സോളാർ: ഗൗനിക്കാെത കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായർ നൽകിയ പരാതിയിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് എതിരെ കേസെടുത്ത സർക്കാർ നടപടിയെ അവഗണിക്കാനുറച്ച് കോൺഗ്രസ്. ഹൈകോടതി തള്ളിയ പരാതി ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത് ശബരിമല സംഭവത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായതിനാൽ ജനങ്ങൾ ഇതു ഗൗരവമായി കാണില്ലെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.
ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലുമടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ എഫ്.െഎ.ആർ എടുത്തത്. സോളാർ കേസിൽ സരിത എസ്. നായരുടെ കത്തിെൻറ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ ഹൈകോടതി റദ്ദാക്കിയിരുന്നു. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നീക്കിയത്. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമീഷെൻറ പരിധിയിൽ വരുന്നതല്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് ശിവരാജൻ കമീഷന് റിപ്പോർട്ടിൽ ഇതുസംബന്ധിച്ച ഭാഗങ്ങളിൽ ഭേദഗതി വരുത്തി. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കി വേണം സർക്കാർ റിപ്പോർട്ട് പരിഗണിക്കാൻ. തുടർനടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതുപ്രകാരം പുതുക്കണമെന്നും കോടതി നിർദേശിച്ചു. ഇതു മറികടക്കാൻ വ്യക്തിപരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
കേസ് സംബന്ധിച്ച കാര്യങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച ഉമ്മൻ ചാണ്ടി വാർത്തസമ്മേളനം നടത്തി വിശദീകരണം നൽകുന്നുണ്ട്. കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞ പരാതിയിൽ ഇപ്പോഴത്തെ എഫ്.െഎ.ആർ രാഷ്ട്രീയേപ്രരിതമാണ് എന്ന നിലപാടാണ് കോൺഗ്രസിേൻറത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ മണവും നിറവും പോയ കേസുകൾ പൊടി തട്ടിയെടുക്കുന്ന സി.പി.എം നിലപാടാണ് ഇപ്പോഴത്തെ സംഭവത്തിലുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയും ശബരിമല സംഭവുമായി ബന്ധപ്പെട്ടും മുഖം നഷ്ടപ്പെട്ട സർക്കാർ പിടിവള്ളിക്കു വേണ്ടി പരക്കം പായുകയാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറിേൻത് രാഷ്ട്രീയ പകപോക്കലിനുള്ള നീക്കമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസന് പറഞ്ഞു. ശബരിമല പ്രശ്നത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുളള സംസ്ഥാന സര്‍ക്കാറിെൻറ തന്ത്രത്തെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.