വിജയം ആവർത്തിക്കാൻ ശ്രീമതി; പകരം വീട്ടാൻ സുധാകരൻ
text_fieldsകണ്ണൂർ: തെരെഞ്ഞടുപ്പ് പ്രചാരണം പാതി പിന്നിടുേമ്പാൾ കണ്ണൂർ രാഷ്ട്രീയത്തിന് പതി വിലും കൂടുതലാണ് ചൂട്. വിജയിക്കാൻ ഏതടവും പ്രയോഗിക്കുന്ന കണ്ണൂർ മണ്ഡലത്തിൽ കള്ളവ ോട്ട് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ രംഗത്തു വന്നതോടെ പോരാട് ടത്തിെൻറ മട്ടുംഭാവവും മാറി. ഉദ്യോഗസ്ഥരെ ഭീഷണിെപ്പടുത്തി വിലക്കുവാങ്ങുന്നതി നുള്ള ശ്രമമാണ് സുധാകരേൻറതെന്ന ആേരാപണവുമായി മന്ത്രി ഇ.പി. ജയരാജൻ തിരിച്ചടിച് ചതോടെ തെരഞ്ഞെടുപ്പ് ഇക്കുറിയും കലുഷിതമാകുമെന്നുറപ്പ്.
എൽ.ഡി.എഫ് സ്ഥാനാർഥ ിയും സിറ്റിങ് എം.പിയുമായ പി.കെ. ശ്രീമതി വിജയം ആവർത്തിക്കാനൊരുങ്ങുേമ്പാൾ, കഴിഞ്ഞ ത വണ ശ്രീമതിയിൽ നിന്നേറ്റ പരാജയത്തിന് പകരംവീട്ടി മണ്ഡലം തിരിച്ചുപിടിക്കുകയാണ് കെ. സുധാകരെൻറ ലക്ഷ്യം. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ സ്വന്തം നാട്ടിൽ നിന്നുള്ള ആനുകൂല്യം കൂടുതൽ വോട്ടുകളായി മാറുമെന്നുള്ള പ്രതീക്ഷയിലാണ്. എസ്.ഡി.പി.െഎ സ്ഥാനാർഥി കെ.കെ. അബ്ദുൽ ജബ്ബാർ, എസ്.യു.സി.െഎ സ്ഥാനാർഥി അഡ്വ. ആർ. അപർണ എന്നിവരും രംഗത്തുണ്ട്.
ഇതുവരെയുള്ള പ്രചാരണത്തിൽ പി.കെ. ശ്രീമതി തന്നെയാണ് മുന്നിൽ. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പുതന്നെ അവർ മണ്ഡലത്തിൽ പ്രചാരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രധാനപ്പെട്ടവരെയെല്ലാം കണ്ട് വോട്ട് ഉറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ അന്നത്തെ സിറ്റിങ് എം.പിയായിരുന്ന കെ. സുധാകരനെതിരെ മണ്ഡലത്തിൽ അതൃപ്്തിയുണ്ടായിരുന്നു. പി.കെ. ശ്രീമതിക്കെതിരെ ഇത്തവണ അത്തരത്തിൽ ഒരു വികാരം ഇല്ല. ജനകീയ പ്രതിച്ഛായയും ശ്രീമതിക്ക് ഗുണം ചെയ്യുന്നു. വികസനപ്രവർത്തനങ്ങളാണ് അവർ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
സി.പി.എം അമ്പതിനായിരം കള്ളവോട്ടുകൾ ചെയ്്തതിനെ തുടർന്നാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നാണ് കെ. സുധാകരൻ ആരോപിക്കുന്നത്. ആദ്യം സ്ഥാനാർഥിത്വം നിഷേധിച്ചുവെങ്കിലും അദ്ദേഹം നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കണ്ണൂർ പാർലമെൻറ് സീറ്റിലും ഉദുമയിലും തോറ്റ അദ്ദേഹം ഇനിയും പരാജയം ആഗ്രഹിക്കുന്നില്ല. സുധാകരൻ സ്ഥാനാർഥിയായതോടെ കണ്ണൂരിൽ യു.ഡി.എഫ് ആകെ ഉണർന്നു. ‘കെ.എസ് ഇഫക്ട്’ വോട്ടുകൾ മറിക്കുമെന്ന് തന്നെയാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ വിശ്വാസം. ഷുഹൈബ് വധത്തെ തുടർന്ന് കെ. സുധാകരൻ നടത്തിയ സത്യഗ്രഹ സമരമാണ് കോൺഗ്രസിന് അടുത്ത കാലത്ത് പുതിയ ഉൗർജം പകർന്നത്.
