തുടങ്ങുംമുേമ്പ അജണ്ട തെറ്റി പിള്ളയുടെ രഥയാത്ര
text_fieldsകാസര്‍കോട്: ‘അജണ്ട’ വെളിപ്പെട്ടതോടെ ശ്രീധരൻപിള്ള നേതൃത്വം നൽകുന്ന രഥയാത്രയുടെ അജണ്ട െതറ്റി. തങ്ങൾ നിശ്ചയിച്ച അജണ്ടയിലേക്കാണ് മറ്റുള്ളവർ വരുന്നതെന്ന ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലും തന്നോട് നിയമോപദേശം തേടിയെന്ന വാദം തന്ത്രിതന്നെ നിഷേധിച്ചതോടെ വ്യാഴാഴ്ച തുടങ്ങുന്ന രഥയാത്രയുടെ ആവേശമടങ്ങി.
എൻ.ഡി.എ എന്നപേരിൽ ബി.ജെ.പി നടത്തുന്ന യാത്രയുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഇൻറലിജൻസ് വിഭാഗത്തിെൻറ റിപ്പോർട്ട് ശരിവെക്കുന്നതരത്തിൽ പിള്ളയുടെ വെളിപ്പെടുത്തലും വന്നു.
സോമനാഥ ക്ഷേത്രത്തിൽനിന്ന് അദ്വാനി നടത്തിയ രാമക്ഷേത്ര രഥയാത്രയെ ഒാർമിപ്പിക്കുംവിധം ശബരിമല രഥയാത്ര നടത്താനായിരുന്നു നീക്കം. ന്യൂനപക്ഷത്തെ കൂടി ചേർത്തുകൊണ്ടുള്ള രഥയാത്രക്കാണ് ഒരുക്കം നടത്തിയത്. യാത്രയുടെ ലക്ഷ്യം തെറ്റിയതിനാലും അജണ്ട വെളിെപ്പട്ടതിനാലും രഥയാത്ര സംസ്ഥാനത്ത് ഒരു ഒാളവും ഉണ്ടാക്കില്ലെന്ന നിരീക്ഷണമാണ് സർക്കാറിനുള്ളത്.
രഥയാത്രവഴി ഏതെങ്കിലുംതരത്തിൽ കുഴപ്പങ്ങളുണ്ടായാൽ അതിെൻറ നാണക്കേടുകൂടി ബി.ജെ.പിക്ക് നേരിടേണ്ടിവരും. വ്യാഴാഴ്ച 10ന് ആരംഭിക്കുന്ന രഥയാത്രക്ക് ഉച്ചക്ക് രണ്ടിന് കാസര്‍കോട് നഗരത്തില്‍ സ്വീകരണം നൽകും. 13ന് ശബരിമലയില്‍ സമാപിക്കുന്ന രഥയാത്രയുടെ ആേവശം തണുത്തതിലെ നിരാശയിലാണ് അണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.