സോളാർ കത്തിച്ച് സി.പി.എം; ഏശില്ലെന്ന് ലീഗ്
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണം ചൂടു പിടിക്കുന്നതിനിടെ യു.ഡി.എഫ് സർക്കാറിനെ പിടിച്ചുലച്ച സോളാർ വിവാദം കച്ചിത്തുരുമ്പാക്കി സി.പി.എം. ജസ്റ്റിസ് ജി. ശിവരാജൻ കമീഷൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കൈമാറിയ സോളാർ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒാഫിസിന് വീഴ്ച പറ്റിയെന്ന രീതിയിൽ പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് വൻ പ്രചാരണായുധമാക്കി മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കാമെന്നാണ് സി.പി.എം നേതൃത്വം കണക്കു കൂട്ടുന്നത്. കമീഷൻ റിപ്പോർട്ട് വരും ദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ ചർച്ചയാക്കുമെന്ന് സി.പി.എം നേതാക്കൾ ഇതിനകം വ്യക്തമാക്കികഴിഞ്ഞു.
ഉമ്മൻചാണ്ടിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച മുതൽ വേങ്ങരയിൽ പ്രചാരണത്തിനെത്തുന്നുണ്ട്. വെള്ളിയാഴ്ച രണ്ടു കുടുംബ യോഗങ്ങളിലും ഒരു പൊതുപരിപാടിയിലുമാണ് ഉമ്മൻചാണ്ടി പെങ്കടുക്കുന്നത്. ഇതിന് പിറകെ മണ്ഡലത്തിലെത്തുന്ന കോൺഗ്രസ് നേതാക്കളുടെ പ്രചാരണങ്ങളുടെ മുനയൊടിക്കാൻ സോളാർ കമീഷൻ റിപ്പോർട്ട് ഉയർത്തിക്കാട്ടാനാണ് എൽ.ഡി.എഫ് തീരുമാനം. റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടെ യു.ഡി.എഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാെമന്നും അവർ കരുതുന്നു.
അതേസമയം, ലീഗിെൻറ ഉറച്ച കോട്ടയായ മണ്ഡലത്തിൽ കമീഷൻ റിപ്പോർട്ട് വോട്ടർമാരിൽ ചലനമുണ്ടാക്കില്ലെന്നും ഇടതുപ്രചാരണം ഏശില്ലെന്നുമാണ് യു.ഡി.എഫ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. ഇൗ രീതിയിലുള്ള പ്രചാരണങ്ങൾകൊണ്ടൊന്നും വോട്ടർമാരിൽ ആശയകുഴപ്പമുണ്ടാക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ആശങ്കകളില്ലെന്നുമാണ് അവരുടെ നിലപാട്. കമീഷൻ റിപ്പോർട്ട് തെരഞ്ഞെടുപ്പിനിടെ സമർപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന പ്രചാരണം അഴിച്ചുവിട്ട് എൽ.ഡി.എഫ് ആക്രമണത്തെ പ്രതിരോധിക്കാനാവുമെന്നും അവർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.