ഉമ്മൻ ചാണ്ടിെയ പൊളിച്ച് കമീഷൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് സരിത എസ്. നായർ മുഖ്യമന്ത്രിയുടെ ഒാഫിസിൽ എത്തിയിരുന്ന ആയിരങ്ങളിൽ ഒരാളല്ലെന്നും കൃത്യമായ ബന്ധങ്ങളുള്ള അടുപ്പക്കാരിയായിരുെന്നന്നും സോളാർ കമീഷൻ. സരിതയെ അറിയില്ലെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം തള്ളിയാണ് ഇൗ നിഗമനം. തന്നെ കാണാൻ വന്ന ആയിരങ്ങളിൽ ഒരാളാണ് സരിതയെന്നും അവരുടെ വ്യക്തിത്വം ഇപ്പോൾ േപാലും ഒാർക്കാൻ കഴിയുന്നിെല്ലന്നുമായിരുന്നു ഉമ്മൻ ചാണ്ടി മൊഴി നൽകിയത്. എന്നാൽ, പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനും 40 വർഷത്തിലേറെ ആളുകളുമായി ബന്ധമുള്ളയാളുമായ ഉമ്മൻ ചാണ്ടി പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം.
സരിത എസ്. നായർ വഴി ടീം സോളാർ കമ്പനി രണ്ട് അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. 2011ലും 2012ലുമായി നൽകിയ ചെക്കുകളിൽ രണ്ടാമത്തേത് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. ആ രണ്ട് ചെക്കുകൾ കിട്ടിയതായും ഒന്ന് നിരാകരിക്കെപ്പട്ടതായും മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമെ ബിജു രമേശുമായി ബന്ധപ്പെട്ട േചാദ്യത്തിന് രണ്ടു പ്രാവശ്യം കണ്ടതായും ഒാർക്കുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി മൊഴി നൽകി. ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകാനെത്തിയേപ്പാഴും ബിസിനസുമായി ബന്ധപ്പെട്ട് നിവേദനം നൽകാനെത്തിയേപ്പാഴുമായിരുന്നു ഇൗ സാഹചര്യങ്ങൾ. പാല കടപ്ലാമറ്റത്തെ ജലനിധി പരിപാടിയുടെ ചടങ്ങിൽ വളരെ അടുത്തുനിന്ന് സംസാരിക്കുന്നത് സംബന്ധിച്ച് ധരിപ്പിച്ചപ്പോൾ പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോേട്ടാ നിഷേധിക്കുന്നില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
മുഖ്യമന്ത്രി എന്ന നിലയിൽ മൊബൈൽ ഫോൺ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പേഴ്സനൽ സ്റ്റാഫിെൻറയോ സെക്യൂരിറ്റി സ്റ്റാഫിെൻറയോ മൊെബെൽ ഫോണുകൾ ഉപയോഗിച്ചാണ് കാളുകൾ സ്വീകരിച്ചിരുന്നത്. സരിതയുടെ ഫോണിൽനിന്ന് േജാപ്പെൻറയും ജിക്കുമോെൻറയും സലിം രാജിെൻറയും ഫോണുകളിലേക്ക് വിളി വന്നിട്ടുണ്ടെന്നും തിരിച്ചും കാളുകൾ പോയിട്ടുള്ളതായും രേഖകൾ വ്യക്തമാക്കുന്നു. സരിത ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ഒൗദ്യോഗിക വസതിയിലെ ലാൻഡ് േഫാണിലേക്ക് വിളി വന്നതായും റിേപ്പാർട്ടിലുണ്ട്.
അതേസമയം പേഴ്സനൽ സ്റ്റാഫിെൻറ േഫാണുകളിലേക്കുള്ള വിളികൾ അവരുടെ സ്വഭാവദൂഷ്യമായി വരുത്തിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചത്. സന്ദർശകരിൽ ആയിരത്തിൽ ഒരാളാണ് സരിതയെന്ന ഉമ്മൻ ചാണ്ടിയുടെ വാദവും കമീഷൻ ഖണ്ഡിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ കാണുന്ന ആയിരത്തിൽ ഒരാളല്ല സരിതയെന്ന് സാക്ഷികളിൽ അധികപേരും മൊഴി നൽകിയിട്ടുണ്ട്. സരിതയുടെ വേഷവിധാനം, ആകാരം, സംസാരത്തിലുള്ള വൈദഗ്ധ്യം എന്നിവ കൊണ്ടെല്ലാം ഒരിക്കൽ കണ്ടാൽ സാധാരണഗതിയിൽ മറക്കാൻ കഴിയില്ലെന്നാണ് സാക്ഷി മൊഴി. ജിക്കുമോൻ, സലിം രാജ്, ടെന്നി ജോപ്പൻ, സുഗതകുമാർ തുടങ്ങിവരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.