പാലാ ഉപതെരഞ്ഞെടുപ്പ്: മാണി കുടുംബം പിൻമാറിയേക്കും; നിഷയുടെ പേരിൽ ഭിന്നിപ്പ്; ബേബി ഉഴുത്തുവാലിന് സാധ്യത
text_fieldsകോഴിക്കോട്: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അന്തർനാടകങ്ങൾക്കൊടുവിൽ പാലാ ഉപതെരഞ്ഞെടുപ്പിൽ മ ൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് മാണി കുടുംബം എത്തുന്നു. പാർട്ടിക്കുള്ളിലെ ഭിന്നിപ്പും രാജ്യസഭാ സീറ് റ് രാജിവെക്കുന്നതിൽ കോൺഗ്രസ് ഉയർത്തുന്ന ശക്തമായ എതിർപ്പും കണക്കിലെടുത്താണ് തൽക്കാലം മാറിനിൽക്കാമെന്ന അഭിപ ്രായം ജോസ് കെ. മാണി മറ്റു നേതാക്കൾക്ക് മുന്നിൽ വെച്ചത്. ഇക്കാര്യത്തിൽ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി നേതാക്കളുടെ ഉപദേശവും നിർണായകമായി. കെ.എം. മാണിയുടെ മകൻ മത്സരിക്കുന്നില്ലെങ്കിൽ യു.ഡി.എഫിൽ എല്ലാവർക്കും സ്വീകാര്യനും മണ്ഡലത ്തിൽ പൊതുസമ്മതിയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന അഭിപ്രായത്തിന് പാർട്ടിയിൽ മേൽകൈ ലഭിച്ചതോടെ നിഷ ജോസ് കെ. മാണിയടക്കം കുടുംബത്തിൽ ആരും മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് ജോസ് കെ. മാണി പ്രകടിപ്പിച്ചിരിക്കുന്നത്.
നിഷയുടെ സ്ഥാനാർത്ഥിത്വം പാർട്ടിപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും തെറ്റായ സന്ദേശം നൽകുമെന്നാണ് മുതിർന്ന നേതാക്കളും കരുതുന്നത്. ഇതോടെയാണ് മാണി കുടുംബത്തിന് പുറത്തുള്ള സ്ഥാനാർത്ഥി ആരാവണമെന്ന ചർച്ച നേതാക്കൾക്കിടയിൽ ഉയർന്നത്. എന്നാൽ, ഇതിനു സമാന്തരമായി നിഷയെ കളത്തിലിറക്കാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്. പാലായിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവിന്റെ ഓഫീസുമായി ബന്ധപ്പെട്ട ചിലരുമാണ് ഇതിനു പിന്നിലെന്നാണ് സൂചന. മാണി കുടുംബത്തിലെ ചിലരും നിഷയെ അനുകൂലിക്കുന്നുണ്ട്.
നിലവിലെ അവസ്ഥയിൽ പാർട്ടിയിലെ ഭിന്നത കുടുംബത്തിലേക്കും പടർത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേതാക്കൾ ജോസ് കെ. മാണിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ തീരുമാനം പ്രഖ്യാപിക്കേണ്ട സ്ഥിതിയിലാണ് ജോസ് കെ. മാണി. പാർട്ടി സ്റ്റിയറിങ് കമ്മറ്റി ചേർന്ന ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
മണ്ഡലത്തിലേക്ക് മാണി കുടുംബത്തിനു പുറത്തു ആദ്യം പരിഗണിച്ച പേര് മുതിർന്ന നേതാവ് ഇ.ജെ. ആഗസ്തിയുടേതാണ്. എന്നാൽ, പാലാ മണ്ഡലം നിവാസിയല്ലെന്നതും പ്രായാധിക്യവും അദ്ദേഹത്തിന് തടസമായി. കെ.എം. മാണിയുമായി അവസാന കാലത്ത് സ്വരച്ചേർച്ചയില്ലാതെ വന്നതും ചിലർ ചൂണ്ടിക്കാണിച്ചു. കോട്ടയം ജില്ലാ ബാങ്ക് മുൻ പ്രസിഡൻറ് ഫിലിപ്പ് കുഴിക്കുളത്തെ പരിഗണിച്ചപ്പോൾ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എതിർത്തു. തകർച്ചയിലായ മീനച്ചിൽ റബർ മാർക്കറ്റിങ് സംഘത്തെ സഹായിക്കാനുള്ള പാർട്ടി നിർദേശം അവഗണിച്ചതടക്കമുള്ള കാര്യങ്ങൾ എതിരാളികൾ ഉന്നയിച്ചത് കുഴിക്കുളത്തിന് വിനയായി. പാലാ സെൻറ് തോമസ് കോളജിൽ സ്വന്തം വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.ക്ക് എസ്.എഫ്.ഐക്കെതിരെ മത്സരിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായത് മാണി വിഭാഗം പാലാ നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ കുഴിക്കുളത്തിെൻറ വീഴ്ചയായി അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
റബർ മാർക്കറ്റിങ് സംഘവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മറ്റൊരു നേതാവായ മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് ജോസ് ടോം പുലിക്കുന്നേലിെൻറ സാധ്യതകളെയും കെടുത്തി. യുവ നേതാക്കളായ ടോബിൻ കെ. അലക്സ്, ബൈജു ജോൺ പുതിയിടത്തുചാലിൽ എന്നിവരുടെ പേരുകൾ നിർദേശിക്കപ്പെട്ടുവെങ്കിലും അടുത്ത കാലത്ത് മാത്രം നേതൃനിരയിലേക്ക് വന്നവരെന്ന നിലയിൽ ഇവരെയും മാറ്റി നിർത്തുകയായിരുന്നു. തുടർന്നാണ് പാർട്ടിയുടെ പാലായിൽ നിന്നുള്ള ജനറൽ സെക്രട്ടറിയായ ബേബി ഉഴുത്തുവാലിെൻറ സാധ്യതകൾ പരിശോധിക്കുന്നത്. പാർട്ടിയിലെ ഗ്രൂപ്പുകൾക്കും കോൺഗ്രസ് അടക്കമുള്ള ഘടകകക്ഷികൾക്കും സ്വീകാര്യൻ എന്ന നിലയിൽ ഉഴുത്തുവാലിെൻറ പേരാണ് ഉപ്പോൾ പാർട്ടി ഉയർത്തിക്കാട്ടുന്നത്. 2005 ൽ നിയമിച്ച 13 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ കൂടിയാണ് ഇതുവരെ വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത ഇദ്ദേഹം. കേരള കർഷക യൂണിയന്റെ പ്രസിഡൻറായി വർഷങ്ങളോളം പ്രവർത്തിച്ചതിലൂടെ കർഷകർക്കിടയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയിടാനും ബേബി ഉഴുത്തുവാലിന് കഴിഞ്ഞിട്ടുണ്ടെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാളത്തൊപ്പിയും റബർഷീറ്റും തേങ്ങാക്കുലയുമൊക്കെയായി പാർട്ടി ദൽഹിയിലും കേരളത്തിലും നടത്തിയ കർഷക സമരങ്ങളുടെ ചുക്കാനും ബേബിക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.