26 വർഷത്തിനു ശേഷം യു.പിയിൽ എസ്.പി- ബി.എസ്.പി സഖ്യം
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒരുമിച്ച് മത്സരിക്കാൻ എസ്.പിയും ബി.എസ്.പിയും ധാരണയായി. ഇക്കാര്യം എസ്.പി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയു ം ലഖ്നോവിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 26 വർഷത്തിനു ശേഷമാണ് ഇരു പാർട ്ടികളും ഒന്നിക്കുന്നത്.
1993ൽ ബി.എസ്.പി നേതാവ് കാൻഷിറാമും മുലായം സിങ്ങും സഖ്യമുണ്ടാക്കിയിരുന്നു. സഖ്യം തെ രഞ്ഞെടുപ്പിൽ വിജയവും നേടി. പിന്നീട് ചില കാരണങ്ങളാൽ സഖ്യം പിരിയേണ്ടി വന്നു. പഴയ കഥ വിടുക. വീണ്ടും കാർഷിറാമി െൻറ പാത പിന്തുടരാൻ ബി.എസ്.പി തീരുമാനിച്ചിരിക്കുന്നു വെന്ന് മായാവതി പറഞ്ഞു.
എസ്.പി-ബി.എസ്.പി സഖ്യം പാവപ്പെട്ടവർ, തൊഴിലാളികൾ, വ്യാപാരികൾ, യുവാക്കൾ, സ്ത്രീകൾ, പിന്നാക്കക്കാർ, ദലിതർ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ സഖ്യമാണെന്ന് മായാവതി കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന വാർത്തകൾ മോദിക്കും അമിത് ഷാക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നതാണ്. ബി.ജെ.പിക്ക് എതിരെ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് നിൽക്കും.സഖ്യം പുതുചരിത്രം കുറിക്കും. ഇത്തരമൊരു സഖ്യം രാജ്യം ആഗ്രഹിക്കുന്നുണ്ട്. ബി.ജെ.പി സഖ്യത്തെ ഭയപ്പെടുന്നു. മോദിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ബി.ജെ.പിയുടെ ജാതി രാഷ്ട്രീയത്തിനെതിരായാണ് തങ്ങളുടെ പോരാട്ടമെന്നും മായാവതി പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും അഴിമതി ആരോപണങ്ങളിൽ പെട്ടിരിക്കുന്ന പാർട്ടികളാണ്. ബി.ജെ.പിയെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ല. ബോഫോഴ്സ് അഴിമതിയുടെ കറ കോൺഗ്രസിന് മേലുണ്ട്. അതുകൊണ്ട് കോൺഗ്രസ് തങ്ങളുടെ സഖ്യത്തിെൻറ ഭാഗമല്ല. അന്വേഷണങ്ങളിലൂടെ അഖിലേഷിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മുൻപ് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായി.
അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇരുവരും. കോൺഗ്രസ് ഒൗദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്നും മായാവതി വ്യക്തമാക്കി.
എസ്.പിയും ബി.എസ്.പിയും 38 സീറ്റിൽ വീതം മത്സരിക്കും. കോൺഗ്രസിെൻറ ശക്തികേന്ദ്രമായ റായ്ബറേലിയിലും അമേഠിയിലും സഖ്യം സ്ഥാനാർഥികളെ നിർത്തില്ലെന്നും മാതാവതി അറിയിച്ചു. അതേസമയം, സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ മാറ്റി നിർത്തിയത് അബദ്ധമാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.