചെറിയ ജാതി, സമുദായ സ ംഘടനകളും േചർന്നുള്ള വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) അധ്യക്ഷനാണ് പ്രകാശ്.
പ്രകാശിനുവേണ്ടി ബി.എസ്.പി മത്സരത്തിൽനിന്ന് പിൻവാങ്ങി. സി.പി.എമ്മും പ്രകാശിനെ പിന്തുണക്കുന്നു. കോൺഗ്രസിലെയും ബി.ജെ.പിയിലെയും ദലിത് നേതാക്കൾ അദ്ദേഹത്തിനെതിരെ പ്രചാരണത്തിന് തയാറാകുന്നുമില്ല. ഷിൻഡെക്കും പ്രകാശിനുമിടയിൽ വോട്ട് ചിതറുമ്പോൾ മറാത്ത, ലിംഗായത്ത് വോട്ടുകൾ നേടി സീറ്റ് നിലനിർത്തുക എന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. സിറ്റിങ് എം.പി ശരദ് ബൻസാേഡയെ മാറ്റി ലിംഗായത്ത് സമുദായത്തിലെ ആത്മീയാചാര്യൻ സിദ്ധേശ്വർ ശിവാചാര്യയെയാണ് ബി.ജെ.പി രംഗത്തിറക്കിയത്.
ജാതിയും സമുദായവും നിർണായകം
ജാതി, സമുദായങ്ങളാണ് സോലാപുരിെൻറ വിധി നിർണയിക്കുന്ന പ്രധാന ഘടകം. 17.02 ലക്ഷം വോട്ടർമാരിൽ 20 ശതമാനം ലിംഗായത്തുകളും 15 ശതമാനം വീതം ദലിതുകളും മുസ്ലിംകളും 30 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്. ലിംഗായത്ത് പൂർണമായും ബി.ജെ.പി.യെ പിന്തുണക്കണമെന്നില്ല. ആചാര്യന്മാർ മത്സരിക്കുന്നതിനെതിരെ ലിംഗായത്ത് ധർമവിചാർ മന്തൻ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. പരമ്പരാഗത ദലിത്, മുസ്ലിം, മറാത്തി വോട്ടുകൾ ഭിന്നിക്കുമെന്ന യാഥാർഥ്യം കോൺഗ്രസിനെ നിസ്സഹായരാക്കുന്നു.
അംബേദ്കറുടെ പേരമകൻ എന്ന വൈകാരിക പിന്തുണയാണ് പ്രകാശ് അംബേദ്കർക്ക് ലഭിക്കുന്നത്. യുവാക്കളുടെ ഹീറോയാണിന്ന് പ്രകാശ്. വലിയ സ്വപ്നങ്ങളുമായി കഴിഞ്ഞ തവണ മോദിക്ക് വോട്ടുകുത്തിയവർ ഇക്കുറി പ്രകാശിന് വോട്ടുചെയ്യുമെന്നും പ്രകാശ് ഇല്ലായിരുന്നുവെങ്കിൽ സുശീൽകുമാർ ഷിൻഡെയെ പിന്തുണക്കുമായിരുന്നുവെന്നുമുള്ള യുവ വോട്ടർമാരുടെ വാക്കുകളിൽ ചിത്രം വ്യക്തമാണ്.
സോലാപുർ മണ്ഡലത്തിൽ ഇത് അഞ്ചാം തവണയാണ് ഷിൻഡെ മത്സരിക്കുന്നത്. മൂന്നു തവണ ജയിച്ച അദ്ദേഹം 2014ൽ മാത്രമാണ് തോറ്റത്. 1.49 ലക്ഷം വോട്ടിെൻറ വ്യത്യാസത്തിലായിരുന്നു വീഴ്ച. പ്രകാശ് അംബേദ്കർ അകോലയിൽനിന്ന് രണ്ടുതവണ എം.പിയായിട്ടുണ്ട്. കോൺഗ്രസ് പിന്തുണയിലായിരുന്നു ജയങ്ങൾ. കോൺഗ്രസ് സഖ്യം വിട്ടതിൽ പിന്നെ ജയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.