സ്കറിയാ തോമസ് വിഭാഗം പിളർന്നു; രണ്ട് നേതാക്കൾ പിള്ളക്കൊപ്പം
text_fieldsതിരുവനന്തപുരം: ഇടത് മുന്നണിയിൽ ഇടംനേടാനുള്ള ശ്രമത്തിനിടെ ചെറിയ പാർട്ടികളിൽ നാടകീയനീക്കം. ലയിക്കാമെന്ന് മോഹിപ്പിച്ച് വാക്കുമാറിയ സ്കറിയാ തോമസിന് തിരിച്ചടി നൽകി, വർക്കിങ് ചെയർമാനെയും വൈസ് ചെയർമാനെയും ആർ. ബാലകൃഷ്ണപിള്ള സ്വന്തം പാളയത്തിലെത്തിച്ചു. മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് സ്കറിയാ തോമസിെൻറ വർക്കിങ് ചെയർമാനും മുൻ എം.എൽ.എയുമായ പി.എം. മാത്യുവും വൈസ് ചെയർമാനും മുൻ എം.എൽ.എയുമായ എം.വി. മാണിയുമാണ് പിള്ള ഗ്രൂപ്പിൽ അംഗത്വം എടുത്തത്.
കേരള കോൺഗ്രസ് (ബി) ഒാഫിസിൽ വാർത്തസമ്മേളനത്തിലാണ് ഇരുവരും തീരുമാനം പ്രഖ്യാപിച്ചത്. തങ്ങളുടെ തീരുമാനം വിശദമാക്കി സി.പി.എം, സി.പി.െഎ സംസ്ഥാന സെക്രട്ടറിമാർക്കും മുന്നണി കൺവീനർക്കും കത്തും നൽകി. സ്കറിയാ തോമസ് വിഭാഗത്തിന് ബൈലോ, ഒാഫിസ്, അംഗത്വം തുടങ്ങിയ സംവിധാനം ഇല്ലെന്നും ഇവർ ആക്ഷേപിച്ചു. മുന്നണിയെ പിന്തുണക്കുന്ന കേരള കോൺഗ്രസ് വിഭാഗങ്ങൾ യോജിച്ച് ഒരു പാർട്ടിയാകണമെന്നതായിരുന്നു തങ്ങളുടെ നിലപാട്.
കേരള കോൺഗ്രസ് (ബി)യുടെ ചരൽകുന്ന് ക്യാമ്പിൽ സ്കറിയാ തോമസ് ലയനം പ്രഖ്യാപിച്ചു. പിന്നീട് വ്യക്തിതാൽപര്യത്തിെൻറ പേരിൽ പിന്നാക്കംപോയി. സ്കറിയ പാർട്ടിയെ പോക്കറ്റ് സംഘടനയായി കൊണ്ടുപോവുകയാണ്. കേരള കോൺഗ്രസ് സ്ഥാപകരിൽ ജീവിച്ചിരിക്കുന്ന ഏകനേതാവായ ബാലകൃഷ്ണപിള്ളക്കാണ് ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യതയെന്നും അവർ പറഞ്ഞു.
0ലയനം ഉൾപ്പെടെ ഒന്നും അടഞ്ഞ അധ്യായമല്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. ലയനം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ല. ഒരുമിച്ച് പോകണമെന്ന് സ്കറിയ ചർച്ചയില്ലാതെയാണ് ചരൽകുന്നിൽ പ്രഖ്യാപിച്ചത്. ചെയർമാൻ സ്ഥാനം വേണമെന്ന് തന്നോടും മുഖ്യമന്ത്രിയോടും സ്കറിയ നേരത്തെ പറഞ്ഞിരുന്നില്ല. ഫ്രാൻസിസ് േജാർജ് അദ്ദേഹത്തിെൻറ പിതാവ് കെ.എം. ജോർജ് ഉണ്ടാക്കിയ കേരള കോൺഗ്രസിലാണ് നിൽക്കേണ്ടതെന്നും പിള്ള പറഞ്ഞു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ, കെ.വി. സുരേന്ദ്രൻ, ശരൺ ജെ. നായർ, ചെറിയാൻ പി. ലോബ് തുടങ്ങിയവരും വാർത്തസമ്മേളനത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.