സോളാർ: പ്രത്യാഘാതം വിലയിരുത്താൻ ഹൈകമാൻഡ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു
text_fieldsന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് നേതൃത്വം കേസിലകപ്പെട്ട സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിേപ്പാർട്ടിെൻറ രാഷ്ട്രീയ പ്രത്യാഘാതം ഹൈകമാൻഡ് വിലയിരുത്തും. നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. ഗ്രൂപ് വീതംവെക്കലിൽ തട്ടി സംഘടന തെരഞ്ഞെടുപ്പ് വൈകുന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറിയ കെ.പി.സി.സി പട്ടിക സംബന്ധിച്ച പരാതികളും ചർച്ചയാകും. സോളാറിൽ സംയമനത്തോടെ ഇടപെടുക, വേണമെങ്കിൽ മാത്രം പ്രതികരിക്കുക എന്നതാണ് ൈഹകമാൻഡ് നിലപാട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച എ.കെ. ആൻറണിയുമായി ദീർഘനേരം ചർച്ച നടത്തി. ഇതിനിടയിലാണ് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി എന്നിവരോട് അടിയന്തരമായി വെള്ളിയാഴ്ച എത്താൻ ൈഹകമാൻഡ് ആവശ്യപ്പെട്ടത്. വൈകീട്ട് 3.30ന് രാഹുൽ ഗാന്ധിയുമായി ചർച്ച നടക്കും. ഒക്ടോബർ 18നും 25നും യു.ഡി.എഫ് യോഗം ചേരാനിരിക്കെയാണ് ചർച്ച.
സാമ്പത്തികമാന്ദ്യത്തിൽ കാലുതെറ്റിയ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാവുകയും ബി.ജെ.പി പ്രസിഡൻറിെൻറ മകൻ ആരോപണങ്ങളിൽ കുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് സോളാർ വിവാദം കോൺഗ്രസിനെ വിഴുങ്ങുന്നത്. കേരളത്തിൽ ജനരക്ഷയാത്ര നടത്തി കാലുപൊള്ളിയ ബി.ജെ.പി വിഷയം ദേശീയതലത്തിൽ ഏറ്റെടുക്കുമോ എന്ന ആശങ്കയാണ് ഹൈകമാൻഡിന്. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിെൻറ വിശദീകരണം, വി.എം. സുധീരൻ അടക്കമുള്ളവരുടെ അഭിപ്രായം, ഉമ്മൻ ചാണ്ടിയുടെ നിലപാട് എന്നിവ നിർണായകമാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ നിലപാട്. കേരളത്തിൽ സി.പി.എമ്മിെനതിരെ കോൺഗ്രസ് രംഗത്തിറങ്ങിക്കഴിഞ്ഞു. പക്ഷേ, ഇൗ ആവേശം ദേശീയതലത്തിൽ സി.പി.എമ്മിെനതിരെ ഉണ്ടാവില്ല. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ സി.പി.എം കേന്ദ്ര നേതൃത്വവും കടന്നാക്രമിച്ചിട്ടില്ല. ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ആയുധം നൽകേണ്ടതില്ലെന്ന നിലപാടാണ് ഇരുപാർട്ടികൾക്കും.
വീണുകിട്ടിയ അവസരത്തെ സംഘടന തെരഞ്ഞെടുപ്പിലും കെ.പി.സി.സി പട്ടികക്ക് അന്തിമ അംഗീകാരം നൽകുംമുമ്പും ഗുണപരമായി എങ്ങനെ ഉപയോഗിക്കാമെന്നും ഹൈകമാൻഡ് ആലോചിക്കുന്നു. എ, െഎ ഗ്രൂപ്പുകളുടെ വീതംവെക്കലിൽ ഗ്രൂപ് അതീതമായി പ്രാപ്തിയുള്ളവർ തഴയപ്പെടുന്നുവെന്ന ആക്ഷേപം സുധീരനുണ്ട്. അണികളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള നടപടികൾ ഉൾപ്പെടുന്നതാവണം ഹൈകമാൻഡിൽനിന്നുണ്ടാകേണ്ടതെന്ന അഭിപ്രായം ഇൗ ന്യൂനപക്ഷത്തിനുണ്ട്. കെ.പി.സി.സി പ്രസിഡൻറ്് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. പക്ഷേ, എ ഗ്രൂപ്പിെൻറ മനസ്സിലുണ്ടായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ബെന്നി െബഹനാനും കേസിൽ അകപ്പെട്ടതോടെ ഗ്രൂപ്പും വെട്ടിലായി. മേൽക്കൈ ലഭിച്ചുവെന്ന സന്തോഷം െഎ ഗ്രൂപ്പിനുണ്ട്. കെ.പി.സി.സി പട്ടികയെക്കുറിച്ച് തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്. എറണാകുളത്തും തർക്കമുണ്ട്. ചില നേതാക്കളെ തഴഞ്ഞതായാണ് തിരുവനന്തപുരത്തെ പരാതി. ദലിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് ഹൈകമാൻഡിെൻറ ചുമതലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.