മലപ്പുറത്ത് വോെട്ടടുപ്പ് പുരോഗമിക്കുന്നു
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇതുവെര 22.47 ശതമാനം വോട്ടിങ്ങ് രേഖപ്പെടുത്തി. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വളളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് വോെട്ടടുപ്പ് നടക്കുന്നത്. വള്ളിക്കുന്നിലാണ് കൂടുതൽ വോട്ടിങ്ങ് രേഖെപ്പടുത്തിയത്. 19.32 ശതമാനം. കൊണ്ടോട്ടിയിലും നല്ല പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ രാവിലെ ഏഴിന് തുടങ്ങിയ തിരക്ക് മങ്കടയിലും മലപ്പുറത്തും കാണാനില്ല. മറ്റിടങ്ങളിൽ രാവിലെ കുറവും പിന്നീട് ഉയർന്ന നിലയിലുമാണ് പോളിങ്ങ് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴിന് പാണക്കാട് സ്കൂളിലെ 97ാം ബൂത്തിൽ ആദ്യ വോട്ടറായി പാണക്കാട് ൈഹദരലി ശിഹാബ് തങ്ങൾ വോട്ട് രേഖപ്പെടുത്തി. രണ്ടാമത്തെ വോട്ടറായി യുഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സ്കൂളിൽ രാവിലെ തന്നെ വോട്ട് രേഖെപ്പടുത്തി. പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയിട്ടുണ്ട്. അതേസമയം, വോട്ടിങ് യന്ത്രത്തിലെ തകരാറു മൂലം 11 പോളിങ് ബൂത്തുകളിലെ യന്ത്രങ്ങൾ മാറ്റിവെച്ചു.
നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായെപ്പട്ടു. ഉപതെരഞ്ഞെടുപ്പായതിനാൽ പോളിങ്ങ് കൂടാനാണ് സാധ്യതയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. വിജയ പ്രതീക്ഷയുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസൽ പറഞ്ഞു.
ഇ. അഹമ്മദ് മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിെൻറ ഭൂരിപക്ഷം 1,94,739ആണ്. പി.കെ. കുഞ്ഞാലിക്കുട്ടിയെ ഗോദയിലിറക്കാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചത് ഇതാണ്. ബി.ജെ.പി. സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് 64,705 വോട്ടും നേടിയിരുന്നു. എന്‍. ശ്രീപ്രകാശിനെ രണ്ടാംവട്ടവും സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ പുതുശക്തിപ്രകടനമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. സൈനബ 2,42,984 വോട്ടും നേടിയിരുന്നു. ഫൈസലിലൂടെ ശക്തമായ പ്രകടനം തന്നെ കാഴ്ച വെക്കാമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. പ്രമുഖ സ്ഥാനാർഥികളെ കൂടാതെ ആറു സ്ഥാനാർഥികൾ മത്സരത്തിനുണ്ട്.
6,56,470 സ്ത്രീകളും 6,56,273 പുരുഷന്മാരുമടക്കം 13,12,693 വോട്ടർമാരാണുള്ളത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ്. ആറു മണിക്ക് വരിയിൽ നിൽക്കുന്ന എല്ലാവർക്കും എത്ര വൈകിയാലും വോട്ടു ചെയ്യാം. 35 മാതൃക ബൂത്തുകളും വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 21 ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. നാല് കമ്പനി കേന്ദ്രസേന ഉൾപ്പെടെ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയത്. മണ്ഡലത്തിലെ 49 പ്രശ്നബൂത്തുകളിലും 31 പ്രശ്നസാധ്യത ബൂത്തുകളിലുമായാണ് കൂടുതൽ സേനയെ വിന്യസിച്ചത്. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ 2,300ഓളം സുരക്ഷ ഉദ്യോഗസ്ഥർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.