സോമനാഥ് ചാറ്റർജിയുടെ മകൾ തൃണമൂൽ സ്ഥാനാർഥിയായേക്കും
text_fieldsകൊൽക്കത്ത: പുതുമുഖങ്ങളെ ഇറക്കി ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് പിടിക്കാൻ തൃണമൂൽ കോൺഗ്രസ് നീക്കം. വിജയ സാധ്യത കൂടുതലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാനാണ് തൃണമൂൽ തീരുമാനം. കഴിഞ്ഞ തവണ ബംഗാളിലെ 42ൽ 34 സീറ്റുകളിൽ തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിന്‍റെ ഭാഗമായി അന്തരിച്ച സി.പി.എം മുതിർന്ന നേതാവും ലോക്സഭാ മുൻ സ്പീക്കറുമായ സോമനാഥ് ചാറ്റർജിയുടെ മകൾ അനുശില ബസുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 1985 മുതൽ ഏഴു തവണ സോമനാഥ് ചാറ്റർജി വിജയിച്ചിട്ടുള്ള ബോൽപുർ മണ്ഡലം ഉൾപ്പെടുന്ന ബിർഭും സീറ്റ് അനുശിലക്ക് വാഗ്ദാനം ചെയ്തെന്നാണ് വിവരം.
നേരത്തെ, ജാദവ് പൂരിൽ മമത ബാനർജിയോട് പരാജയപ്പെട്ട സാഹചര്യത്തി 1985ലാണ് ചാറ്റർജി ബോൽപൂർ സീറ്റിേലക്ക് മാറിയത്. 2014ൽ 70000തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ശതാബ്ദി റോയ് വിജയിച്ച സീറ്റാണിത്.
വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ നേടി ദേശീയ തലത്തിൽ നിർണായക ശക്തിയാകാനാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ലക്ഷ്യം. സർക്കാർ രൂപീകരണവേളയിൽ സാധ്യമെങ്കിൽ പ്രധാനമന്ത്രി പദത്തിൽ വിലപേശാമെന്നും മമത കരുതുന്നു.
അതേസമയം, മമ്മതയുടെ നീക്കത്തിന് നേരിടാൻ മറുതന്ത്രങ്ങൾ ഒരുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ബംഗാളിൽ നിന്ന് 25 സീറ്റുകളിൽ വിജയിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 34ഉം കോൺഗ്രസ് നാലും ബി.ജെ.പി രണ്ടും സി.പി.എം രണ്ടും സീറ്റുകളാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.