കണ്ണൂർ മണ്ഡലത്തിൽ വിജയിക്കുമെന്നാണ് ബി.ജെ.പി ക്യാമ്പ് പറയുന്നത്. എന്തായാലും ഇക്കുറി കണ്ണൂരിൽ വോട്ട് വർധിപ്പിക്കുകയെന്നതുമാത്രമാണ് അവരുടെ ഒരേയൊരു ലക്ഷ്യം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പി.സി. മോഹനൻ മാസ്റ്റർ 51636 വോട്ടുകളാണ് നേടിയത്. മണ്ഡലത്തിന് പുറത്തുള്ളയാളായിരുന്നു മോഹനൻ മാസ്റ്റർ. സി.കെ. പത്മനാഭൻ മത്സരരംഗത്ത് വരുേമ്പാൾ ഇതിലും കൂടുതൽ വോട്ടുകളാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. കണ്ണൂർ ജില്ലക്കാരനായ സി.കെ. പത്മനാഭന് മണ്ഡലത്തിലുള്ളവരുമായി വലിയ അടുപ്പമുണ്ട്. നമ്പ്യാർ സമുദായത്തിൽ നിന്നുള്ള വലിയൊരു പങ്ക് വോട്ടും അദ്ദേഹം പ്രതീക്ഷിക്കുന്നു.
അക്രമരാഷ്ട്രീയവും വികസനവും
ദേശീയ രാഷ്ട്രീയത്തിൽ സ്വീകരിച്ച നിലപാടുകളും വികസനവും സംസ്ഥാന സർക്കാറിെൻറ നേട്ടങ്ങളുമായി ഇടതു സ്ഥാനാർഥി വോട്ടഭ്യർഥിക്കുേമ്പാൾ കൊലപാതക രാഷ്ട്രീയമാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന മൂർച്ചയുള്ള പ്രചാരണായുധം. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് മൃദുസമീപനം പുലർത്തിയപ്പോൾ ഉറച്ചുനിന്നത് തങ്ങളാണെന്നാണ് സി.പി.എമ്മിെൻറ വാദം. എന്നാൽ ഷുഹൈബ്, ഷുക്കൂർ, പെരിയയിലെ കൊലപാതകങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് അല്ലാതെ മറു മറുമരുന്നില്ലെന്നുമുള്ള വാദങ്ങൾ ഉയർത്തിയുമാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. ശബരിമല വിധിക്കെതിരെ പ്രതിഷേധം നയിച്ചതിൽ മുന്നിൽ നിന്ന കെ. സുധാകരൻ വിശ്വാസ സംരക്ഷകൻ എന്ന നിലയിൽക്കൂടിയാണ് വോട്ടർമാർക്കു മുന്നിലെത്തുന്നത്.
രാഹുൽ ഇഫക്റ്റ് ഉണ്ടാകുമോ
എ.െഎ.സി.സി അധ്യക്ഷനും കോൺഗ്രസിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിെൻറ ഇഫക്റ്റ് തൊട്ടടുത്തുള്ള മണ്ഡലമായ കണ്ണൂരിലും പ്രതിഫലിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കുന്നു. രാഹുലിെൻറ സ്ഥാനാർഥിത്വം യു.ഡി.എഫ് പ്രവർത്തകരിലും നിഷ്പക്ഷ വോട്ടർമാരിലും വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഇടതു ക്യാമ്പിനെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചകിതരാക്കുന്നുണ്ട്. രാഹുൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയാൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ടാകുമെന്നും യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നു.
ആവേശകരമായ ജനപിന്തുണയാണുള്ളതെന്നും കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ വിജയിക്കുമെന്നും യു.ഡി.എഫ് കണ്ണൂർ മണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കൺവീനറും ഡി.സി.സി പ്രസിഡൻറുമായ സതീശൻ പാച്ചേനി പറഞ്ഞു. പി.കെ. ശ്രീമതി വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.കെ. രാഗേഷ് പറഞ്ഞു.
ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് കണ്ണൂർ മണ്ഡലത്തിലുള്ളതെന്ന് ബി.ജെ.പി കണ്ണൂർ ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് ചുമതലയുള്ള കെ. രഞ്ജിത്ത് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.