രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കൂ; കമൽ ഹാസനോടും രജനീകാന്തിനോടും ചിരഞ്ജീവി
text_fieldsഹൈദരാബാദ്: കമൽ ഹാസനോടും രജനീകാന്തിനോടും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തെലുങ്ക് സൂപ്പർ താരവും രാഷ്ട് രീയനേതാവുമായ ചിരഞ്ജീവി. ബോധമുള്ള മനുഷ്യർക്ക് രാഷ്ട്രീയത്തിൽ തുടരുക പ്രയാസകരമാണ്. തമിഴ് മാസികയായ ആനന്ദ വികടനി ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ചിരഞ്ജീവി കമലിനെയും രജനിയെയും ഉപദേശിച്ചത്.
തെലുങ്ക് സിനിമയിൽ ഒന്നാമതായി നിൽക്കുന്ന കാലത്താണ് താൻ നല്ലത് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എന്നാൽ, സ്വന്തം മണ്ഡലത്തിൽ താൻ പരാജയപ്പെട്ടു. കോടിക്കണക്കിന് പണമൊഴുക്കിയാണ് തന്നെ തോൽപിച്ചത്. സഹോദരൻ രാംചരണിനും ഇതുതന്നെ സംഭവിച്ചു. രാഷ്ട്രീയം ഇന്ന് പണത്തിന്‍റെ കളി മാത്രമാണെന്നും താരം പറഞ്ഞു.
രാഷ്ട്രീയത്തിൽ തുടർന്നുകൊണ്ട് ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വെല്ലുവിളികളെയും നിരാശകളെയും നേരിടാൻ കമലും രജനിയും തയാറാവണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കമൽഹാസൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല -ചിരഞ്ജീവി പറഞ്ഞു.
2008ലാണ് ചിരഞ്ജീവി ആന്ധ്രപ്രദേശിൽ പ്രജാരാജ്യം പാർട്ടി രൂപവത്കരിക്കുന്നത്. 2009ലെ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ പാർട്ടി വിജയിച്ചിരുന്നു. എന്നാൽ, തിരുപ്പതിയിൽ നിന്നും സ്വന്തം മണ്ഡലമായ പാലക്കോലിൽ നിന്നും ചിരഞ്ജീവി മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.